‘എടാ, േക്ലാക്കിലെ ബാറ്ററി തീർന്നെന്ന് തോന്ന്ണൂ, നീയത് മാറ്റിയിടാൻ മറക്കരുത്’ ഉമ്മ ഒരിക്കൽ കൂടി പറഞ്ഞ കാര്യം ഒാർമ്മിപ്പിച്ചതാണ്. സത്യം പറഞ്ഞാൽ ഞാൻ മറന്നതൊന്നുമല്ല, ബാറ്ററി വാങ്ങി വെച്ചതാണ്. എന്തോ ആ േക്ലാക്ക ് അങ്ങനെ ചുമരിൽ നിശ്ചലമായി ഇരിക്കുന്നത് കണ്ടപ്പോ ഒാർമകൾ ഒാത്തുപള്ളി കാലത്തോളം പുറകിലേക്ക് പോയതുപോലെ. അതെ, ആ േക്ലാക്ക് പെങ്ങൾക്ക് മദ്രസയിൽ ഏറ്റവും കൂടുതൽ ഹാജർ ഉള്ള കുട്ടിക്കുള്ള സമ്മാനമായി കിട്ടിയതാണ്. രണ്ട ു പതിറ്റാണ്ടുകൾക്കിപ്പുറവും മഞ്ഞ നിറമുള്ള ആ േക്ലാക്ക് എന്നെ നോക്കി കളിയാക്കി ചിരിക്കുകയാണോ അതോ സഹതാപം കല ർന്ന പശ്ചാത്താപ ഭാരത്താൽ നിശ്ചലമാകുന്നതാണോ?
സംഭവമെന്താന്ന് വെച്ചാൽ ആ േക്ലാക്ക് എനിക്ക് കൂടി അർഹത പ്പെട്ടതാണ്, അതായത് ആ വർഷം മദ്രസയിൽ എല്ലാ ദിവസവും പോയ രണ്ടുപേരിൽ ഒരാൾ ഞാൻ ആയിരുന്നു എന്നതാണ്. സ്കൂൾ ഉള്ള ദ ിവസങ്ങളിൽ പുലർച്ചെ 6.30 മുതൽ 8.15 വരെയാണ് മദ്രസയുടെ പ്രവർത്തന സമയം. 6.30ന് അവിടെ എത്തണമെങ്കിൽ 6 മണിയാകും മുേമ്പ കട് ടിലിൽ നിന്നും ഉയർത്തെഴുന്നേറ്റേ മതിയാകൂ. നല്ല മഴക്കാലത്തും മഞ്ഞുപെയ്യുന്ന ഡിസംബറിലുമൊക്കെ അത്രയും നേരത്തെ എഴുന്നേൽക്കുക എന്നത് കഠിനപ്രവർത്തികളിലൊന്നായിരുന്നു. ഉമ്മയുെട നേതൃത്വത്തിൽ കരിയിലകൾ കൂട്ടിയിട്ട് തീകാ യൽ എന്ന കലാപരിപാടിയൊക്കെ നടത്തിയിരുന്നത് ഇൗ അതിരാവിലെകളിൽ ആയിരുന്നു. അന്ന് വീട്ടിൽ 12 മാസവും അടുക്കളയിലെ ഒ രു പാത്രത്തിൽ കാണാറുള്ള ഭക്ഷ്യപദാർഥമായ റെസ്ക്, ചായയിൽ മുക്കിയും കുറച്ച് പോക്കറ്റിലാക്കി വഴിയിലൂടെ കടിച് ചും, കടിച്ചാൽ പെട്ടെന്ന് മുറിയാത്ത ‘ഇൗ വസ്തു’ കുറച്ച് കാക്കക്കും പൂച്ചക്കും സംഭാവന നൽകിയും രാജകീയമായി മദ്രസയിൽ എത്തുേമ്പാേഴക്കും അവിടത്തെ േക്ലാക്കിൽ സമയം 6.35 കഴിഞ്ഞിട്ടുണ്ടാകും.
പതിവുപോലെ അഞ്ചുമിനിറ്റ് പുറത്ത് നിൽക്കൽ ശിക്ഷയും കഴിഞ്ഞാൽ കേറിവരാൻ ഉസ്താദ് കൽപ്പിക്കും, പിന്നെ കൈ നീട്ടി ഒറ്റ നിൽപ്പാണ്. നല്ല പുളിവാറു വടി കൊണ്ട് ഒന്നോ രണ്ടോ അടി കൂടി സമ്മാനമായി കിട്ടിയ ശേഷം ബെഞ്ചിൽ പോയി ഇരിക്കാൻ അനുമതി കിട്ടും. നല്ല തണുപ്പത്ത് കിട്ടുന്ന ഇൗ ചൂടൻ സമ്മാനങ്ങളിൽ ഏറ്റവും രസാവഹമായ ഒരു കാര്യം കൂടി ഒളിഞ്ഞിരിപ്പുണ്ട്. ‘ നാളെ വരുേമ്പാ നല്ല വടി വെട്ടി കൊണ്ടുവരുന്നത് ആരാ’ എന്ന ഉസ്താദിെൻറ ചോദ്യത്തിെൻറ സംപ്രീതിക്കായി കണ്ട പറമ്പിലൊക്കെ വലിഞ്ഞുകയറി ഏറ്റവും കിടിലൻ ‘വടി’ െകാടുത്ത് അടി വാങ്ങുന്ന വെറും മണുക്കൂസുകളായിരുന്നു ഞങ്ങളോരോരുത്തരും എന്നത് ഇന്നാലോചിക്കുേമ്പാൾ ബാറ്ററിയില്ലാത്ത േക്ലാക്കിലെ സെക്കൻറ് സൂചി അനുഭവിക്കുന്ന ഏകാന്തത ഒന്നുമല്ലെന്ന് വരെ തോന്നിപ്പോയി.
പരീക്ഷകളിൽ ഇരിക്കുന്ന ബെഞ്ചിലെ മാത്രം ഫസ്റ്റാകാൻ കഴിഞ്ഞ, നബിദിന പരിപാടിയിൽ ഒരു മൂളിപ്പാേട്ടാ, പ്രസംഗമോ പയറ്റിനോക്കാൻ പേടിച്ചയാൾ രണ്ടും കൽപ്പിച്ച് ഒരിക്കൽ സമൂഹഗാനത്തിന് പേരുകൊടുത്തു. പക്ഷേ കഷ്ടകാലമെന്നല്ലാതെ എന്തുപറയാൻ, പാടുന്നതിനിടെ ചില വരികൾ നടുക്ക് നിൽക്കുന്ന മുഖ്യ കാളരാഗ ഗായകൻ മറന്നുപോയി. മുമ്പ് പാടി മുഴുമിപ്പിച്ച വരികൾ തന്നെ വീണ്ടാമതും, മൂന്നാമതും പാടിക്കൊണ്ടിരിക്കുന്നതിനിടെ സ്റ്റേജിനു താഴെയുള്ള മാന്യ മഹാജനങ്ങളുടെ അടക്കിയ ചിരി കണ്ടില്ലെന്ന് നടിച്ചു. പക്ഷേ ഉസ്താദ് അവറുകൾ ‘മതി പാടിയത്, ഇറങ്ങിപ്പോകീനെടാ ഹമുക്കുകളേ’ എന്ന് പറഞ്ഞത് നരസിംഹം സിനിമയിലെ മമ്മൂട്ടിയുെട “Shall I remind you something, it is quite unbecoming of an officer, ...തട്ടുതകർപ്പൻ ഡയലോഗ് ഡെലിവറി പോലെ കാതുകളിൽ തുളഞ്ഞുകയറുന്നതായിരുന്നു.
പത്തുവയസുകാരെൻറ അപകർഷതകളെയും ധൈര്യത്തെയും അഭിമാനബോധത്തെയും ചോദ്യം ചെയ്ത ആ സ്റ്റേജിനെയും മൊല്ലാക്കയെയും എന്തിനേറെ ഞങ്ങൾക്കു മുമ്പിലുള്ള മൈക്കിനെ വരെ എടുത്തു അടുത്ത പറമ്പിലേക്കിടാനുള്ള അമർഷം ഉള്ളിലൊതുക്കി തല കുനിച്ചുകൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങി നേരെ വീട്ടിലേക്കോടി ചുമ്മാ കട്ടിലിൽ കുറേ നേരം മേൽക്കൂര നോക്കി കിടന്നു. ഇനി ഒരിക്കലും സ്റ്റേജിൽ തമാശക്കു പോലും കയറില്ലെന്ന അതി നിർണായകമായ തീരുമാനം കൈക്കൊണ്ടിരിക്കവേ, ദൂരെ പള്ളിയിലെ മൈക്കിൽ നിന്നും ‘ഇനി സമ്മാന ദാനം’ എന്ന അറിയിപ്പ് വീശിയടിച്ച സങ്കടക്കാറ്റിലൂടെ എെൻറ ചെവിയിലുമെത്തി. പാള പോലത്തെ പാൻറും ഒരാൾക്കു കൂടി കയറി ഇരിക്കാവുന്ന ഷർട്ടും വെള്ള തൊപ്പിയും വീണ്ടും വലിച്ചുകയറ്റി മദ്രസയിലെ സ്റ്റേജിനടുത്തെത്തിയപ്പോൾ രാത്രി ഏതാണ്ട് 8 മണി കഴിഞ്ഞിട്ടുണ്ടാകാം, അതോ 7 മണിയാണോ, ഒരുപക്ഷേ 9 മണിയാണോ എന്നും ഒാർത്തെടുക്കാൻ എനിക്കാവുന്നില്ല. സമയത്തെ കുറിച്ച് ഇത്ര വിശദമായി പറയാൻ കാരണം ഇനി പറയാം. പഠനത്തിലോ കലയിലോ പറയത്തക്ക മികവൊന്നുമില്ലാത്ത ‘ബെഞ്ചിൽ മാത്രം’ ഒന്നാം സ്ഥാനം നേടിക്കൊണ്ടിരുന്നയാൾക്ക് സ്റ്റേജിൽ കയറി സമ്മാനം വാങ്ങാനൊന്നും കഴിയില്ലല്ലോ. യോഗം ല്യ, അമ്മിണിയേ, പായ് മടക്കിക്കോളീ...എന്നൊക്കെ പറഞ്ഞ് കരഞ്ഞോണ്ടിരുന്നാൽ ജൻമത്ത് ഇനി സ്റ്റേജിൽ കയറലുണ്ടാവിെല്ലന്ന് മനസ് ഇങ്ങനെ ഉരുവിട്ടുകൊണ്ടേയിരുന്നു.
അധ്യയന വർഷം മുഴുവൻ മുടങ്ങാതെ മദ്രസയിൽ വരുന്ന വിദ്യാർഥിക്കുള്ള േക്ലാക്കായിരുന്നു പത്തുവയസുകാരെൻറ പിന്നീടുള്ള ലക്ഷ്യം. അതാകെട്ട തുടർച്ചയായി നേടിയിരുന്നത് ഒാെൻറ പെങ്ങളൂട്ടിയും. കല്യാണത്തിനോ വീട്കേറി താമസത്തിനോ, എന്തിന് പനി വന്നാൽ പോലും കിറുകൃത്യമായി മദ്രസയിൽ ഹാജർ ശീലമാക്കാൻ തുടങ്ങിയത് അങ്ങനെയായിരുന്നു. എന്നാൽ ഇതിനിടയിൽ പെങ്ങൾ ഇൗ വർഷവും ഒറ്റ ദിവസം പോലും മദ്രസയിൽ എത്താതിരുന്നിട്ടില്ല എന്ന യാഥാർഥ്യവുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങി. എന്തായാലും നബിദിന തലേന്ന് വരെ തുടർച്ചയായി ക്ലാസിലെത്തുക തന്നെ ചെയ്തു എന്നോടൊപ്പം ആ കുരുപ്പും. രണ്ടുപേരും ഹാജർനിലയിൽ തുല്യമാകുന്നത് അതിനുമുമ്പ് ഒരിക്കൽ പോലും സംഭവിക്കാത്ത ആ മദ്രസയിലെ മുറിയിൽ ആദ്യമായി വാങ്ങാൻ പോകുന്ന േക്ലാക്ക് സ്വപ്നം കണ്ട് ഭക്ഷണം പോലും കഴിക്കാതെയാണ് ആ വർഷം നബിദിനത്തലേന്ന് ഞാൻ ഉറക്കത്തിലേക്ക് ചാഞ്ഞത്. അന്ത്യവിധി നാളിൽ രണ്ടു മലക്കുകൾ (മാലാഖമാർ) നമ്മുെട നൻമ, തിൻമകളുെട ത്രാസുകൾ തൂക്കിനോക്കുന്നതും ഖബറിൽ നീണ്ട മുടികളുള്ള ഒരു മലക്ക് ചോദ്യം ചെയ്യുന്നതും വിശദീകരിക്കുേമ്പാൾ ഉസ്താദിെൻറ താടിയിഴകളിൽ നേരിയ വിറയലുണ്ടായിരുന്നു. ശ്വാസമടക്കിപ്പിടിച്ച് പേടിച്ചുവിറച്ച് കേട്ടിരുന്ന ആ ക്ലാസുകളിൽ മാത്രം മറ്റുകലാപരിപാടികളിൽ ഏർപ്പെടാറുണ്ടായിരുന്നില്ല ഞങ്ങൾ ബാക്ക് ബെഞ്ചേഴ്സിലെ ഉഴപ്പർ കൂട്ടം.
ഡസ്കിൽ ഒരു കുഴി ഉണ്ടാക്കി അതിൽ കടലാസ്കഷ്ണം കൊണ്ട് ഉണ്ട ഉരുട്ടി ഫുട്ബാൾ ടൂർണമെൻറ് കളിക്കാറുള്ളത് അറുബോറൻ തജ്വീദ് (ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമങ്ങള്‍ ഉള്‍കൊള്ളുന്ന ഗ്രന്ഥം) ക്ലാസുകളിലായിരുന്നു. ക്ലാസിൽ ശ്രദ്ധിക്കാത്തതിന് നല്ല കിടിലൻ ചൂരൽകഷായം എത്ര കിട്ടിയാലും കളി തുടരുക തന്നെ ചെയ്യും. വൈകീട്ട് നാല് മണിക്ക് മദ്രസ വിടുേമ്പാഴുള്ള പ്രാർഥന ചൊല്ലിക്കൊടുക്കണ്ട സംഘത്തിലുൾപ്പെട്ടാൽ നഷ്ടമാകുന്ന ഒരു വലിയ കാര്യം കൂടിയുണ്ടായിരുന്നു. മണിയടിച്ച് മദ്രസ വിടാനുള്ള ആ വലിയ കോൽ കൈക്കലാക്കാൻ പറ്റില്ല എന്നതായിരുന്നു അത്. ഞാനാണ് ഇന്ന് മദ്രസ വിടുവിച്ച ബെൽ അടിച്ചതെന്ന് വീട്ടിൽ പറയാൻ റബർചെരുപ്പ് രണ്ടും കൈയിൽ പിടിച്ച് ഒരൊറ്റ ഒാട്ടമാണ് ‘സൂപ്പർഫാസ്റ്റ്’ പോലത്തെ ആ ഒാട്ടം ഒാടി അണച്ച് വീടിെൻറ മുൻവശത്തെത്തി ഒറ്റ വീഴലാണ്. ‘പടച്ചോനെ, മ്മളെ അങ്ങട് എടുത്തോളീ’... അന്ന് ഫ്രിഡ്ജൊന്നും വീട്ടിലില്ലാത്തതിനാൽ തണുത്ത വെള്ളം കിട്ടാനും വകുപ്പില്ല. രാവിലെയും ഉച്ചക്കും കഴിച്ചത് വരെ ദഹിച്ചു പോകുന്ന ആ ഒാട്ടം മര്യാദക്ക് പരിശീലിച്ചിരുന്നെങ്കിൽ വല്ല ഏഷ്യാഡിലോ ദേശീയ ഗെയിംസിലോ ഒരു വാഗ്ദാനമെങ്കിലും പിൽക്കാലത്ത് രാജ്യത്തിന് കിട്ടിയേനെ.
എന്തിനായിരുന്നു മദ്രസ വിടുേമ്പാ ഇമ്മാതിരി ഒാട്ടം ഒാടിയിരുന്നതെന്ന്, ചെരുപ്പ് ഉൗരി കയ്യിൽ പിടിക്കുന്നതെന്ന്, കടലാസ്കൊണ്ട് റോക്കറ്റ് ഉണ്ടാക്കുേമ്പാ പുറകിൽ ഉൗതുന്നതെന്നോ വളർന്നുവലുതായിട്ടും ഒരുപിടിയും കിട്ടിയിട്ടില്ല. -ഉത്തരത്തിൽ ചത്തിരിക്കുന്ന േക്ലാക്ക് പോലെ ‘സമയം’ നന്നായിട്ടില്ലായിരിക്കാം, 10.10 എന്ന സമയം േക്ലാക്കിെൻറ പരസ്യങ്ങളിലൊക്കെ സ്ഥിരമായി കാണാറുണ്ടെങ്കിലും അതിനു കാരണമെന്തെന്ന് ഇന്നും അജ്ഞാതസംശയങ്ങളുെട കൂട്ടത്തിൽ ഉള്ളിലെവിടെയോ മറഞ്ഞുകിടപ്പുണ്ട്. അന്താരാഷ്ട്ര വാച്ച് ദിനമായി ആചരിക്കുന്നത് പത്താമത്തെ മാസമായ ഒക്േടാബർ പത്താം തീയതിയായതിനാലാണെന്നും അതല്ല, േക്ലാക്ക് നിർമിച്ചയാൾ മരിച്ചത് ഇൗ സമയമായതിനാൽ അദ്ദേഹത്തോടുള്ള സ്മരണാർഥമാണെന്നും ഉൾപ്പെടെ മിത്തുകളും റിയാലിറ്റിയും നിറഞ്ഞ നിരവധി കഥകളാണ് ഇതേക്കുറിച്ച് പ്രചാരത്തിലുള്ളത് എന്നത് മറ്റൊരു കാര്യം. എന്തായാലും ആ മഞ്ഞ നിറത്തിലുള്ള േക്ലാക്ക് കൗതുകത്തോടെ കയ്യിലെടുത്ത് പല സമയങ്ങളിൽ ഡിസ്േപ്ല ചെയ്ത് നോക്കിയ എനിക്ക് ഒന്നുമാത്രം പിടികിട്ടി. മറ്റേത് സമയം വെക്കുന്നതിലും ഗ്ലാമറും ശ്രദ്ധയും കിട്ടുന്നത് 10.10 എന്ന് കാണിക്കുേമ്പാൾ മാത്രമായിരുന്നു എന്നത് കൗതുകം നിറഞ്ഞ ഒരറിവാണോ പൊട്ടത്തരമാണോ എന്നതും ആലോചിച്ചുകൊണ്ടാണ് ബാറ്ററി മാറ്റിയിട്ട് വീണ്ടും ജീവിതത്തിലെ ‘വില്ലനായവതരിച്ച’ ആ േക്ലാക്കിന് ഞാനെെൻറ കൈ െകാണ്ട് ജീവൻ തിരികെ നൽകിയത്.
ഒാർമകൾ കാടുകയറി ഇറങ്ങി നിൽക്കവേ വീണ്ടും 100വാട്സിെൻറ തിളങ്ങുന്ന ബൾബ് തൂക്കിയിട്ടിരിക്കുന്ന സ്റ്റേജിനു താഴെ പ്രതീക്ഷ നിറഞ്ഞ മനസുമായി േക്ലാക്ക് സമ്മാനം വാങ്ങാൻ തയ്യാറെടുത്ത് അഭിമാനത്തോടെ ഞാൻ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. ആദ്യമാദ്യം കലാപരിപാടികളിൽ സമ്മാനം വാങ്ങിയവരായിരുന്നു സ്റ്റേജിലേക്ക് അനൗൺസ്മെൻറ് മുഴങ്ങുന്നതനുസരിച്ച് കയറിക്കൊണ്ടിരുന്നത്. പെങ്ങൾ കുരിപ്പ് ഒാരോ അനൗൺസ്െമൻറിലും തുടർച്ചയായി സ്റ്റേജിലേക്ക് കയറുന്നതും ‘ഹോ, ആ പെെങ്കാച്ചിനാണല്ലോ എല്ലാ സമ്മാനോം’ എന്ന നാട്ടുകാരുടെ പായാരം പറച്ചിലും എല്ലാം എെൻറ കാതിലൂടെ കയറിയിറങ്ങി തുളുമ്പാൻ തയ്യാറെടുത്ത് കുഞ്ഞിക്കണ്ണുകളിലൂടെ കണ്ണീരായി പെയ്യുന്നതിനിടയിലും അതൊക്കെ കണ്ണിൽ വല്ല പൊടി വീണതിനാലാകും എന്ന് എെൻറ മനസിനെ ആശ്വസിപ്പിക്കാൻ ഞാനല്ലാതെ മറ്റൊന്നും ആരവം നിറഞ്ഞ ആ സദസിലുണ്ടായിരുന്നില്ല. വരാൻ പോകുന്ന ആ സ്വപ്ന സമ്മാനത്തിെൻറ അനൗൺസ്മെൻറും കയ്യടികളും എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നതായിരുന്നു. ഒടുവിൽ കാത്തിരുന്ന ആ മുഹൂർത്തെമത്തി. ‘ഇനി മഴയും മഞ്ഞും അവഗണിച്ച് എല്ലാ ദിവസവും മദ്രസയിൽ വന്ന കുട്ടിക്കുള്ള സമ്മാനമാണ് വിതരണം ചെയ്യുന്നത്’ ഉസ്താദിെൻറ മൈക്കിലൂടെയുള്ള വിവരണം കേട്ടതും കണ്ണൊക്കെ തുടച്ച് അപകർഷതകളുെട വിഴുപ്പുഭാണ്ഡത്തെ ആ സ്റ്റേജിനു താഴെ എവിടെയോ കുഴിച്ചുമൂടി ബെൽറ്റില്ലാത്തതിനാൽ സേഫ്റ്റി പിന്നൊക്കെ കുത്തി അഡ്ജസ്റ്റ് ചെയ്തുവെച്ചിരുന്ന പാളേപാലത്തെ പാൻറ്സിനെ ഒന്നൂടി തെറുത്തു കയറ്റി ഞാനിതാ എെൻറ പേര് വിളിക്കുന്ന ആ മധുര മനോഹര നിമിഷത്തിേലക്ക് സ്വയം തയ്യാറാണ് എന്നങ്ങട് പ്രഖ്യാപിച്ചിരിക്കുകയാണ്.
‘പഠനത്തിലെ മികവിനൊപ്പം ഇത്തവണയും കൂടുതൽ ഹാജറിനുള്ള േക്ലാക്ക് ....എന്നു പറഞ്ഞ് അനൗൺസ്മെൻറ് തുടങ്ങിയതും എെൻറ കണ്ണുകളിൽ ഇരുട്ട് കയറിയതും ഒരേ സമയമായിപ്പോയി. ഒരുകണക്കിന് അതുനന്നായി, പെങ്ങൾ ഒരിക്കൽ കൂടി സ്റ്റേജിലേക്ക് കയറി േക്ലാക്ക് വാങ്ങിയ ആ നിമിഷം എനിക്ക് കാേണണ്ടി വന്നില്ലല്ലോ. ആ വലിയ ആൾക്കൂട്ടത്തിനു നടുവിൽ ഇരുട്ടിൽ നിന്നും ഇരുട്ടിേലക്ക്, പാതാളത്തിനും അപ്പുറത്തേക്ക് താഴ്ന്നു കൊണ്ടിരിക്കുേമ്പാഴും മറ്റുള്ളവർക്കൊപ്പം ഞാനും കയ്യടിച്ചിരുന്നു. സ്റ്റേജിലെ വലിയ ബൾബിനു ചുറ്റും കറങ്ങിയൊടുവിൽ ചൂട് സഹിക്കാതെ നിലം പതിക്കുന്ന നിരവധി ഇൗയാംപാറ്റകെള ഞാൻ കണ്ടു, ഞാൻ മാത്രമേ അതുകണ്ടുള്ളൂ, മറ്റുള്ളവരെല്ലാം മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളെ മാത്രമായിരുന്നിരിക്കാം അപ്പോൾ കണ്ടിട്ടുണ്ടാവുക. സേഫ്റ്റി പിന്നിനാൽ അഡ്ജസ്റ്റ് ചെയ്തിരുന്ന പാൻറ്സ് ഒരിക്കൽ കൂടി വലിച്ചുമുറുക്കിക്കെട്ടി ഒറ്റക്ക് ഞാൻ വീട്ടിലേക്ക് നടന്നു. നബിദിന ഘോഷയാത്രക്ക് കിട്ടിയ മിഠായികളിൽ ചിലത് പാൻറ്സിെൻറ പോക്കറ്റിൽ നിന്നും താേഴക്ക് വീണതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, ആ മിഠായിയുടെ മധുരം പിന്നീടൊരിക്കൽ പോലും എന്നെ പ്രലോഭിപ്പിച്ചിേട്ടയില്ല. പിറ്റേന്ന് മദ്രസയിലെത്തിയപ്പോ ബെഞ്ചിലെ കട്ട ഫ്രണ്ട്സ് ഉസ്താദിനോട് ചോദിച്ചു, ‘േക്ലാക്ക് എന്താ അവനു കൊടുക്കാതിരുന്നതെന്ന്’. ‘അവൻ എല്ലാ ദിവസോം വന്നിരുന്നല്ലേ, എെൻറ ശ്രദ്ധയിൽ വന്നിരുന്നില്ല, ആ എന്തായാലും ഒരു വീട്ടിലേക്ക് തന്നെയല്ലേ േക്ലാക്ക് എത്തിയിരിക്കുന്നത്, സാരമില്ല’.
‘75 ശതമാനം ഹാജരില്ലാത്തതിനാൽ പ്രത്യേകം ഫീസടക്കണം, ഇേല്ലൽ മോൻ പരീക്ഷക്ക് ഇരിക്കത്തില്ല’ ഡിഗ്രിക്ക് പഠിക്കുേമ്പാൾ ക്ലാസ് ടീച്ചറുടെ ഈ പുച്ഛം കലർന്ന ഭീഷണിയൊക്കെ കാലം കടന്നുപോകുന്നതനുസരിച്ച് ഒാർമകൾക്കുമേലുള്ള ഒാർമകളായി മായാതെ എവിടെയോ ഉണ്ടായിരിക്കും. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും മറ്റ് തകരാറൊന്നും കാണിക്കാതെ ആ േക്ലാക്ക് തലമുറകൾക്ക് സമയം പകർന്ന് നൽകി ഒാടിക്കൊണ്ടേയിരിക്കുകയാെണന്ന ചിന്ത മനസിേലക്കെത്തിയതും ഞാൻ പോലുമറിയാതെ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും മാറാലയും എന്നെ കൊണ്ട് തുടച്ചുമാറ്റിക്കുന്നത് ഏത് അദൃശ്യശക്തിയാണാവോ? എത്രയെത്ര നിമിഷങ്ങൾക്കായിരിക്കും ആ േക്ലാക്ക് ഇതിനകം സാക്ഷ്യം വഹിച്ചിട്ടുണ്ടാവുക, വീട്ടിലുള്ള എത്രയോ മനുഷ്യർ അതിനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് ചലിപ്പിച്ചിട്ടുണ്ടാകും, ഒാർമകൾ ഒരു നെരിപ്പോട് പോലെ ഉള്ളിലിരുന്ന് എന്നെ കരയിപ്പിക്കുകയാണോ? ‘വില്ലനായ ആ േക്ലാക്കിനോട് ഇപ്പോ പെരുത്ത് ഇഷ്ടായതുകൊണ്ടാകുമല്ലോ ഹാളിലിരുന്ന അവൻ ഇപ്പോ എെൻറ മുറിയുടെ സ്വകാര്യതയിലേക്ക് കയറിവന്നത്. ഇനിയൊരു പുനർജൻമം ഉൾപ്പെടെ സകല മോഹങ്ങെളയും ഉള്ളിൽ നിന്നിറക്കി വിട്ട് ഏതെങ്കിലും ഒരു േക്ലാക്കിെൻറ സെക്കൻറ് സൂചിയായി നിർത്താതെ പണ്ടോടിയ പോലെ ഒാടാൻ വല്ലാതെ പൂതി തോന്ന്ണൂ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.