നെല്ലിയാമ്പതിയിലെ വളവും, പടച്ചോന്റെ കിണറും

ബസ്‌ നെല്ലിയാമ്പതി മലയിങ്ങനെ ഇറങ്ങുകയാണ്‌. നാട്ടിലേക്കുള്ള യാത്രയിലാണ്‌. നാടെന്ന്‌ വെച്ചാല്‍ വാപ്പാ​​​​​​ ​െൻറ നാട്‌, നെന്‍മാറ. തെങ്ങുകളും പാടങ്ങളും നിറഞ്ഞ നാട്ടിലേക്ക്‌. നെല്ലിയാമ്പതിയുടെ ശൈത്യമില്ലാത്ത, ഞാവല്‍ പഴവ ും മാമ്പഴവും ആവോളം വളരുന്ന നാട്ടിലേക്കാണ്‌ യാത്ര. ബസിനകത്ത്‌ പത്തോ ഇരുപതോ ആളുകള്‍, ആ കൂട്ടത്തില്‍ ഉമ്മച്ചിക്ക പ്പുറവും ഇപ്പുറവുമായി രണ്ട്‌ പെണ്‍കുട്ടികള്‍. ഞാനും സഹോദരിയും.

കുന്നും മലയും കാഴ്‌ച്ചകളും, ആസ്വദിക്കേണ്ട വർ ആവോളം അസ്വദിക്കുന്നു. ഉമ്മ​േൻറം സഹോദരിടേം ഇരിപ്പ്‌ കണ്ടാല്‍ ആസ്വാദനത്തി​​​​​​​െൻറ അങ്ങേത്തലം. ഒറ്റ നോട്ടത ്തില്‍ ആനയുടെ രൂപത്തിന്‌ സാദൃശ്യമുള്ളൊരു പാറകൂട്ടങ്ങളുണ്ടിടയില്‍. ആ കാഴ്‌ച്ചയിലെ കൗതുകത്തിന്‌ വേണ്ടി മാത്ര ം എ​​​​​​​െൻറ ആസ്വാദനം ചുരുങ്ങുന്നു. അത്​ അധികം നീണ്ടുനിന്നില്ല. തലക്കകത്ത്‌ ഒരു പമ്പരം കറങ്ങിത്തുടങ്ങി. അടിവ യറ്റീന്ന്‌ പുറത്തേക്ക്‌ തള്ളാന്‍ തയ്യാറായി ഉച്ചയൂണ്‌.

നടക്കൂല്ലാ, ദുനിയാവിലെ മറ്റെന്തും സഹിക്കാം. ചർദ്ദീടെ കാര്യ ത്തില്‍ മ്മള്‌ വീക്കാണ്‌. തല്ലിക്കൊന്നാലും ചർദ്ദിക്കുല്ലാ. എങ്കിലും ഭയം അതായിരുന്നില്ല, ഈ ബസ്‌ ഉണ്ടല്ലോ വളഞ്ഞ ്‌ പുളഞ്ഞ്‌ പോകുന്നതിനിടയില്‍ ഒന്ന്‌ വളയാന്‍ മറന്നാല്‍. കൊക്കേടെ താഴെ ബസ്‌ ആര്‌ താങ്ങാനാണ്‌? നാട്ടുകാര്‌ കെട് ടിക്കൂട്ടിയ ഒരു കഥ ഉള്ളില്‍ കിടപ്പുണ്ട്‌. നെല്ലിയമ്പതി ചുരം ഇറങ്ങുന്നതിനിടെ അപകടത്തില്‍ പെട്ടൊരു ബസി​​​​​​​ െൻറ കഥ.

കൊക്കയിലേക്ക്‌ മറിയാനായി നില്‍ക്കുന്ന ബസ്‌. ത്രില്ലർ മൂവി കാണുന്ന ആകാംഷയോടെ കഥ കേള്‍ക്കുകയാണ്‌ ഞാന ്‍. ബസ്‌ മറിയാം മറിയാതിരിക്കാം. ബസി​​​​​​​െൻറ ഒരു തലം റോഡിലായും മറുതലം കൊക്കയുടെ ശൂന്യതയിലും നിലയുറപ്പിച്ചിര ിക്കുന്നു. ആളുകള്‍ ഒന്നനങ്ങിയാല്‍ ബാലന്‍സ്‌ തെറ്റി ബസ്‌ 'ദും' താഴോട്ട്‌... നിലവിളിക്കാന്‍ പോലും മറന്നുപോയ യാത്രക്കാർ. എ​​​​​​​െൻറ സങ്കല്‍പ്പത്തിലവർ ശ്വസിക്കുന്നത്‌ പോലുമില്ല.

ഇതിനിടയില്‍ എങ്ങനെയെങ്കിലും ബസില്‍ നിന്ന്‌ ചാടി രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന സ്വാർത്ഥനായ യാത്രക്കാരന്‍, അയാള്‍ ബസ്‌ ജനാലക്കുള്ളിലൂടെ പുറത്തേക്കെടുത്ത്‌ ചാടുന്നു. മൂപ്പരെടുത്ത്‌ ചാടിയതാകട്ടെ നേരെ കൊക്കയിലേക്ക്‌. ബലിക്കുള്ള ആളെ കിട്ടിയ കൊക്ക ഹാപ്പി. അത്‌ഭുതമെന്ന്‌ പറയട്ടെ ബസ്‌ എങ്ങനെയൊക്കെയോ കൊക്കയില്‍ നിന്ന്‌ രക്ഷപ്പെടുന്നു! ഈ കഥ കേട്ടറിഞ്ഞ ശേഷമാണ്‌ ബസിന്‌ മറിയാനുള്ള കഴിവുണ്ടെന്ന്‌ തിരിച്ചറിവുണ്ടാകുന്നത്‌. ബസ്​ വളവിറങ്ങുകയാണ്​.

ഉമ്മാ​​​​​​​െൻറ ബാഗിനകത്തുള്ള ഫൈവ്‌സ്‌റ്റാർ അകത്താക്കാതെ മരിച്ചാ മനസമാധാനം കിട്ടൂല്ലാ. ഉറങ്ങിയാല്‍ മാത്രം തീരുന്ന വല്യ വല്യ സംഘർഷങ്ങള്‍ക്കിടയില്‍ ബസ്‌ ചെറുനെല്ലിയും കടന്ന്‌ നീങ്ങി. ഇടയില്‍ ശീമക്കൊന്ന കാണുന്നത്‌ ഒരു ആശ്വാസമാണ്‌. ബസ്‌ നെന്‍മാറ എത്തറായെന്ന്‌ ഞാന്‍ തിരിച്ചറിയുന്നത്‌ അങ്ങനെയൊക്കെയാണ്‌.

പൊത്തുണ്ടിഡാമി​​​​​​​െൻറ കിടിലന്‍ വ്യൂ. അങ്ങിങ്ങായ്‌ തെങ്ങുകള്‍. നെല്ലിയാമ്പതിയില്‍ തെങ്ങില്ലാ, (ഇനി ഉണ്ടോ? ശ്രദ്ധിച്ചിട്ടില്ലാ) തേയിലകള്‍ക്ക്‌ നടുവില്‍ ഒരു തെങ്ങ്‌ നടണമായിരുന്നു. തേയിലയും കാപ്പിയും ഓറഞ്ച്‌ മരങ്ങളും, ഇടയില്‍ തെങ്ങുമുണ്ടായിരുന്നെങ്കില്‍ ആ മൂടല്‍ മഞ്ഞും തണുപ്പും ഒന്നൂടെ സുന്ദരമായേന്നെ. പോത്തുണ്ടിയിലെ ​കുട കണ്ടാല്‍ പിന്നെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം വന്നങ്ങ്‌ നിറയും. തേയിലത്തോട്ടങ്ങള്‍ക്കും യുക്കാലിപ്‌സ്‌ മരങ്ങള്‍ക്കുമിടയില്‍ നിന്നും തെങ്ങുകളുടേയും പാടങ്ങളുടേയും നാട്ടിലെത്തിയതി​​​​​​​െൻറ സന്തോഷം.

ബസ്‌ വല്ലങ്ങിയെത്തിയാല്‍, അവിടെ ഒരു സർബത്ത്‌ കടയുണ്ട്‌. ​​​​​​​െൻറ റബ്ബേ അതാണ്‌ സർബത്ത്‌.നെല്ലിയമ്പതിയിലേക്കുള്ള മടക്കയാത്രയില്‍ മാത്രം ഉമ്മയത്‌ വാങ്ങി തന്നിരുന്നുള്ളു. ഒരു സർബത്തി​​​​​​​െൻറ രുചികൊണ്ട്‌ മാത്രം മധുരമാകുന്ന മടക്കയാത്ര. നെന്‍മാറ, എന്നും തിരക്കിലാണ്‌. ഉമ്മാനെ ഉന്തിത്തള്ളി ജെംസ്‌ മിഠായി വാങ്ങിച്ച്‌ അതി​​​​​​​െൻറ കളർ ഇങ്ങനെ അലിയിച്ച്‌ അലിയിച്ച്‌ കഴിക്കുമ്പോഴേക്കും ടീവി നായറെത്തും.

ബസാണ്‌ ടീവിനായർ. ബസില്‍ കേറി ഉമ്മ​ാ​​​​​​െൻറയോ നാട്ടുകാരുടേയോ ആരുടെയെങ്കിലുമൊക്കെ മടിയിലിരുന്ന്‌, ബസ്‌ സ്‌റ്റോപ്പെത്തുമ്പോള്‍ നേരം മോന്തിയാവും (മോന്തി മീന്‍സ്‌ അന്തി) ആ സ്‌റ്റോപ്പില്‍ അന്നു മുതല്‍ ഇന്നുവരെ ഒരു കട മാത്രമേ ഉള്ളു. അത്‌ പോളിച്ചേട്ട​േൻറതാണ്‌. ഉമ്മാ​​​​​​​െൻറം ഞങ്ങള്‍ടേം വരവ്‌ കണ്ടാല്‍ മുപ്പരുടെ വക ഒരു ചോദ്യമുണ്ട്‌. "ങാ, എപ്പോ വന്നു...? ''അപ്പോ വന്ന്‌ ഇറങ്ങിയവരുടെ മുഖത്ത്‌ നോക്കി എപ്പോ വന്നെന്നുള്ള ചോദ്യം കിടിലനാണ്‌. ഉമ്മച്ചി മറുപടി കൊടുത്ത്‌ നടന്നു നീങ്ങും.

ഉപ്പ മുംബൈ നഗരത്തി​​​​​​​െൻറ പ്രവാസിയായിരുന്ന കാലം, ഉമ്മയും ഞങ്ങള്‍ പിള്ളേരും പിന്നെ ഉമ്മാക്ക്‌ കൂട്ടായി അമ്മായീം പോളിച്ചേട്ട​​​​​​​െൻറ വാടക വീട്ടിലായിരുന്നു. ആ വഴി വരുമ്പോള്‍ ആ വീടിനകത്തേക്ക്‌ നോക്കും. ഒന്നും ഓർമ്മ വരില്ല. അന്ന്‌ ഞാന്‍ പാലുടി മാറിത്തുടങ്ങിയ കുഞ്ഞായിരുന്നല്ലോ. പിന്നെ എങ്ങനെ ഓർക്കനാണ്! കഥ പാളം തെറ്റി, അങ്ങനെയൊരു മോന്തിനേരം ബസിറങ്ങി ഉമ്മച്ചീടേ കൈയും പിടിച്ച്‌ രണ്ട്‌ പെണ്‍കുട്ടികള്‍ തറവാട്‌ ലക്ഷ്യമാക്കി നടക്കുകയാണ്‌.

പവർകട്ട്‌ സമയമായിരുന്നിരിക്കണം ഓരോ വീടുകളിലും ചിമ്മിനിയും റാന്തലും തിളങ്ങി. ഗ്രാമ വഴികളില്‍ പെട്ടെന്ന്‌ ഇരുട്ട്‌ വ്യാപിക്കും. ഗ്രാമം അങ്ങനെയാണ്‌ ഇരുട്ടും ഉറക്കവും അവരെ നേരത്തെ ബാധിക്കും. തറവാട്‌ പൊളിച്ച്‌ പണി നടക്കുന്ന സമയമാണ്‌. തറവാട്ടിന്നുള്ള നേരിയ വെളിച്ചം കാണാന്‍ കഴിയുന്നുണ്ട്‌. പിന്‍വഴിയിലൂടെ ഞങ്ങള്‍ മൂവരും തറവാട്ട്‌ മുറ്റം കടന്നു. ഇരുട്ടായത്‌ കൊണ്ട്‌ ഒന്നും വ്യക്തമല്ല. നടക്കുന്ന വഴി പകുതിയോളവും ഓല വിരിച്ചത്‌ പോലെ ശബ്‌ദം കേള്‍ക്കാം. അങ്ങനെ അടുക്കള വഴി ഞങ്ങള്‍ ഉള്ളിലേക്ക്‌. അതിഥികളെ കണ്ട്‌, സകലരും ഓടിയെത്തുന്നു. നിമിഷനേരം നീളുന്ന സ്‌നേഹപ്രകടനങ്ങള്‍.

അതിനിടെ വിളക്കിന്‌ ചുറ്റും കൂടി നിന്നിരുന്ന വണ്ടിലേക്കായിരുന്നു എ​​​​​​​െൻറ ശ്രദ്ധ. ഓ​​​​​​​െൻറ പേര്‌ കോട്ടെരുമയെന്നാണ്‌. കറുത്ത്‌ ഉരുണ്ട മൊഞ്ചില്ലാത്ത രൂപവും അസഹനിയമായ മണവുമുള്ള ഓ​​​​​​​െൻറ സ്രവം ദേഹത്ത്‌ തട്ടിയാല്‍ പൊള്ളും. നെല്ലിയാമ്പതിയില്‍ കോട്ടെരുമയില്ല. പക്ഷേ അട്ടയുണ്ട്‌, അട്ട ഒരു സാധാരണ ജീവിയല്ല. എന്നെ സംബന്ധിച്ച്‌ അവനൊരു ഭീകരജീവിയാണ്‌. അട്ടക്ക്‌ മുന്നില്‍ കോട്ടെരുമ മഹനാണ്‌ മഹാന്‍.

ഞാന്‍ കോട്ടെരുമ പുരാണം ചിന്തക്കുന്നതിനിടയില്‍ എനിക്കൊരു ചായ കിട്ടി. ചായ കണ്ടാല്‍ ഓക്കനം വരുന്ന പ്രായം. വേണ്ടെന്ന്‌ തലയാട്ടി ഉമ്മാ​​​​​​​െൻറ വിശേഷങ്ങളിലേക്ക്‌ ശ്രദ്ധ തിരിച്ചു. വിശേഷങ്ങള്‍ക്കിടയില്‍ പെട്ടെന്ന്‌ വല്യുമ്മാ​​​​​​​െൻറ ചോദ്യം.

നിങ്ങള്‌ ഏത്യാ വന്ന്‌...പുറകിലൂടെ..കിണറിന്‌ അരൂലൂെടയോ..? അവിടെ ഒരാള്‍ക്ക്‌ നടക്കാന്‍ വഴി പോരാല്ലോ...

അയിന്‌ അവിടെ കിണറില്ലാല്ലോ.. ഉമ്മാ​​​​​​​െൻറ മുഖത്ത്‌ സംശയഭാവം! കിണറ്‌, പൊളിച്ചിട്ട്‌ അയി​​​​​​​െൻറ മുകളില്‌ ഓലവെച്ച്‌ മറച്ചിരിക്കാണ്‌ ന്നാ, ഞങ്ങള്‌, ഓലേടെ പുറത്ത്‌ കൂടിയാ നടന്ന്‌ വന്നേ. ൻറ റബ്ബേ, ബെർതേ പറയാതെ.. വെള്ളോം ആഴോമുള്ള കിണറാണ്‌... ഓലക്ക്‌ എന്ത്‌ ബലം.. ഇയ്യും പിള്ളേരും അതിലൂടെ എങ്ങനെ വരാനാണ്‌!

അതേ ഉമ്മാ, പിന്നിലൂടെ വന്നോണ്ടല്ലേ അടുക്കള വഴി കേറിയേ..

പറഞ്ഞാലും പറഞ്ഞാലും തീരാത്ത അതിശയത്തോടെ ചോദ്യങ്ങളും ഉത്തരങ്ങളും ആവർത്തിച്ചത്‌ എന്നെ ബോറഡിപ്പിച്ചു. കറൻറ്​ വന്നപ്പോ വല്യുമ്മയും അവിടുള്ളോരും മേഖല നിരീക്ഷിച്ച്‌ ഉറപ്പിച്ചു. ഞങ്ങള്‍ മൂന്നും കിണറിന്‌ മുകളിലൂടെയാണ്‌ നടന്നെത്തിയതെന്ന്‌, ങേ! തുടർന്നുള്ള മുന്നാഴ്‌ച്ചകാലം ആ അത്‌ഭുതം നാട്ടിലും വീട്ടിലും ചർച്ചക്ക്‌ വെച്ചു.

എ​​​​​​​െൻറ സംശയം അതല്ലാ, എന്നാലും അതെങ്ങനെ...ആ, പടച്ചോനിക്കറിയാം!!!! കിണറിന്‌ ആഴം കൊടുത്തതും പടച്ചോന്‍.ഓലക്ക്‌ ബലം കൊടുത്തതും പടച്ചോന്‍.ആയുസി​​​​​​​െൻറ കിത്താബില്‌ ഒരേട്‌ എഴുതി ചേർത്തതും പടച്ചോന്‍...

Tags:    
News Summary - Nelliyampathy memories-literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.