അയ്യപ്പന്‍റെ പിൻമുറക്കാരനല്ല ഞാൻ: പവിത്രൻ തീക്കുനി

എഴുത്തും അക്ഷരങ്ങളും കൊണ്ട്​ മാത്രം ജീവിക്കാൻ കഴിയുന്ന ഒരു കാലമാണ്​ ത​െൻറ സ്വപ്​നമെന്ന്​ യുവകവി പവിത്രൻ തീക്കുനി. ബഹ്​റൈനിൽ ‘ഗൾഫ്​ മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എഴുത്തുകാരന്​ എഴുത്തുകൊണ്ട്​ മാത്രം ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടോയെന്ന്​ സംശയമാണ്​. ദിവസ ശമ്പളമായി കിട്ടുന്ന സർക്കാർ ജോലിയുള്ള തനിക്ക്​ അതുകൊണ്ട്​ മാത്രം ചെലവുനടത്താൻ കഴിയുന്നി​ല്ലെന്നും അദ്ദേഹം പറഞ്ഞു. ‘വടകര സഹൃദയ വേദി’യുടെ പരിപാടിയിൽ പ​െങ്കടുക്കാനാണ്​ അദ്ദേഹം ബഹ്​റൈനിൽ എത്തിയത്​.

ഇത്രയുംനാൾ ‘കവിയായി’ ജീവിച്ചിട്ടില്ല. പല ജോലികൾ, പല വേഷങ്ങൾ കെട്ടിയാടിയിട്ടുണ്ട്. ഇപ്പോൾ പരീക്ഷണമെന്നോണം എഴുത്തുകൊണ്ട്​ ജീവിക്കണം എന്ന ആഗ്രഹവുമായി നടക്കുകയാണ്​. ഇതിനായി കേരളത്തിലെ മുഖ്യധാര പ്രസാധകരുടെ സഹായമില്ലാതെ പുസ്​തകം സ്വന്തമായി പ്രസിദ്ധീകരിച്ച്​ വായനക്കാരിൽ എത്തിക്കുകയാണ്​. ഫേസ്​ബുക്ക്​ വഴിയും സുഹൃത്തുക്കൾ വഴിയും സമ്മേളന മൈതാനങ്ങളിലൂടെയുമെല്ലാം ആണ്​ പുസ്​തക വിൽപന. നല്ല പ്രതികരണമാണ്​ ലഭിക്കുന്നത്​. കേരളത്തിലെ പല ജില്ലകളിലും പുസ്​തകങ്ങളുമായി പോകുന്നുണ്ട്​.

പ്രതിരോധിക്കാൻ ഏറ്റവും ശക്​തമായ മാർഗമാണ്​ കവിത. കവിത എനിക്ക്​ അഭയവും അന്നവുമാണ്​. ആത്​മഹത്യാമുനമ്പിൽ നിന്ന്​ തിരിഞ്ഞുനോക്കു​േമ്പാൾ കവിത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.  അനുഭവങ്ങളാണ്​ എ​െൻറ കവിതകൾ. ഒറ്റപ്പെടലും അനാഥത്വവും അപമാനവും ചേർന്നതാണ്​ ത​െൻറ ഒാരോ എഴുത്തും. എഴുത്തുകാർക്ക്​ അഭിപ്രായമുണ്ട്. അവർ അത്​ തുറന്നുപറയണം. ആരുടെയും അടിയാളൻമാരായി എഴുത്തുകാർ നിൽക്കരുത്. സാംസ്​കാരികമായ ഇടപെടലുകൾ നടത്തണം. എഴുത്തുകാർക്കിടയിൽ ചില ​ഗ്രൂപ്പുകൾ ഉണ്ട്. ലോബിയിങ്ങും കോക്കസുകളുമായി പ്രവർത്തിക്കുന്ന എഴുത്തുകാരുമുണ്ട്. അത്​ തിരിച്ചറിയണമെങ്കിൽ, പ്രസിദ്ധീകരണങ്ങളിലൂ​െട വരുന്ന രചനകൾ നോക്കിയാൽ മതി. ചിലരുടെ പേരുകൾ മാത്രം സ്​ഥിരമായി  പ്രത്യക്ഷപ്പെടുന്നു.
 

20വർഷത്തെ കവിതകളാണ്​ ഒറ്റ പുസ്​തകമായ ‘തീമരത്തണലിൽ’ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇത്​ ബഹ്​റൈനിലെ വായനക്കാർക്കും ലഭ്യമാണ്​.അകവും പുറവും ഒരുപോലെ നീറിപ്പിടിക്കുന്ന അനുഭവങ്ങളാണ്​ എനിക്ക്​ ജീവിതം. ഇങ്ങനെ കത്തിയാളുന്ന കവിതകളാണ്​ എെൻറ സമ്പാദ്യം. കവിതയും കവിയുടെ ജീവിതവും തമ്മിൽ വിത്യാസങ്ങളില്ല. ഇത്​ വായനക്കാർ അംഗീകരിക്കു​േമ്പാഴുള്ള സ​േന്താഷമാണ്​ ഏറ്റവും വലിയ പുരസ്​കാരമായി കാണുന്നത്​.

എ.അയ്യപ്പ​െൻറ പിൻതലമുറക്കാരൻ എന്നൊക്കെ ആളുകൾ പറയുന്നുണ്ട്​. അതിനോടെല്ലാം വിയോജിപ്പാണ്​. അയ്യപ്പനെപ്പോലെയല്ല ഞാൻ. അയ്യപ്പന്​ കുടുംബമില്ല. റോഡ്​വക്കിലാണ്​ കിടപ്പ്​. ഇങ്ങനെയുള്ള ഒരാ​ളല്ല താൻ. എനിക്ക്​ കുടുംബമുണ്ട്​. ജീവിതമുണ്ട്​. ലക്ഷ്യമുണ്ട്​.

പുതിയ കാലത്തെ കവിതാലോകം സജീവമാണ്​. നിരവധി മികച്ച കവിതകൾ വരുന്നുണ്ട്​. എന്നാൽ, ഇപ്പോൾ കഥകളുടെ കാലഘട്ടമാണ്. കഥകൾ വായിക്കപ്പെടുന്നപോലെയും കഥാപുസ്​തകം വാങ്ങിക്കുന്നതുപോലെയുമുള്ള പരിഗണന കവിതക്ക്​ ലഭിക്കുന്നില്ല.പത്ത്​ വർഷക്കാലം ഒരു പരിഗണനയും തനിക്ക്​ സാഹിത്യലോകത്ത്​ ലഭിച്ചിരുന്നില്ല. സാഹിത്യ അക്കാദമി എൻഡോവ്​മെൻറ്​ ലഭിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഇപ്പോൾ കുറേയൊക്കെ മാറിത്തുടങ്ങി.

 ‘പച്ചജീവിതത്തി​െൻറ സങ്കടവൃത്തം’ എന്ന പേരിൽ ‘മാധ്യമ’ത്തിൽ വന്ന  ലേഖനമാണ്​ വഴിത്തിരിവുണ്ടാക്കിയത്​. സാഹിത്യ അക്കാദമി അംഗമായി, സർക്കാർ ജോലി ലഭിച്ചു. സി.പി.എം.നേതാവ്​ എം.എ.ബേബിയുടെ സഹായംകൊണ്ടാണ്​ ജോലി ലഭിച്ചത്​. ഡിഗ്രി പഠനംപോലും പൂർത്തിയാക്കാത്ത ത​െൻറ കവിത ഇപ്പോൾ പഠനവിഷയമായി പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം ഒരു കവിയെ സംബന്ധിച്ച്​ ലഭിക്കുന്ന വലിയ അംഗീകാരങ്ങളാണ്​.ഇടതുപക്ഷ സഹയാത്രികനാണ്​. എങ്കിലും ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളിൽ​ പലതിലുംവിയോജിപ്പുണ്ടെന്നും പവിത്രൻ പറഞ്ഞു.

Tags:    
News Summary - Pavithran Theekuni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.