കൈ വിരലിൽ മഷി പുരളും മുൻപ്...

അൽഷിമേഴ്‌സ് ബാധിച്ച ഒരു ജനത ഒന്നാകെ ഈ മാസം 23നു ആശുപത്രിയിൽ പോകുന്നതിനു പകരം പോളിങ് ബൂത്തിലേക്ക് പോകും.
നോട് ടു നിരോധിച്ചതും എ.ടി.എമ്മിന് മുൻപിൽ ക്യൂ നിന്നതും അവർ മറന്നു പോയിരിക്കുന്നു.
പശുവിന്‍റെ പേരിൽ മനുഷ്യരെ അടിച ്ചു കൊന്നതും ഏറ്റുമുട്ടൽ കൊലകളും ഒന്നും ഓർമയില്ല.
ആവിഷ്കാരത്തിന്‍റെ ശിക്ഷ മരണമാണെന്ന് വിധിച്ചു ഫാഷിസ്റ്റു കളുടെ
തോക്കുകളാൽ തുളവീണ നെഞ്ചുകളുമായൊടുങ്ങിയ കൽബുർഗി, പൻസാരെ, ധാബോൽക്കർ, ഗൗരി ലങ്കേഷ് -ഒന്നും ഓർമയിൽ വരുന്ന േയില്ല.
വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണം-
ആൾക്കൂട്ടക്കൊലപാതകങ്ങൾ-
വംശീയഹത്യകൾ-
പുസ്തകങ്ങൾ വായിക്കുന്നതടക്കം ക്രിമിനൽ കുറ്റമാകുന്നത്-
പ്രാണവായുകിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചത്-
വിണ്ടുകീറിയ കാൽപാദങ്ങളുമായി കർഷകർ നടന്നു തീർത്ത ദൂരം-കർഷകരുടെ ആത്മഹത്യകൾ-
രാജ്യസ്നേഹവും തീവ്രദേശീയതയും പറഞ്ഞു ഒരു വിഭാഗത്തെ രാജ്യദ്രോഹികളാക്കുന്നതു-
സാധാരണക്കാരുടെ ജീവിതംദുരിതം പേറുന്നതാകുമ്പോൾ സ്വർണ്ണക്കുപ്പായമിട്ട "രാജാവ്" ദേശാന്തരം ഊര് ചുറ്റുന്നത്-
എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും ഒന്നും ഓർമയിൽ വരുന്നേയില്ല.
തെരെഞ്ഞെടുപ്പ് യോഗങ്ങളിലും ഇതൊന്നും വിഷയമേ അല്ല.
അതിനു അവരിവിടെ ഒരു ശക്തിയാണോ എന്നാണു ചോദ്യം.
സുഹൃത്തേ,
വെറുപ്പിന്‍റെ വിചാരധാര ഒരുതരം വൈറസാണ്.
അതിവിടെയും പടർത്താൻ ശ്രമിക്കുന്നുണ്ട്.
യുവതി പ്രവേശന വിധി വന്നപ്പോൾ നമ്മളത് കണ്ടു.
പത്രമാധ്യമങ്ങളിൽ ചില വാർത്തകൾ തമസ്ക്കരിക്കുമ്പോഴുംചിലതിനു അമിതപ്രാധാന്യം കൊടുക്കുമ്പോഴും നമ്മളത്
അറിയുന്നു.
കാവിയോട് മൃദുസമീപനം പുലർത്തുന്ന ചില കോൺഗ്രസ്സ്കാരോടും മുഖ്യ ശത്രുവായി കോൺഗ്രസ്സിനെ കാണുന്ന ചില സി.പി.എം കാരോടും
മനുഷ്യന്‍റെ ഹൃദയപക്ഷത്തു നിന്ന് കൊണ്ട് തന്നെ പറയട്ടെ.
2019നു ശേഷവും ജനാധിപത്യവും മതേതരത്വവും പുലരുന്ന ഒരു ഇന്ത്യ നമുക്ക് വേണം.

Tags:    
News Summary - PK Parakkadavu Loksabha Election 2019 -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.