രചന, നിർമാണം, സംവിധാനം, പോസ്റ്ററൊട്ടിക്കൽ ബാലചന്ദ്രമേനോൻ എന്നു പറയും പോലെയാണ് പുസ്തകമേളയിലെ റിനൈസൻസ് ബുക്സിെൻറ കാര്യം. 33 പുസ്തകങ്ങളാണ് ഇവർ പുറത്തിറക്കിയിരിക്കുന്നത്. പുസ്തക രചനയും പ്രസാധനവും വിൽപനയുമെല്ലാം ഒരാൾ തന്നെ. അഡ്വ. മുഇൗനുദ്ദീൻ.
ഇൗ കണ്ണൂർ സ്വദേശിയുടെ പുസ്തകങ്ങളെല്ലാം സെൽഫ് ഹെൽപ്, വ്യക്തിത്വ വികസനം, കൗൺസലിങ്, ഭാഷാ പഠനം, ആത്മീയത എന്നീ ശാഖകളിലാണ്. ജീവിതം സ്വയം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു കാലത്തിൽ നിന്ന് നെഗറ്റീവ് ചിന്തകളെയെല്ലാം കുടഞ്ഞെറിഞ്ഞുള്ള ഉയർത്തെഴുന്നേൽപ്പാണ് ഇൗ പുസ്തകങ്ങളെന്ന് രചയിതാവ്.
ഷാർജയിൽ ജോലി ചെയ്യുന്ന കാലത്ത് നാട്ടിലുള്ള സഹോദരന് നേരിട്ട മാനസിക വൈഷമ്യങ്ങളെ സമാധാനിപ്പിക്കാനുദ്ദേശിച്ച് എഴുതിയ കത്തുകൾ പിന്നീട് പുസ്തക രൂപത്തിലാക്കിയപ്പോൾ വായനക്കാർ സ്വീകരിച്ചു. അതിനിപ്പോൾ ഒമ്പതു പതിപ്പുകളായി. അഞ്ച് ഭാഗങ്ങളും. കേരള ഗ്രാമത്തിൽ കല്യാണത്തിനു വന്ന അറബ് യുവാക്കളുമായി സംസാരിക്കുന്നത് പ്രമേയമാക്കിയാണ് അറബി പഠന പദ്ധതി തയ്യാറാക്കിയത്. അതേ മാതൃകയിൽ ഇംഗ്ലീഷ് പഠന പുസ്തകവും ഇറക്കി. കുട്ടികളുടെ കുസൃതി പോസിറ്റീവ് ആയി ഉപയോഗിക്കാൻ ഉൽബോധിപ്പിക്കുന്നതാണ് മറ്റൊരു പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.