ഒ​രു ജ്യേഷ്​​ഠൻ അനുജനയച്ച കത്തുകൾ

രചന, നിർമാണം, സംവിധാനം, പോസ്​റ്ററൊട്ടിക്കൽ ബാലചന്ദ്രമേനോൻ എന്നു പറയും പോലെയാണ്​ പുസ്​തകമേളയിലെ റിനൈസൻസ്​ ബുക്​സി​​​​െൻറ കാര്യം. 33 പുസ്​തകങ്ങളാണ്​ ഇവർ പുറത്തിറക്കിയിരിക്കുന്നത്​. പുസ്​തക രചനയും ​പ്രസാധനവും വിൽപനയുമെല്ലാം ഒരാൾ തന്നെ. അഡ്വ. മുഇൗനുദ്ദീൻ.

ഇൗ കണ്ണൂർ സ്വദേശിയുടെ പുസ്​തകങ്ങളെല്ലാം സെൽഫ്​ ഹെൽപ്​, വ്യക്​തിത്വ വികസനം, കൗൺസലിങ്​, ഭാഷാ പഠനം, ആത്​മീയത എന്നീ ശാഖകളിലാണ്​. ജീവിതം സ്വയം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു കാലത്തിൽ നിന്ന്​ നെഗറ്റീവ്​ ചിന്തകളെയെല്ലാം കുടഞ്ഞെറിഞ്ഞുള്ള ഉയർത്തെഴുന്നേൽപ്പാണ്​ ഇ​ൗ പുസ്​തകങ്ങളെന്ന് രചയിതാവ്​.
ഷാർജയിൽ ജോലി ചെയ്യുന്ന കാലത്ത്​ നാട്ടിലുള്ള സഹോദരന്​ നേരിട്ട മാനസിക വൈഷമ്യങ്ങളെ സമാധാനിപ്പിക്കാനുദ്ദേശിച്ച്​ എഴുതിയ കത്തുകൾ പിന്നീട്​ പുസ്​തക രൂപത്തിലാക്കിയപ്പോൾ വായനക്കാർ സ്വീകരിച്ചു. അതിനിപ്പോൾ ഒമ്പതു പതിപ്പുകളായി. അഞ്ച്​ ഭാഗങ്ങളും. കേരള ഗ്രാമത്തിൽ കല്യാണത്തിനു വന്ന അറബ്​ യുവാക്കളുമായി സംസാരിക്കുന്നത്​ പ്രമേയമാക്കിയാണ്​ അറബി പഠന പദ്ധതി തയ്യാറാക്കിയത്​. അതേ മാതൃകയിൽ ഇംഗ്ലീഷ്​ പഠന പുസ്​തകവും ഇറക്കി. കുട്ടികളുടെ കുസൃതി പോസിറ്റീവ്​ ആയി ഉപയോഗിക്കാൻ ഉൽബോധിപ്പിക്കുന്നതാണ്​ മറ്റൊരു പുസ്​തകം.

Tags:    
News Summary - Sharjah Book Fair-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.