ഉച്ചക്കുള്ള യാത്ര നല്ല ബോറാണ്. ഒന്നാംതരം വെയിൽ, പോരാത്തതിന് പൊട്ടിപ്പൊളിഞ്ഞ്, വഴി ഏത്, കുഴിയേത് എന്ന് പിടി ക ിട്ടാത്ത റോഡും ഒപ്പം നല്ല പൊടിയും.. രണ്ട് വയസുള്ള കുഞ്ഞൻ റിച്ചു ആണെങ്കിൽ ബുള്ളറ്റ് എന്ന് കേട്ടാൽ വിടില്ല.. ബൈക് കിൽ ആണോ പോണേ എന്ന് ചോദിച്ചാൽ അവൾ തിരുത്തും.. അല്ല, ഞങ്ങള് ബുള്ളറ്റിലാ പോണേ എന്ന് പറയും. നല്ല വെയിലായതിനാൽ കാറില ാണ് പോണതെന്നറിഞ്ഞപ്പോ അവളുടെ മുഖം വാടിയെങ്കിലും എരിയുന്ന സൂര്യൻെറ കാഠിന്യമായിരിക്കും കുഞ്ഞിനെ കൂടുതൽ തളർ ത്തുന്നത് എന്നതിനാൽ ഞാനും മറുത്തൊന്നും പറഞ്ഞില്ല.
ഫോണിൽ ടോം ആൻറ് ജെറി വെച്ചുകൊടുക്കാൻ ബഹളം കൂട്ടിയ അവളു ടെ കയ്യിൽ നിന്നും മൊബൈൽ തട്ടിയെടുത്തപ്പോൾ സ്ക്രീനിൽ തട്ടി കോണ്ടാക്ട് ലിസ്റ്റിലെ ‘ജെ’ എന്ന ഇംഗ്ലീഷ് അക്ഷരത ്തിലെത്തിയിരുന്നു. നോക്കിയപ്പോൾ ക്ലാസ്മേറ്റായ ജിജിയുടെ പേരും നമ്പറുമായിരുന്നു അത്. ഒന്നര വർഷം പിന്നിട്ട അവ ളുടെ വേർപാടിനുശേഷം ഇന്നാദ്യമായാണ് അവളുടെ പേര് എെൻറ ഫോണിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു എന്നത് ഞാൻ ശ്രദ ്ധിക്കുന്നത്. ‘ഇനി എന്തിനാണ് എനിക്കീ നമ്പർ’ കൈകൾ ഡിലീറ്റ് ഒാപ്ഷനിേലക്ക് നീളവേ റിച്ചു കരച്ചിലിെൻറ ശക്തി കൂ ട്ടിയതിനാൽ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലെങ്കിലും അവൾക്ക് ആയുസ്സ് നീട്ടി കിട്ടുകയായിരുന്നു. അങ്ങനെ ഞങ്ങൾ തമ് മിൽ ഫോൺ വിളിയൊന്നും ഉണ്ടായിരുന്നില്ല, പഠനശേഷം പ്രത്യേകിച്ചും.
യാത്ര ടൗൺ പിന്നിട്ട് ഗ്രാമീണ റോഡുകളിലൂടെ നീങ ്ങിയപ്പോൾ ചെറുതായി ഉറക്കം വരുന്നതുപോലെ തോന്നി. എതിരെ വരുന്ന വാഹനങ്ങളുടെ ഹോണടി ഇടക്ക് മയക്കത്തിന് ഭംഗം വരുത് തിക്കൊണ്ടിരുന്നു. കുഞ്ഞ് ഇടക്കിടെ അസ്വസ്ഥത കാണിക്കുന്നത് യാത്രകളിൽ പതിവായതിനാൽ ഇടക്കിടെ വണ്ടി നിർത്തി മെല്ലെയാണ് യാത്ര. നാത്തൂെൻറ മൂന്നുവയസുള്ള മോൻ ഹമി കുറച്ചുദിവസമായി ഞങ്ങളുടെ വീട്ടിലായിരുന്നു. തിരിച്ച് ‘എന്നെ കൊണ്ടോയി വിടാൻ മാമീം റിച്ചൂം വരണോേട്ടാ’ എന്ന അവൻെറ നിഷ്കളങ്കമായ അേപക്ഷ ഒന്നുകൊണ്ടുമാത്രമാണ് മറ്റൊരു യാത്ര കഴിഞ്ഞിട്ടു വന്നതിൻെറ ക്ഷീണമുണ്ടായിട്ടും ഞാനും ഒപ്പം കൂടിയത്.
ഡ്രൈവ് ചെയ്യുേമ്പാൾ പുള്ളിക്കാരൻ കാര്യമായി മിണ്ടാറില്ലെങ്കിലും ഒന്നിച്ചുള്ള യാത്രകൾ ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. ഇടയ്ക്ക് മീൻ വാങ്ങാനായി വണ്ടി നിർത്തിയപ്പോൾ മീൻ കാണണമെന്നും പൈസ കൊടുക്കുന്നത് താനാണെന്നും സ്വയം പ്രഖ്യാപിച്ച് റിച്ചു തന്നെ എടുത്തോളൂ എന്ന് പറഞ്ഞ് കൈ നീട്ടി. പെട്രോൾ അടിക്കുേമ്പാൾ ഉൾപ്പെടെ ഇപ്പോൾ പൈസ കൊടുക്കുന്നത് അവളുടെ അവകാശമായി മാറിയിരിക്കുന്നു. ഒരിക്കൽ ഒരു അബദ്ധം പറ്റി. ഞാൻ പൈസ ഒരു കടയിൽ കൊടുത്തതും അവൾ കരഞ്ഞ് ബഹളം കൂട്ടി.
തുടർന്ന് കടക്കാരൻെറ കൈയിൽ നിന്ന് പണം തിരിച്ചുവാങ്ങിച്ച് അവളെ കൊണ്ട് കൊടുപ്പിച്ചതിനുശേഷമാണ് ‘മഹതി’ അടങ്ങിയത്. ‘സ്മാർട്നെസ്’ ബോധിച്ച കടയുടമ ഒരു എക്ലയർ സൗജന്യമായി അവളെ ഏൽപ്പിച്ചെങ്കിലും വാങ്ങാൻ ആദ്യം കൂട്ടാക്കിയില്ല, പപ്പ വാങ്ങിച്ച് അവളുടെ കയ്യിൽ കൊടുക്കണമത്രേ. യാത്ര ഏറെ ദൂരം പിന്നിടുേമ്പാൾ സൂര്യൻ ശക്തി ക്ഷയിച്ച് താണുകൊണ്ടിരുന്നു. റോഡിലൂടെ വീട് അണയാൻ തിരക്ക് കൂട്ടി നടക്കുന്നവർ, കടകളിൽ സാധനം വാങ്ങാൻ നിൽക്കുന്നവർ, ആകാശത്ത് പറവകളോ അതോ കാക്കകളോ വട്ടമിട്ടു കൂടണയാൻ പറക്കുന്നതും മിന്നായം പോലെ കാണാം. കാറിൽ ഏതോ ഹിന്ദി ഗസൽ നനുത്ത ശബ്ദത്തിൽ മൂളുന്നുണ്ട്.
ഗസൽ തീർന്നപ്പോൾ സിഡി പ്ലെയറിൽ നിന്ന് ഉഗ്ര ശബ്ദമുള്ള ഒരു അടിച്ചുപൊളി പാട്ടു വന്നപ്പോൾ വീണ്ടും ഞെട്ടി എണീറ്റ് കണ്ണ് തുറന്നപ്പോൾ റോഡിെൻറ ഒാരം ചേർന്ന് ഒരു ഉന്തു വണ്ടിക്കാരൻ പോകുന്നു. വീട്ടിലെ ബെഡ്ഡിൽ കിടന്നുറങ്ങുന്നതിനേക്കാൾ ഗംഭീരമായി കുഞ്ഞുങ്ങൾ രണ്ടും ഉറങ്ങുന്നത് ഞാൻ കൗതുകത്തോടെ നോക്കി. എെൻറ കണ്ണുകൾ വീണ്ടും പുറത്തെ ആ ഉന്തുവണ്ടിയിലേക്ക് നീണ്ടു. നിറയെ ലൈറ്റ് ഒക്കെയുള്ള ആ വണ്ടി കാണാൻ നല്ല രസമായിരുന്നു. മണി കിലുക്കി കടന്നു പോകുന്ന പാനിപൂരി വിൽപ്പനക്കാരനെ കാർ മറികടന്നിട്ടും എന്തോ ഞാൻ തിരിഞ്ഞു നോക്കിയതിനു കാരണം അയാളുടെ ഉന്തുവണ്ടിക്കു പുറകിലെ ഭിത്തിയിൽ പതിപ്പിച്ച ഫ്ലക്സ് ബോർഡായിരുന്നു.
‘ആദരാഞ്ജലികൾ ജിജി’ കറുപ്പ് നിറത്തിലെഴുതിയ വരികൾക്ക് തൊട്ടടുത്ത് ചുവന്ന പനിനീർപ്പൂക്കളാൽ അവൾ ചിരിച്ചുകൊണ്ട് എന്നെ തന്നെ നോക്കുന്നത് പോലെ തോന്നി. കോഴിക്കോടുകാരിയായ അവളുടെ അതേ പേരിലുള്ള അനുശോചന ഫ്ലക്സ് കാതങ്ങൾ ദൂരെയുള്ള ഇടുക്കി, എറണാകുളം ജില്ലകൾ കടന്നുപോകുന്ന ഇൗ ഗ്രാമപ്രദേശത്ത്, അതും അവൾക്ക് ഏറെ ഇഷ്ടമുള്ള പാനിപൂരി വണ്ടിയുടെ പശ്ചാത്തലത്തിൽ എങ്ങനെ ഒത്തുവന്നു എന്നത് എത്ര ആലോചിച്ചിട്ടും ഗതികിട്ടാതലയുന്ന ആത്മാവ് പോലെ എെൻറ മനസിനെ ഉലച്ചു കളഞ്ഞിരുന്നു. മനസ് അപ്പോഴേക്കും മൂന്ന്-നാല് വർഷങ്ങൾക്കു പുറകിലേക്ക് ടൈം മെഷീൻ പോലെ സഞ്ചാരം നടത്തി തുടങ്ങിയിരുന്നു.
ഹോസ്റ്റൽവാസത്തിനിടയിലെപ്പോഴോ വീണുകിട്ടിയ ഒരു ഞായറാഴ്ച അവളാണ് എനിക്കാദ്യമായി പാനി പൂരി വാങ്ങിത്തന്നത്. ഹൗസ് സർജൻസിക്ക് അപേക്ഷ കൊടുക്കേണ്ട ദിവസങ്ങളിലെപ്പോഴോ ആയിരുന്നോ, അതോ അവസാന സെമസ്റ്റർ പരീക്ഷക്കു മുമ്പുള്ള സ്റ്റഡി ലീവ് ടൈം ആയിരുന്നോ എന്ന് എത്ര ശ്രമിച്ചിട്ടും എനിക്ക് ഒാർത്തെടുക്കാൻ പറ്റുന്നില്ല. ഇൗ അടുത്ത ദിവസങ്ങളിൽ ഏതോ ഒരു തീയതിയിലാണ് അവളുടെ ചരമവാർഷികം എന്നതും കൃത്യമായി എങ്ങനെ അവൾ എെൻറ ഒാർമകളിൽ നിന്ന് വിടാതെ വലയം പ്രാപിച്ചതെന്നതും എനിക്കറിയില്ല. പഠിക്കുന്ന സമയത്ത് സൈലൻറ് ആയിരുന്നോ വളരെ സ്മാർട്ട് ആയിരുന്നോ അവളെന്ന് ചോദിച്ചാൽ ഋതുഭേദങ്ങൾ മാറിമറിയും പോലെ ആയിരുന്നു എന്നേ പറയാനാകൂ. ഹോസ്റ്റൽ ഡേ, ഒാണം, സ്പോർട്സ്, ക്രിസ്മസ് ഉൾപ്പെടെ ആഘോഷങ്ങളിൽ പാട്ട് പാടാനും ഒാടാനും തുള്ളാനും ആവേശപൂർവ്വമായിരുന്നു അവൾ മുന്നോട്ടുവരാറുണ്ടായിരുന്നത്.
ഒന്നും അറിയില്ലെങ്കിലും ഞാനും ഏതോ സ്വപ്ന ലോകത്തെന്ന പോലെ എല്ലാത്തിലും ഭാഗവാക്കാകാറുണ്ടായിരുന്നു, ഇന്നോർക്കുേമ്പാ ചിരി വരും, ചാക്കിൽ കയറി ഒാടാൻ വരെ എന്നാ ഒരു എനർജിയായിരുന്നു അന്നൊക്കെ. ആഘോഷങ്ങളിൽ നിന്നൊക്കെ സ്വയം ഉൾവലിഞ്ഞ് മാറിനിൽക്കണമെന്ന് എപ്പോഴും ആഗ്രഹിച്ച എെൻറയുള്ളിലെ അപകർഷതക്കാരിയെ ബൂസ്റ്റ് ചെയ്തതിൽ അവളും പങ്കുവഹിച്ചിട്ടുണ്ടായിരുന്നു.
‘പല വട്ടം പൂക്കാലം വഴി തെറ്റി പോയിട്ടങ്ങൊരുനാളും’ സിഡി ഡ്രൈവിൽ നല്ല പാട്ട് തുടങ്ങിയാലുടൻ യാത്ര തീരാറാവുക എന്നത് എെൻറ മാത്രം അനുഭവമായിരിക്കുമോ ആവോ?. ബസിൽ യാത്ര ചെയ്യുേമ്പാഴൊക്കെ അതാണ് പതിവ്. നമ്മൾ കേൾക്കാനാഗ്രഹിച്ച പാട്ട് തുടങ്ങുേമ്പാഴേക്കും ഇറങ്ങേണ്ട സ്ഥലമെത്തുകയും മനസില്ലാ മനസോടെ വിൻഡോ സീറ്റിലെ സ്വപ്നങ്ങളെ ‘പാട്ടിനു വിട്ട്’ പിന്നെ അതു മൂളിക്കൊണ്ട് ഇങ്ങനെ നടക്കേണ്ടി വരുന്നതായിരുന്നു അന്നുമിന്നും അനുഭവം.
ഒാർമകൾ സഡൻ ബ്രേക്കിലാക്കി, ഹമിയെ അവരുടെ വീട്ടിലുമാക്കി ഭക്ഷണവും കഴിച്ച് ഞങ്ങൾ തിരിെക വീടെത്തിയപ്പോൾ രാത്രി ആയിരുന്നു. റിച്ചു എെൻറ മടിയിൽ കിടന്ന് സുഖനിദ്ര പുൽകുന്നുണ്ടായിരുന്നു എന്ന ബോധം പോലും എനിക്ക് അപ്പോഴാണ് വന്നത്. പുറത്ത് തണുപ്പ് അരിച്ചു കയറാൻ തുടങ്ങിയിരുന്നു. വീട്ടിലേക്ക് കയറും മുമ്പ് ഞാൻ വെറുതെ ആകാശത്തേക്ക് നോക്കി. റിച്ചു ഉറങ്ങിയില്ലായിരുന്നെങ്കിൽ അവൾക്ക് പ്രിയെപ്പട്ട അമ്പിളിമാമൻ കൂട്ടുകാരനെയും അനന്തകോടി നക്ഷത്ര പിള്ളേരെയും കാണിച്ചുകൊടുക്കാമായിരുന്നു. ഏതൊരു അമ്മയെയും പോലെ ചോറു മുഴുവനും തിന്നാൽ അമ്പിളിയമ്മാവനെ പിടിച്ചുതരാം എന്ന് നുണ പറയാനൊന്നും ഞാനെന്താണ് ഇതുവരെ ശ്രമിക്കാതിരുന്നത്? എനിക്കുറപ്പുണ്ട്, ഞാൻ അങ്ങനെ പറഞ്ഞാൽ അവൾ ആദ്യം ചോദിക്കുക അമ്പിളിയമ്മാവനെ ഉമ്മി എനിക്കു തന്നാൽ ചോറുതിന്നാത്ത ബാക്കി പിള്ളേരൊക്കെ കരയില്ലേ എന്നായിരിക്കും. ഒരു നക്ഷത്രം മാത്രം മിന്നിത്തെളിഞ്ഞു ഞാൻ നടക്കുന്നതിനനുസരിച്ച് എന്നിേലക്കിറങ്ങി വരും പോലെ ഒരു തോന്നൽ. ‘വാടീ, നമുക്ക് പാനി പൂരി കഴിക്കാൻ പോയാലോ’ നക്ഷത്രം എെൻറ തൊട്ടടുത്തു വന്നു മന്ത്രിക്കുന്നത് പോലെ...
മഞ്ഞുമൂടിയ ഇൗ ക്രിസ്മസ് രാത്രിയിൽ പുലർച്ചെ രണ്ടുമണിക്ക് ഉറക്കമില്ലാതെ തിരിഞ്ഞു കിടക്കുന്നതിനിടയിലും ജിജിയുടെ ശബ്ദം, ഒാർമകൾ അലയടിച്ചു ഉയരുന്ന തിരമാല പോലെ എന്നെ വലയം ചെയ്തുകൊണ്ടേയിരുന്നു. ജിജി എന്തിനാണാവോ സ്വയം ജീവിതം അവസാനിപ്പിച്ച് കാണാത്ത ലോകത്തേക്ക് യാത്ര പോയത്, അവളുടെ അച്ഛനും അമ്മയും എന്തെന്ത് ഓർമകളിൽ ആയിരിക്കും ഇപ്പോൾ കഴിഞ്ഞുകൂടുന്നുണ്ടാവുക. 2016 ജനുവരി 8നാണ് ആരോടും പറയാതെ തിരികെ വരാത്ത എന്തിനെയോ തേടി അവൾ ഓർമകളിൽ മറഞ്ഞത്. പാനിപൂരി ആദ്യമായി വാങ്ങി തന്നവളേ, ഒറ്റക്കിരിക്കുേമ്പാൾ പരിഭവം പറച്ചിലുമായി ഹോസ്റ്റൽ റൂമിൽ വരുമായിരുന്നവളേ, ഇനി ഏതു ജൻമത്തിലായിരിക്കും ഒരിക്കൽ കൂടി നീ എെൻറ ഒാർമകൾ ചോരാതെ താങ്ങി നിർത്തുന്ന കുട പിടിച്ചുതരിക? -പ്രിയ കൂട്ടുകാരീ... നക്ഷത്രക്കുഞ്ഞുങ്ങൾക്കിടയിൽ നീ ചിരിതൂകിയിരിക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിക്കാം. കാരണം എനിക്ക് നീ മരിക്കുന്നേയില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.