തിരൂര്‍: മലയാളിയുടെ നാവിന്‍തുമ്പില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന ചിന്ന, ചിന്ന ആസൈ ഗാനത്തിന്‍െറ രചയിതാവിന് മലയാളത്തിന്‍െറ തറവാട്ടുമുറ്റം പെരുത്ത് ഇഷ്ടമായി. ഉദ്ഘാടന വേദിയില്‍ എം.ടിയും വൈരമുത്തുവും സൗഹൃദത്തിന്‍െറ ഓര്‍മകള്‍ പങ്കിട്ടപ്പോള്‍ സദസ്സിനും കൗതുകമായി. അധ്യക്ഷ പ്രസംഗത്തിനിടെ ചിന്ന, ചിന്ന ആസൈ എന്ന ഗാനം പാടിയാണ് എം.ടി വൈരമുത്തുവുമായുള്ള ആത്മബന്ധം പങ്കിട്ടത്. ഇരുവരും പരസ്പരം പൊന്നാടയണിയിച്ച് ആദരം അര്‍പ്പിക്കുകയും ചെയ്തു.
മലയാളികള്‍ മാതൃഭാഷയെ ബഹുമാനിക്കുന്നവരാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വൈരമുത്തു പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് പുസ്തക പ്രകാശനത്തിലൂടെ ലഭിച്ചതെന്ന് പിന്നീട് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തുഞ്ചൻ സാഹിത്യേത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വൈരമുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.