ചിരിക്കാൻ ശ്രമിച്ചു..ആ പൊടിപിടിച്ച കണ്ണാടിയിൽ നോക്കി

പുലരി തെളിഞ്ഞു തുടങ്ങി. ത​േൻറതുമാത്രമായ സ്വകാര്യ നിമിഷങ്ങളെ ആസ്വദിക്കാനുള്ള ആർത്തിയോടെയാണ്​ വാതിൽ വലിച്ചു തുറന്നത്​. നേർത്ത മൂടൽമഞ്ഞും തണുപ്പും ഇളംതെന്നലും സ്വാഗതമോതി കടന്നുപോയി. മക്കളെപ്പോലെ പരിപാലിക്കുന്ന ചെടി കളിൽ ഇന്ന് പുതുതായി കുറെ പൂക്കൾ കൂടി വിരുന്നെത്തിയിട്ടുണ്ട്. പുലരിയിലാണ്​ പൂക്കൾക്ക്​ ഏറ്റവും ഭംഗി എന്ന്​ തേ ാന്നാറുണ്ട്​. പൂക്കൾ പലപ്പോഴും കുഞ്ഞുങ്ങളെ ഒാർമിപ്പിക്കാറുണ്ട്​. നിലനിൽപ്പ് ഹൃസ്വമാണെങ്കിലും ജീവിച്ചിരിക് കുന്ന ഓരോ നിമിഷത്തിലും അവ ആനന്ദിക്കുകയും നിഷ്കളങ്കതയുടെ സൗരഭ്യം പരത്തി മറ്റുള്ളവരെ ആനന്ദിപ്പിക്കുകയും ചെയ് യുന്നു..

പൂക്കളെ കണ്ടപ്പോൾ എന്തുകൊണ്ടോ മനസ്സിലേക്കോടിയെത്തിയത്​ അരുമ വിദ്യാർഥിനിയായിരുന്ന ഷിഫ മോളെയാണ്​. പനി പി ടിച്ചു സ്​കൂളിൽ വന്നപ്പോൾ രണ്ടു ദിവസം പരിചരിച്ചതി​​െൻറ സ്​നേഹക്കൂടുതൽ അവൾക്ക്​ എന്നോടുണ്ട്​. പിന്നീടെന്ന ും വന്ന്​ പനിയുണ്ടോ എന്നു തൊട്ടു നോക്കിയേ എന്നു കൊഞ്ചലോടെ പറയുന്ന തൊട്ടാവാടിയാണവൾ. പതിവിനു വിപരീതമായി ഒരു ദി വസം അവൾ സ്​കൂളിൽ വന്നത്​ ഏറെ സന്തോഷത്തോടെയായിരുന്നു. സന്തോഷം കൊണ്ട്​ വിടർന്ന കുഞ്ഞികണ്ണിലെ തിളക്കം കണ്ട് കാരണം തിരക്കിയപ്പോൾ കുഞ്ഞിപ്പല്ല്​ കാണിച്ചുള്ള പുഞ്ചിരിയോടെ അവൾ പറഞ്ഞു.. ‘‘അതേയ് ഇന്ന്‌ എ​​െൻറ ഉപ്പ വരണണ്ട്​ന്ന്​ ഉമ്മച്ചി പറഞ്ഞല്ലോ. വൈകുന്നേരം വാവനെയും കൂട്ടി ഞങ്ങൾ ഉപ്പയെ കൂട്ടാൻ പോവും. ഉപ്പ എനിക്ക്​ എന്തൊക്കെയോ കൊണ്ടരും.. ഇന്ന് എനിക്ക് ബാപ്പൻെറ കൈ പിടിച്ചു പുറത്തു പോണം. നാളെ ഞാൻ ടീച്ചർക്ക്​ കുറേ മിഠായി കൊണ്ടുതരാട്ടോ’’ അവളുടെ ആ സന്തോഷവും സ്​നേഹവും അനുഭവിച്ച്​ മിഠായി കഴിച്ച അവസ്ഥയിലായി ഞാൻ.

വീട്ടിലെത്തിയിട്ടും ഷിഫയുടെ കുഞ്ഞുമുഖം മനസിൽ തട്ടിക്കളിച്ചതുകൊണ്ടാണ് ഔചിത്യബോധം മറന്ന് അവളുടെ ഉമ്മയെ വിളിച്ചത്. ഷിഫയുടെ ഉപ്പ വന്നോയെന്ന്​ ചോദിച്ചു. മോളുടെ ഇന്നത്തെ സന്തോഷം കണ്ട്​ വിളിച്ചതാ എന്നും കൂട്ടിച്ചേർത്തു. ‘‘അതുപിന്നെ അവൾ ഇന്ന് രാവിലെ ഭക്ഷണം കഴിക്കാഞ്ഞിട്ട് ഞാനൊരു കള്ളം പറഞ്ഞതാ..’’ എന്ന അവളുടെ ഉമ്മയു​ടെ മറുപടി കേട്ടതോടെ പിന്നെയൊന്നും പറയാൻ തോന്നിയില്ല. വിശ്വാസം.. അതൊരു കുഞ്ഞുവാക്കുകൊണ്ടെങ്കിലും തകർക്കുന്നതിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. കുഞ്ഞുഷിഫയുടെ കണ്ണിലെ തിളക്കം ഇപ്പോഴും ചെറിയ നീറ്റലായി നെഞ്ചിലുണ്ട്​.

ചിന്തിച്ചുതീരും മുമ്പേ വീട്ടിലെ കുറിഞ്ഞിപ്പൂച്ച വന്ന് കാലിൽ മുട്ടിയുരുമ്മി നിന്നു. പതിവുള്ള നിൽക്കലാണ്. ചെറുതായി കാലിലൊന്ന് തോണ്ടി അവകാശം പോലെ മടിയിലങ്ങു കയറും. അല്ലെങ്കിലും വീടകങ്ങളിൽ പൂച്ചയേക്കാൾ സ്വാതന്ത്രമുള്ള മറ്റുജീവികൾ വേറെയുണ്ടോ? ചിലപ്പോഴൊക്കെ ഇവയ്ക്ക്‌ മാത്രമായി മീൻ വാങ്ങേണ്ടി വരാറുണ്ട്. ‘‘ഇവിടെ സ്വന്തം മക്കളെ നോക്കാൻ തന്നെ പറ്റണില്ല, അപ്പളാണ്​ അ​​െൻറ പൂച്ചകൾ.. എല്ലാത്തിനെയും ഓടിച്ചു വിട്. അനക്ക് വട്ടാണ്’’ എന്ന്​ പലരും പറഞ്ഞപ്പോഴും അവയെ കൈവിടാതിരുന്നത് ഒരിക്കൽ പാമ്പ് കടിയേൽക്കാതെ തന്നെ രക്ഷിച്ചത് കുറിഞ്ഞിയായിരുന്നു എന്ന ബോധ്യമുള്ളതുകൊണ്ടാണ്. ഏതു പ്രവൃത്തിയും വെറുതെ ആവില്ലെന്നും ഭൂമിയിൽ ഒന്നിനെയും വെറുതെ ഉണ്ടാക്കിയതല്ലെന്നും ഓർത്തപ്പോൾ ചെറിയ ആശ്വാസം തോന്നി.

വീടിനപ്പുറത്തുള്ള റോഡിലൂടെ ട്യൂഷൻ ക്ലാസിലേക്ക്​ കുട്ടികൾ പോയിത്തുടങ്ങിയിരുന്നു. അത്​ കണ്ടതും മനസ്​​ എന്നെയും കൂട്ടി വർഷങ്ങൾ പിറകിലേക്കോടി. വേഗം വലുതായി സ്കൂൾ തീർന്നു കിട്ടാൻ കൊതിച്ചൊരു കാലമായിരുന്നു അത്​. സ്​കൂൾ വിട്ടാൽ ഒരു നിമിഷം പോലും പാഴാക്കില്ല. നേരെ വീട്ടിലേക്കോടും. തിരിച്ചറിവുകൾ വന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ പഴയ കുഞ്ഞായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. കണ്ണടച്ചു കിടക്കുമ്പോഴൊക്കെ ആ ബാല്യം വന്ന് ഓർമകളെ മുട്ടിവിളിക്കാറുണ്ട്. നിഷ്കളങ്കത കൈമോശം വരാതെ ഒന്നുകൂടി മനോഹരമായി ജീവിച്ചു തുടങ്ങാമായിരുന്നെന്ന് നെടുവീർപ്പോടെ ആലോചിക്കാറുണ്ട്.

ജോലിക്ക് പോകുന്ന അബ്ദുവിൻെറ ഭാര്യക്ക് ചെറിയ പുഞ്ചിരി സമ്മാനിച്ചു. മക്കളില്ലാത്ത ഏകാന്തത മറക്കാനാണോ അവർ ജോലിക്ക് പോകുന്നത് എന്ന് തോന്നാറുണ്ട്. അബ്​ദുവി​​െൻറ ഭാര്യ പോകുന്നത്​ കാണു​േമ്പാഴൊക്കെ അപ്പുറത്തുള്ള റസിയയോട് അവളുടെ ഭർത്താവ് തിന്നുന്നതി​​െൻറ കണക്കും ജോലിയില്ലാത്തതിനുള്ള പരിഹാസവും വാരിവിതറും. വീട്ടുജോലിയെടുത്ത്​ കൈയിൽ തഴമ്പ്​ വന്ന്​ നീ​ലിച്ചെങ്കിലും നേർത്ത പുഞ്ചിരിയോടെ റസിയ എല്ലാം കേട്ടുനിൽക്കും. അവളുടെ കണ്ണുകളിലെപ്പോഴും വിഷാദം കലർന്ന കണ്ണീരുണ്ടെന്ന്​ എനിക്ക്​ തോന്നാറുണ്ട്​.

മുന്നിൽ വരുന്ന ഓരോപേരും ഓരോ പുസ്തകമാണ് ചിലരാകട്ടെ ഒരു പുസ്​തകശാലതന്നെയും​. ‘മുന്നിൽ വരുന്നവരിൽ നിന്ന്​ ആവശ്യമുള്ളത് പഠിക്കുക അല്ലാത്തത് തള്ളുക. ഒരിക്കലും അതിൽ ലയിച്ചു ചേരരുത് ’ദൂരെയെവിടെ നിന്നോ തൻെറ ഗുരുനാഥൻെറ വാക്കുകൾ വീണ്ടും കേട്ട്​ അകത്തേക്ക് തിരിഞ്ഞു നടന്നു. കഴുകാനുള്ള പാത്രങ്ങളും അലക്കാനുള്ള വസ്​ത്രങ്ങളും തന്നെ കാത്തിരിക്കുന്നുണ്ട്​. ഭക്ഷണം വെക്കലും മക്കളെ ഒരുക്കലും വേറെയും. പൂക്കളെ പോലും ​കൊതിനിറയെ കാണാനുള്ള നേരമില്ല. മറ്റുള്ളവരെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും താൻ ചിരിക്കാൻ മറന്നുപോയോ? തനിയെ ചിരിക്കാനായി അന്നാദ്യമായി മാറാല പിടിച്ച ത​​െൻറ മുറിയിലേക്കോടി. പൊടിപിടിച്ച കണ്ണാടി തൂത്തു തുടച്ച് അതിൽ നോക്കി സ്വയം ചിരിക്കാൻ ശ്രമിച്ചു. ചിരി പോയിട്ട്​ എന്നെത്തന്നെ ആ കണ്ണാടിയിൽ കാണാനില്ലായിരുന്നു. അടുക്കളയിൽ നിന്ന്​ അപ്പോഴേക്കും വിസിൽ കൂകി വിളിച്ചു.
Tags:    
News Summary - tried to smile look that dust mirror -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.