representative image

‘അരുത്​’കളുടെ ചങ്ങലകളാൽ ബന്ധനസ്ഥരായവർ

ആധുനികതയുടെ പുതിയ കാലഘട്ടത്തിൽ ജീവിക്കുമ്പോഴും ഒന്നപ്പുറത്തേക്ക് തിരിഞ്ഞുനോക്കിയാൽ കാണാം, ആഴത്തിൽ പതിഞ്ഞ ചില വിശ്വാസങ്ങളും അവയുടെ ഇരുട്ടറക്കുള്ളിൽ ജീവിക്കുന്ന മനുഷ്യ സമൂഹത്തെയും. ഇത്തരം അന്ധവിശ്വാസങ്ങളിലും അനാചാ രങ്ങളിലും മൂക്കും കുത്തി വീഴുന്നതാവട്ടെ, ഏറെയും വിദ്യാഭ്യാസമില്ലാത്ത അല്ലെങ്കിൽ ഇടുങ്ങിയ ചുറ്റുപാടിൽ ജീവിച ്ച്​ പുറംലോകത്തെ അറിയാൻ ശ്രമിക്കാത്ത സ്ത്രീകളാണ്​.

ഇന്ന്​ വളർന്നുവരുന്ന പെൺകുട്ടികൾക്കെല്ലാം വിദ്യാഭ്യ ാസമുണ്ട്. അവരാരും കുറഞ്ഞ വിസ്തൃതിയിൽ കുടുംബത്തിൽ മാത്രം ജീവിക്കുന്നവരല്ല എന്നതുകൊണ്ടുതന്നെ ശാസ്ത്രത്തിലാണ് അവരുടെ വിശ്വാസം. തെളിയിക്കലും കണ്ടെത്തലും ആണ് അവരുടെ ജീവിതം. എങ്കിലും പലപ്പോഴും അവരും നിസഹായരാവുകയും മുതിർന ്നവരുടെ ‘നല്ല കുട്ടി’ ആയി മാറേണ്ടി വരികയും ചെയ്യുന്നു. ആർത്തവവും, പ്രസവവും, വിശ്വാസവുമെല്ലാം ബന്ധനങ്ങളായി മാറ ുന്നുവെന്നതാണ്​ പല സ്​ത്രീകളുടെ ജീവിതത്തിലും സംഭവിക്കുന്നത്​.

പുതിയ തലമുറയിൽപെട്ടവർക്ക് പല ദോഷങ്ങളും ഉണ്ടാകാം എന്നാലും ഒരിക്കലും യോജിക്കാൻ പറ്റില്ലെങ്കിലും പഴമക്കാരുടെ ജീവിത വിശ്വാസങ്ങളെ അവർ ചോദ്യം ചെയ്യാറില്ല. കാരണം അവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ വിശ്വാസങ്ങൾ ഒന്നോ രണ്ടോ ദിനങ്ങളിൽ മാറ്റാൻ പറ്റുന്നതല്ല എന്ന ഉത്തമ ബോധ്യം അവർക്കുണ്ടാവും. പല വിശ്വാസങ്ങളും ഒട്ടും നിർ​േദാഷകരമല്ലെന്നു തന്നെ വേണം കരുതാൻ. പഴമക്കാരിലൂടെ പുതു തലമുറയിലേക്ക്​ കൈമാറിയെത്തുന്ന, ആഴത്തിൽ പതിഞ്ഞ വിശ്വാസങ്ങളിലൊന്ന്​ ആർത്തവ സംബന്ധിയായതാണ്​.

ആർത്തവം എന്നത് ഒരു ജൈവിക പ്രതിഭാസമാണ്. എന്നാൽ പഴയ തലമുറയിൽ ജീവിക്കുന്ന ആളുകൾക്ക്​ അത് അശുദ്ധവും അയിത്തവുമാണ്. ആർത്തവം വരുന്നതോടെ സ്​ത്രീകൾ അകറ്റി നിർത്തപ്പെടുന്നു. പണ്ട് ജന്മിമാർക്ക് ഇടയിൽ കീഴാളർ ജീവിച്ച പോലെ ഒരുപാട്​ ‘അരുത്​’കളുടെ ചങ്ങലകളാൽ അവർ ബന്ധനസ്ഥരാവുന്നു. ആർത്തവ അനാചാരം ജീവനെടുത്ത പെൺകുട്ടികളെ കുറിച്ച്​​ പോലും നമ്മൾ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. അതിലേറെ അറിയാതെയും പോകുന്നു.

മറ്റൊരു ബന്ധനം പ്രസവരക്ഷാ സംബന്ധിയാണ്​. മുൻകാലങ്ങളിൽ പ്രസവസമയത്ത് പോലും സ്ത്രീകൾക്ക് ആവശ്യത്തിന് വിശ്രമം കിട്ടിയിരുന്നില്ല. മാനസികമായും ശാരീരികമായും ഒരുപാട് കഷ്ടതകൾ അവർ അനുഭവിച്ചിരുന്നു. അന്നവർക്ക് ഒരു വിശ്രമം പ്രസവശേഷം കിട്ടിയിരുന്ന പ്രസവരക്ഷയിലാണ്. ഇന്നത്തെ പെൺകുട്ടികളെ പ്രസവരക്ഷ എന്ന പേരിൽ നിർബന്ധിച്ച്​ കിടത്തിക്കളയുകയാണ്​. നമ്മുടെ വൈദ്യ ശാസ്​ത്രം ഏറെ വികസിച്ച സാഹചര്യത്തിൽ ഡോക്ടർമാർ നിർദേശിക്കുന്ന വിശ്രമമാണ് ഓരോരുത്തർക്കും ആവശ്യം എന്നിരിക്കെ, നാട്ടിൻപുറങ്ങളിലാണ്​ പ്രസവരക്ഷയുമായി ബന്ധപ്പെട്ട്​​ ‘സ്വയം ചികിത്സകൾ’ സജീവമാവുന്നത്​. പ്രസവിച്ച അമ്മമാർക്കും ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന സ്​ത്രീകൾക്കും സിസേറിയന്​ വിധേയരായവർക്കുമെല്ലാം ഒരേ ചികിത്സയാണ്​ വിധിക്കുന്നത്​. സ്​നേഹവും പരിഗണനയുമാണ്​​ കാരണമെങ്കിലും കൂടി, നാട്ടുനടപ്പിൻെറ പേരു പറഞ്ഞ് സ്​ത്രീകളുടെ​ ശാരീരിക മാനസിക അവസ്ഥകൾ പോലും പരിഗണിക്കാതെയുള്ള ഇത്തരം ചികിത്സാ വിധികൾ ഏറെകുറെ പീഡനമായി മാറുന്ന കാഴ്​ചയാണ്​ പല സ്ഥലത്തും.

ദുഃഖം, സഹതാപം, സന്തോഷം തുടങ്ങിയ മൃദുല വികാരങ്ങൾക്ക്​ കൂടുതലും കീഴടക്കുന്നത്​ സ്​ത്രീകളുടെ മനസ്സിനെ ആ​ണെന്നതിനാൽ തന്നെ ആൾദൈവങ്ങളിലും മന്ത്രവാദികളിലും അടിയൂന്നി വിശ്വസിക്കുന്നവരിൽ​ ഏറെയും സ്ത്രീകളാണ്​. ഭർത്താവിൻെറ ജോലി, കുട്ടികളു​െട വിദ്യാഭ്യാസം, കുടുംബത്തിൻെറ സമാധാനം തുടങ്ങി അനവധി പ്രശ്​നങ്ങളാണ്​ സ്​ത്രീകൾ മനസ്സിലേറ്റുന്നത്​. ഇവക്കെല്ലാമുള്ള പരിഹാരമായി അവതരിക്കുന്നിടത്തേക്ക്​ ഓടിച്ചെല്ലുന്നതി​േൻറയും ഏതൊരു ദുരാചാരത്തി​േൻറയും അന്ധവിശ്വാസങ്ങളുടേയും വലയിൽ അകപ്പെട്ടു പോകുന്നതി​േൻറയും കാരണം താനുൾപ്പെടുന്ന കുടുംബത്തെ കുറിച്ചുള്ള ഈ അമിതാശങ്ക ഒന്നുകൊണ്ടു മാത്രമാണ്​. ഇതിനെല്ലാം ഒരവസാനം വരേണ്ടതുണ്ട്​.

നമ്മുടെ സമൂഹത്തിൽ ചാരം മൂടിക്കിടക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളെ ഊതി തെളിച്ച് വൃത്തിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസം കേവലം അക്കാദമിക പരിജ്ഞാനത്തിൽ ഒതുക്കരുത്. അറിയാനും ആശയങ്ങൾ സൃഷ്ടിക്കാനുമുള്ള വേദിയാവണം. റോഡപകടങ്ങൾ ഉണ്ടാവാറുണ്ടെന്ന കാരണം പറഞ്ഞ്​ നമുക്ക് റോഡിലൂടെ സഞ്ചരിക്കാതിരിക്കാനാവില്ലല്ലോ, അതുപോലെ നല്ല സധൈര്യം മുന്നോട്ട്​ പോവണം... ചില വിശ്വാസങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ ഒട്ടും ജനാധിപത്യപരമല്ലാത്ത ‘അന്ധവിശ്വാസങ്ങളെ’ കാറ്റിൽപ്പറത്തി മുന്നേറാൻ പെൺജനതക്ക്​ കെൽപ്പുണ്ടാവണം...

Tags:    
News Summary - women who locke with lots of rules -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.