പരിസ്ഥിതി ദിനം

രാഷ്ട്രീയ നേതാവ് അനുയായികളാല്‍ ചുറ്റപ്പെട്ട് വൃക്ഷത്തൈ നടാന്‍ സന്നദ്ധനായി നിന്നു. അനുയായി അനുസരണയോടെ നീട്ടിയ പ്ളാസ്റ്റിക്കില്‍ പൊതിഞ്ഞ വൃക്ഷത്തൈ വാങ്ങി. കുഴിയിലേക്ക് നടാന്‍ നേരം മറ്റൊരനുയായി ഭവ്യതയോടെ പ്ളാസ്റ്റിക് അഴിച്ചുമാറ്റി.

മണ്ണ് കൈകൊണ്ട് തൊടാതിരിക്കാന്‍ നേതാവ് ഏറെ പാടുപെട്ട് "നിന്‍െറ മരം കൊണ്ടാണടോ കടലില്‍ മഴ പെയ്യുന്നത്" എന്ന് മനസില്‍ പറഞ്ഞു. വൃക്ഷത്തൈ കുഴിയിലേക്ക് താഴ്ത്തിവെക്കും നേരം പെട്ടെന്ന് ഭൂമി അപ്രത്യക്ഷമായി.

നേതാവും അനുയായികളും കുറച്ചുനേരം ശൂന്യതയില്‍. പെട്ടെന്ന് ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഗോപിനാഥ് മുതുകാട് നേതാവിന്‍െറ കീശയില്‍ നിന്നും ഭൂമി എടുത്ത് യഥാസ്ഥാനത്ത് വെച്ചു.
അതുകൊണ്ടാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനം ഭംഗിയായി നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.