മലയാളിയുടെ വായനലോകത്ത് ഇതിഹാസം സൃഷ്ടിച്ച ഒ.വി. വിജയെൻറ ‘ഖസാക്കിെൻറ ഇതിഹാസ’ ത്തിന് അൻപതു വയസ്സ്. 1968 ജനുവരി 28 മുതൽ 1968 ആഗസ്റ്റ് നാലുവരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിെൻറ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് .1969 ജൂലൈ 18ന് തൃശൂരിലെ കറൻറ് ബുക്സാണ് ഇൗ നോവൽ ആദ്യം പുസ്തകരൂപത്തിലിറക്കിയത്. 1973 മുതൽ 1990 വരെ സാഹിത്യ പ്രവർത്തക സഹകരണ സംഘവും 90 മുതൽ ഡി.സി ബുക്സും പുസ്തകം പ്രസിദ്ധീകരിച്ചു. ഖസാക്കിെൻറ ഇതിഹാസത്തിെൻറ 75ാം പതിപ്പാണ് ഒടുവിൽ പുറത്തിറങ്ങിയത്. നോവലിെൻറ ഒരു ലക്ഷത്തില്പരം പ്രതികളാണ് വായനലോകത്ത് എത്തിപ്പെട്ടത്. നിരൂപകരുടെ എന്നത്തേയും ആവേശമാണ് ഇൗ നോവൽ.
കൃതിയേക്കുറിച്ചുള്ള പഠനമാണെങ്കിൽ, മലയാള സാഹിത്യകൃതികളിൽ ഏറ്റവുമധികം ലേഖനങ്ങളും പുസ്തകങ്ങളും ഇറങ്ങിയത് ഖസാക്കിനെക്കുറിച്ചായിരുന്നു. 1956ൽ തുടങ്ങി പന്ത്രണ്ടുവർഷം കൊണ്ടാണ് ഖസാക്കിെൻറ ഇതിഹാസം പൂർത്തിയാക്കിയത്. തമിഴും പാലക്കാടൻ മലയാളവും ചേർന്ന പ്രത്യേക ഭാഷയിൽ കവിതയുടെയും ഗദ്യത്തിെൻറയും അതിർവരമ്പുകൾ ലംഘിച്ച് ഭാഷയിൽ പുതുമ സൃഷ്ടിക്കുകയായിരുന്നു നോവലിലൂടെ. വിജയെൻറ ജന്മസ്ഥലത്തിനടുത്തുള്ള സ്ഥലമാണ് തസ്രാക്ക്.
ആ നാട് നൽകിയ അനുഭവങ്ങളും കഥാപാത്രങ്ങളും ചേർന്നപ്പോൾ മറ്റൊരു മലയാള നോവലിനും കിട്ടാത്ത ഗൃഹാതുരത്വം നോവലിൽ നിറഞ്ഞു. ഖസാക്ക് എന്ന ഗ്രാമവും അവിടെ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായി എത്തുന്ന രവിയും കരിമ്പനക്കാടുകളും അപ്പുക്കിളിയും മൈമുനയും കൂമന്കാവും ഷെയ്ഖ് മിയാൻ തങ്ങളും മുടന്തനായ പാണ്ടൻ കുതിരയുമൊക്കെ മലയാളിയുടെ മനസ്സിലെ മായാത്ത കഥാപാത്രങ്ങളായി.
തഞ്ചാവൂരിലെ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന കാലത്താണ് വിജയൻ ഖസാക്കിെൻറ രചനയിലേക്ക് വരുന്നത്. പാലക്കാട്ടെ തസ്രാക്ക് ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന വിജയെൻറ ചേച്ചിയുടെ കൂടെ അവധിക്കാലത്തെ താമസം രചനക്ക് ശക്തിപകർന്നു. ഡൽഹിയിൽ ശേങ്കഴ്സ് വീക്കിലിയിൽ കാർട്ടൂണുകളുടെ ലോകത്ത് ജീവിക്കുേമ്പാഴും ഖസാക്കായിരുന്നു വിജയെൻറ മനസ്സുനിറയെ. ഒരൊഴിവു കാലത്ത് ഹിമാലയ ചെരുവിൽ സുഹൃത്തിെൻറ വീട്ടിലിരുന്നാണ് വിജയൻ ഖസാക്കിെൻറ രചന പൂർത്തിയാക്കുന്നത്.
1992ൽ ഇന്ത്യൻ പെൻഗ്വിൻ ‘സാഗ ഒാഫ് ഖസാക്ക്’ എന്നപേരിൽ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതും വിജയൻതന്നെയായിരുന്നു. 2017ൽ ഇറങ്ങിയ ഇതിെൻറ തമിഴ് പതിപ്പ് ‘കസാക്കിൻ ഇതിഹാസ’ത്തിന് 2018ലെ മികച്ച വിവർത്തന കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.
തമിഴിലെ പ്രശസ്ത എഴുത്തുകാരനായ യുമാ വാസുകിയാണ് വിവർത്തകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.