രഘുവീര്‍ ചൗധരിക്ക് ജ്ഞാനപീഠം

ന്യൂഡല്‍ഹി: ഗുജറാത്തി സാഹിത്യകാരന്‍ രഘുവീര്‍ ചൗധരിക്ക് 2015ലെ ജ്ഞാനപീഠം പുരസ്കാരം. പ്രഫ. നംവാര്‍ സിങ് അധ്യക്ഷനായ സമിതിയാണ് പുരസ്കാരജേതാവിനെ പ്രഖ്യാപിച്ചത്. 1938ല്‍ ജനിച്ച രഘുവീര്‍ ചൗധരി ഗുജറാത്തി സാഹിത്യത്തില്‍ ഉന്നത സ്ഥാനമലങ്കരിക്കുന്ന വ്യക്തിത്വമാണ്. നോവലിസ്റ്റ്, കവി, നിരൂപകന്‍, ഗാന്ധിയന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്‍െറ സംഭാവനകള്‍ നിസ്തുലമാണ്. ജ്ഞാനപീഠം പുരസ്കാരം നേടുന്ന നാലാമത്തെ ഗുജറാത്തി എഴുത്തുകാരനാണ് ഇദ്ദേഹം.

നവനിര്‍മാണ്‍ പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്ന ഇദ്ദേഹം അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തിയ എഴുത്തുകാരിലൊരാളാണ്. 1998ല്‍ ഗുജറാത്ത് യൂനിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനായി വിരമിച്ചു. ഗുജറാത്തിക്ക് പുറമേ ഹിന്ദിയിലും ഇദ്ദേഹത്തിന്‍െറ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 80ലധികം പുസ്തകങ്ങളുടെ കര്‍ത്താവായ രഘുവീര്‍ ചൗധരി ഗുജറാത്തി സാഹിത്യ പരിഷത്ത് പ്രസിഡന്‍റുമായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.