എം.ടി വായനക്കാരുടെ ഹൃദയത്തില്‍ നേരിട്ടിറങ്ങിച്ചെന്നു –ചന്ദ്രശേഖര കമ്പാര്‍

കോഴിക്കോട്: വായനക്കാരുടെ ഹൃദയത്തിലേക്ക് നേരിട്ടിറങ്ങിച്ചെന്ന കഥാകാരനാണ് എം.ടി. വാസുദേവന്‍ നായരെന്ന് ജ്ഞാനപീഠ ജേതാവ് ഡോ. ചന്ദ്രശേഖര കമ്പാര്‍. പി. കുഞ്ഞിരാമന്‍ നായരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ കളിയച്ഛന്‍ പുരസ്കാരം എം.ടിക്ക് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.ടി തനിക്ക് സുഹൃത്ത് എന്നതിലുപരി നല്ല പ്രചോദനം നല്‍കുന്ന വ്യക്തികൂടിയാണെന്നും അദ്ദേഹം പറഞ്ഞു. പി. കുഞ്ഞിരാമന്‍ നായര്‍ അടിമുടി കവിയായിരുന്നെന്നും ഭൂമിയെ രക്ഷിക്കേണ്ടതിനെപ്പറ്റിയും വനനശീകരണത്തെക്കുറിച്ചും വ്യവസായ വത്കരണത്തെക്കുറിച്ചുമെല്ലാം ഇന്ത്യയില്‍ ആദ്യമായി എഴുതിയത് കുഞ്ഞിരാമന്‍ നായരാണെന്നും എം.ടി അനുസ്മരിച്ചു. അദ്ദേഹത്തിന്‍െറ ‘കവിയുടെ കാല്‍പ്പാടുകള്‍’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതാണ് തന്‍െറ പത്രപ്രവര്‍ത്തനജീവിതത്തിലെ ഒരു സുപ്രധാന ഏട്. തന്‍െറ വീട്ടിലത്തെി അദ്ദേഹം എഴുതിച്ച അവതാരിക പുസ്തകത്തിന്‍െറ പുതിയ ലക്കത്തില്‍നിന്ന് നീക്കംചെയ്തതില്‍ ഖേദമുണ്ടെന്നും എം.ടി പറഞ്ഞു.

സമസ്ത കേരളം നോവല്‍ പുരസ്കാരം നേടിയ സുഭാഷ് ചന്ദ്രന്‍, നിള കഥാപുരസ്കാരം നേടിയ കെ. രേഖ, താമരത്തോണി കവിതാ പുരസ്കാരം നേടിയ ഇ. സന്ധ്യ, പയസ്വിനി വിവര്‍ത്തന പുരസ്കാരം നേടിയ സുധാകരന്‍ രാമന്തളി എന്നിവര്‍ക്ക് എം.ടി. വാസുദേവന്‍ നായര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തേജസ്വിനി വൈജ്ഞാനിക പുരസ്കാരം നേടിയ എസ്. കൃഷ്ണകുമാറിന് ചന്ദ്രശേഖര കമ്പാര്‍ പുരസ്കാരം സമ്മാനിച്ചു. പി.സാഹിത്യോത്സവം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.

ഡോ. എം.എം. ബഷീര്‍, പി അനുസ്മരണപ്രഭാഷണം നടത്തി. കുഞ്ഞിരാമന്‍ നായരുടെ മകന്‍ വി. രവീന്ദ്രന്‍ നായര്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു.ഡോ. ഖദീജ മുംതാസ്, ഷാജു പുതൂര്‍, വേണുഗോപാല്‍, എം. ചന്ദ്രപ്രകാശ്, കെ.എ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.