കോഴിക്കോട്: സുഭാഷ് ചന്ദ്രന്‍ എഴുതിയ മനുഷ്യന് ഒരു ആമുഖത്തിന്‍റെ ഇംഗ്ലീഷ് പതിപ്പിന്‍റെ പ്രകാശനം ജൂണ്‍ 25 ന് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. നോവലിന്‍റെ അരലക്ഷം കോപ്പികള്‍ തികയുന്നതോടനുബന്ധിച്ചുള്ള ലിമിറ്റഡ് എഡിഷന്‍റെയും പ്രകാശനം നടക്കും. യു. എ. ഖാദറിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.
മനുഷ്യന് ഒരു ആമുഖം മൊഴിമാറ്റ വായനയില്‍, മലയാള നോവല്‍ ചരിത്രത്തില്‍ മനുഷ്യന് ഒരു ആമുഖം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സജയ് കെ.വി, ഡോ. എം.സി അബ്ദുള്‍ നാസര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സി.ആര്‍ ഓമനക്കുട്ടന്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, രവി ഡി സി, സുഭാഷ് ചന്ദ്രന്‍, എ.കെ. അബ്ദുല്‍ ഹക്കിം, ഫാത്തിമ ഇ.വി എന്നിവര്‍ പങ്കെടുക്കും. ഹാര്‍പര്‍ കോളിന്‍സാണ് ഇംഗ്ളീഷ് എഡിഷൻ പുറത്തിറക്കുന്നത്. ഡി.സി ബുക്‌സും കോഴിക്കോട് സാംസ്‌കാരിക വേദിയും സംയുക്തമായാണ് പുസ്തകപ്രകാശനം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.