തിരുവനന്തപുരം: പരിസ്ഥിതി മുന്നേറ്റങ്ങൾക്കുമുമ്പുതന്നെ ഭൂമിയെ പെറ്റമ്മയായിക്ക ണ്ട് ഭൂമിഗീതങ്ങളെഴുതിയ കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് എൺപതിെൻറ നിറവ്. സൗമ്യ തയും മൃദുഭാഷിത്വവും കൊടിയടയാളമാക്കിയ കവിയുടെ 80ാം പിറന്നാൾ ആേഘാഷവും ലളിതമായിരുന്നു. കവിയുടെ സമകാലീനരും പുതുതലമുറയിലെ കവികളും വിദ്യാർഥികളും അഭ്യുദയ കാംക്ഷികളുമടക്കം നിരവധി പേർ ഭാരത് ഭവനിൽ നടന്ന ചടങ്ങിലെത്തി അദ്ദേഹത്തിന് ആശംസയർപ്പിച്ചു.
സമ്മേളനം ഡോ. കെ. ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.വി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. വിഷ്ണു നാരായണൻ നമ്പൂതിരി രചിച്ച ‘ശ്രീ ബദരീശ സുപ്രഭാതം’ ഭാവനാ രാധാകൃഷ്ണൻ ആലപിച്ചു. വി.എൻ. ജയപ്രകാശ്, കവി പ്രഭാവർമ, ആനന്ദ് കാവാലം, ഡോ. ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. വിഷ്ണുനാരായണൻ നമ്പൂതിരി രചിച്ച പിതൃയാനം കവിത പ്രഫ. വി. മധുസൂദനൻ നായർ ആലപിച്ചു.
വൈകീട്ട് ശ്രീദേവി കക്കാടിെൻറ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ‘ചിത്രകേതുവിജയം’ ആട്ടക്കഥാപുസ്തകം പ്രഫ.വി. മധുസൂദനൻ നായർ പ്രഫ. കേശവൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. തുടർന്ന് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മകൾ അദിതി രചിച്ച ‘വൈകിയോ ഞാൻ’ എന്ന പുസ്തകം കവി പ്രഭാവർമ ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് നൽകി പ്രകാശനം ചെയ്തു. വൈകീട്ട് വിഷ്ണു നാരായണൻ നമ്പൂതിരി എത്തിയപ്പോൾ പൊന്നാടയണിയച്ച് അദ്ദേഹത്തെ സ്വീകരിച്ചു. കവയിത്രി സുഗതകുമാരി, ഡോ. ജോർജ് ഓണക്കൂർ, എ.ഡി.ജി.പി ബി. സന്ധ്യ, ശ്യാം കുമാർ കക്കാട്, അദിതി, രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.