'പുലയന്' മാനേജ്മെന്‍റ് വിലക്ക്

കൽപ്പറ്റ: വയനാട് കൂളിവയലില്‍ ഇമാം ഗസാലി ആര്‍ട്‌സ്&സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കാനിരുന്ന 'പുലയന്' എന്ന കോളേജ് മാഗസിന് വിലക്ക്. ഒരു പ്രത്യേക സമുദായത്തെ അപമാനിക്കുന്ന പേരാണിതെന്ന് പറഞ്ഞുകൊണ്ടാണ് മാനേജ്മെന്‍റ് മാഗസിന്‍റെ പ്രസിദ്ധീകരണം വിലക്കിയത്. നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുന്നതുമാണ് എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്‍റ് ഇടപെട്ടത്.

എന്നാൽ രാജ്യത്ത് ഉയര്‍ന്നു വരുന്ന കീഴാള ജനതയുടെ പോരാട്ടങ്ങളെ അടയാളപ്പെടുത്താനാണ് ഈ പേര് ഉപയോഗിച്ചതെന്ന് വിദ്യാർഥികള്‍ പറഞ്ഞു.

ഞങ്ങള്‍ മാഗസിന്‍റെ ഉള്ളടക്കം സമയമെടുത്ത് തന്നെ പരിശോധിച്ചതാണ്. മാഗസിൻ മൊത്തം കാര്യങ്ങള്‍ പി.ഡി.എഫ് രൂപത്തിലാക്കി അച്ചടിശാലയിലേക്ക് അയച്ചു കഴിഞ്ഞു. ആ സമയത്താണ് മാനേജ്‌മെന്‍റ് മാഗസിന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്നത്. നിയമനടപടികള്‍ പിന്നീട് നേരിടേണ്ടി വരുമെന്ന കാരണം പറഞ്ഞാണ് നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടതെന്നും മുഹമ്മദ് ജസീര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.

 

Tags:    
News Summary - Ban for pulayanu magazine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.