കോഴിക്കോട്: കന്നുകാലികളുമായി ബന്ധപ്പെട്ട ഒരു നിയമനിർമാണവും നടത്താനുള്ള അധികാരം കേന്ദ്രത്തിനില്ലെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. കശാപ്പിനായുള്ള കന്നുകാലികളുടെ വിൽപ്പന നിയന്ത്രിച്ചുള്ള കേന്ദ്രസർക്കാർ നിലപാടിെൻറ പശ്ചാത്തലത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ് ഇറക്കുന്ന പ്രത്യേകപതിപ്പിലെഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യൻ പോൾ ഇക്കാര്യം പറയുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ സമവർത്തി ലിസ്റ്റിൽപെട്ട വിഷയമാണ്. അതിെൻറ അടിസ്ഥാനത്തിൽ 1960ൽ പാർലമെൻറ് പാസാക്കിയ നിയമത്തിന് അനുബന്ധമായി ചട്ടങ്ങൾ രൂപപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് വലിയ കൈയേറ്റമാണ് കേന്ദ്രം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കേന്ദ്രസർക്കാർ നിർമിച്ചുകൊണ്ടിരിക്കുന്ന പുതിയ ചെകുത്താൻ ശാസ്ത്രത്തിെൻറ സാങ്കേതിക ദംഷ്ട്രകളാണ് ഇപ്പോൾ കാലി ഉത്തരവ് വഴി പുറത്തുചാടിയിരിക്കുന്നതെന്ന് കെ.ഇ.എൻ എഴുതുന്നു. സവർണസംസ്കാരത്തെ ഔദ്യോഗികമായിത്തന്നെ ദേശീയമാക്കാനുള്ള ശ്രമമാണ് ജന്തുസ്നേഹമെന്ന വ്യാജേന സജീവമാകുന്നതെന്നും അദ്ദേഹം എഴുതുന്നു. സവർണ ഫാഷിസത്തിെൻറ അടുക്കളയിൽ പാചകം ചെയ്യേണ്ടതല്ല ഭക്ഷണസ്വാതന്ത്ര്യം എന്ന വിഷയത്തിലൂന്നിയാണ് മാധ്യമം ആഴ്ചപ്പതിപ്പ് പ്രത്യേകപതിപ്പ് ഇറങ്ങുന്നത്. ഡോ. കെ.എൻ. ഗണേഷ്, സജയ് കെ.വി, സാഗരി, ആർ. രാംദാസ്, ജിതേന്ദ്ര, ഇഷാൻ കുക്റേത്തി തുടങ്ങിയവരുടെയും ലേഖനങ്ങളുണ്ട്.
യു.പിയിൽ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം ‘അനധികൃത’ അറവുശാലകൾക്ക് കൊണ്ടുവന്ന നിയന്ത്രണം സംസ്ഥാനത്തിെൻറ കാർഷിക, സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചുവെന്ന അന്വേഷണം, ബാണ, വാണിയംകുളം കന്നുകാലി ചന്തകളെ കുറിച്ചുള്ള പ്രത്യേക ഫീച്ചർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ആഴ്ചപ്പതിപ്പ് വിപണിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.