പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേ സോവിയറ്റ് ചാരനായിരുന്നു എന്ന് ആരോപണം. ജോസഫ് സ്റ്റാലിനുവേണ്ടി പ്രവർത്തിച്ച സോവിയറ്റ് ചാരനായിരുന്നു ഹെമിങ്വേ എന്ന് മുൻ സി.ഐ.എ ഉദ്യോഗസ്ഥനായിരുന്ന നികളസ് റൈനോൾഡ്സിെൻറ ‘റൈറ്റർ, സെയ്ലർ, സ്പൈ: ഏണസ്റ്റ് ഹെമിങ്വേസ് സീക്രട്ട് അഡ്വഞ്ചേഴ്സ്, 1935-1961’ എന്ന പുസ്തകത്തിലാണ് പറയുന്നത്.
യുദ്ധലേഖകനും നോവലിസ്റ്റുമായിരുന്ന ഹെമിങ്വേയുടെ പരസ്യ ജീവിതത്തിന് പുറമെ രഹസ്യമായ മറ്റൊരു ജീവിതംകൂടി നയിച്ചിരുന്നതായി പുസ്തകത്തിൽ പറയുന്നു. സോവിയറ്റ് യൂനിയെൻറ പ്രധാന സുരക്ഷ ഏജൻസിയായിരുന്ന കെ.ജി.ബിയുടെ മോസ്കോയിൽനിന്നു കടത്തിയ രേഖകൾ തനിക്ക് ലഭിച്ചതായും അതിൽ 1940ൽ ഹെമിങ്വേയെ ഏജൻസിയിലേക്ക് റിക്രൂട്ട് ചെയ്തതായുള്ള വിവരങ്ങളുള്ളതായും റൈനോൾഡ്സ് പറഞ്ഞു. കെ.ജി.ബി അന്ന് അറിയപ്പെട്ടിരുന്നത് എൻ.കെ.വി.ഡി എന്നായിരുന്നു. ന്യൂയോർക്കിലെ ഉന്നത എൻ.കെ.വി.ഡി ഉദ്യോഗസ്ഥനായിരുന്നു േജക്കബ് ഗൊളോസാണ് ഹെമിങ്വേയെ റിക്രൂട്ട് ചെയ്തത്. ഹെമിങ്വേക്ക് ‘ആർഗൊ’ എന്ന രഹസ്യ പേരും നൽകിയിരുന്നു. ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കാനും സഹായിക്കാനും സന്നദ്ധത അറിയിച്ചെങ്കിലും ഹെമിങ്വേ തങ്ങൾക്ക് ഒരിക്കലും രാഷ്ട്രീയ വിവരങ്ങൾ കൈമാറിയിരുന്നിെല്ലന്ന് രേഖകളിൽ പറയുന്നുണ്ട്.
എന്നാൽ, ഹെമിങ്വേയെക്കുറിച്ചുള്ള വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വിവരങ്ങൾ കൈമാറിയില്ലെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും സൈനിക ചരിത്രകാരനായ റൈനോൾഡ്സ് അഭിപ്രായപ്പെട്ടു. ഹെമിങ്വേക്ക് എഫ്.ബി.െഎ, സ്റ്റേറ്റ് ഡിപ്പാർട്മെൻറ്, നേവൽ ഇൻറലിജൻസ് ഒാഫിസ്, സ്ട്രാറ്റജിക് സർവിസസ് ഒാഫിസ് എന്നിവയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സാഹചര്യത്തിലാണിതെന്ന് അദ്ദേഹം പറഞ്ഞു. അവസാന 15 വർഷക്കാലത്തായിരിക്കാം ചാരനായി പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചതെന്നും ഇത്തരം സംഭവവികാസങ്ങളായിരിക്കാം 1961ലെ ഹെമിങ്വേയുടെ ആത്മഹത്യയിലേക്കുപോലും നയിച്ചതെന്നും റൈനോൾഡ്സ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.