????????? ???????????? ??????? ????? ??????????? ?????????? ?????????????

ആനന്ദി​െൻറ രചനകൾ മരുഭൂമിയിലെ പച്ചപ്പ്​ –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യം വ​ലി​യ ആ​ശ​ങ്ക​യി​ൽ ക​ഴി​യു​മ്പോ​ൾ ആ​ന​ന്ദി​നെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ ര​ച​ന​ക​ൾ മ​രു​ഭൂ​മി​യി​ലെ പ​ച്ച​പ്പാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

27ാമ​ത് എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം ആ​ന​ന്ദി​ന് സ​മ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​മ​ന​സ്സു​ക​ളി​ൽ മ​രു​ഭൂ​മി​ക​ൾ രൂ​പം​കൊ​ള്ളു​ന്ന​തി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ എ​ഴു​ത്തു​കാ​ര​നാ​ണ് ആ​ന​ന്ദ്. ആ​രാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ൻ എ​ന്ന ചോ​ദ്യം നാ​ടാ​കെ ഉ​യ​രു​ന്ന ക​ലു​ഷി​ത​മാ​യ അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​ന്ത്യ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ചി​ല​ർ​ക്ക് താ​ൻ ഏ​തു രാ​ജ്യ​ത്തെ പൗ​ര​നാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട വേ​ദ​നാ​ജ​ന​ക​മാ​യ സ്ഥി​തി​യു​ണ്ട്. ഇ​ത്ത​രം പൊ​ള്ളി​ക്കു​ന്ന ഭീ​തി​ജ​ന​ക​മാ​യ അ​വ​സ്ഥ​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന പ്ര​വ​ച​ന​സ്വ​ഭാ​വ​മു​ള്ള സ​ർ​ഗാ​ത്മ​ക ര​ച​ന​ക​ളാ​ണ് ആ​ന​ന്ദി​േ​ൻ​റ​ത്.

ആ ​ക​രു​ത​ലി​നു​ള്ള മ​ല​യാ​ള​ത്തി​​െൻറ കൃ​ത​ജ്ഞ​ത​യാ​ണ് എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്‌​കാ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യ​ഥാ​ർ​ഥ​ജീ​വി​ത​ത്തി​ൽ മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ അ​ക​ലം വ​ർ​ധി​ക്കു​ക​യാ​ണ്. ജാ​തി മു​ത​ൽ വം​ശം വ​രെ ഇ​തി​ന് കാ​ര​ണ​മാ​കു​ന്നു. ആ​ന​ന്ദ് എ​ഴു​ത്തി​ലൂ​ടെ മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ പാ​ലം പ​ണി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ന​ന്ദി​നെ​പ്പോ​ലെ​യു​ള്ള എ​ഴു​ത്തു​കാ​രു​ടെ സ്വാ​ത​ന്ത്ര്യം നി​ല​നി​ൽ​ക്ക​ണം. അ​ത് ജ​നാ​ധി​പ​ത്യ​ത്തി​​െൻറ നി​ല​നി​ൽ​പി​ന് ആ​വ​ശ്യ​മാ​ണ്. മ​നു​ഷ്യാ​വ​സ്ഥ​യു​ടെ ആ​ഖ്യാ​ന​മാ​ണ് എ​ഴു​ത്ത് എ​ന്ന വ​ലി​യ സ​ത്യം ഉ​ൾ​ക്കൊ​ണ്ടാ​ണ്​ ആ​ന​ന്ദ്​ സാ​ഹി​ത്യ​ര​ച​ന ന​ട​ത്തി​യ​ത്. ഇ​ര​യു​ടെ പ​ക്ഷ​ത്താ​യി​രു​ന്നു എ​പ്പോ​ഴും ഈ ​എ​ഴു​ത്തു​കാ​ര​ൻ. സ​ന്ദേ​ഹി​യു​ടെ മ​ന​സ്സാ​ണ് ഈ ​എ​ഴു​ത്തു​കാ​ര​ന്​ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഡ​ർ​ബാ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് പ്ര​ശ​സ്തി​പ​ത്രം വാ​യി​ച്ചു. സാം​സ്‌​കാ​രി​ക​വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റ് വൈ​ശാ​ഖ​ൻ, സെ​ക്ര​ട്ട​റി ഡോ. ​കെ.​പി. മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - ezhuthachan award given to anand -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.