ഹബീബ് വലപ്പാട് അവാർഡ് പി.കെ. പാറക്കടവിന്

തൃശൂർ: ഈ വർഷത്തെ ഹബീബ് വലപ്പാട് അവാർഡ് പി.കെ. പാറക്കടവിന്. പി.കെ. പാറക്കടവിന്‍റെ തെരഞ്ഞെടുത്ത കഥകൾ' എന്ന കൃതിക്കാണ് പുരസ്ക്കാരം. ഡോ.പി.വി. കൃഷ്ണൻ നായർ, ബാലചന്ദ്രൻ വടക്കേടത്ത്, യു.കെ. കുമാരൻ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് കൃതി തെരഞ്ഞെടുത്തത്. ഡിസംബർ 10ന് വലപ്പാട് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പതിനായിരം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.

മിനിക്കഥകളെ സാഹിത്യശാഖയിൽ വികസിപ്പിച്ചെടുക്കുന്നതിൽ പാറക്കടവ് നിർവഹിച്ച പങ്ക് നിസ്തുലമാണെന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

പി.കെ. പാറക്കടവിന്‍റെ കഥകൾ, ആർദ്രം, ഹിറ്റ്ലർ സസ്യഭുക്കാണ്, ഓർമ ഒറ്റച്ചിറകുള്ള പക്ഷിയാകുന്നു, മീസാൻ കല്ലുകളുടെ കാവൽ, നമുക്ക് മഞ്ചങ്ങളിൽ മുഖാമുഖം ഇരിക്കാം, മൗനത്തിന്‍റെ നിലവിളി, തോണി, അവൾ പെയ്യുന്നു, സ്നേഹം കായ്ക്കുന്ന മരം, ഇടിമിന്നലുകളുടെ പ്രണയം എന്നിവയാണ് പി.കെ. പാറക്കടവിന്‍റെ മറ്റു പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി  നിർവാഹക സമിതി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായിരുന്നു. കൽബുർഗി വധത്തിൽ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. ഇപ്പോൾ മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടറാണ്.
 

Tags:    
News Summary - Habeeb valapad award for pk parakkadavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.