ന്യൂഡൽഹി: ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക് 53ാമത് ജ്ഞാനപീഠ പുരസ്കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം. േഡാ. നംവാർ സിങ് അധ്യക്ഷനായ സമിതിയാണ് 92കാരിയായ കൃഷ്ണയെ തിരഞ്ഞെടുത്തത്. ആധുനിക ഹിന്ദി സാഹിത്യത്തിലെ സ്ത്രീ നോവലിസ്റ്റുകളിൽ ഏറ്റവും ശ്രദ്ധേയയാണ്. വിഭജനത്തിനു മുമ്പും േശഷവുമുള്ള കാലഘട്ടങ്ങളിൽ ജീവിച്ച അവർ പഞ്ചാബി, ഉർദു, ഹിന്ദി ഭാഷകളുടെ അസംസ്കൃതമായ തനിമയുടെ കരുത്ത് പുനരാവിഷ്കരിച്ചു.
പാകിസ്താനിലെ ഗുജറാത്ത് പ്രവിശ്യയിൽ 1925ലാണ് ജനനം. വിഭജനത്തെ തുടർന്നാണ് ഡൽഹിയിലെത്തിയത്. ഇന്തോ^ ആര്യൻ ഭാഷയായ ഡോഗ്രി എഴുത്തുകാരൻ ശിവ്നാഥാണ് ഭർത്താവ്.പാകിസ്താനിലെ ഗുജറാത്ത് പ്രവിശ്യയിൽ 1925ലാണ് ജനനം. വിഭജനത്തെ തുടർന്നാണ് ഡൽഹിയിലെത്തിയത്. ഇന്തോ^ ആര്യൻ ഭാഷയായ ഡോഗ്രി എഴുത്തുകാരൻ ശിവ്നാഥാണ് ഭർത്താവ്.
നോവൽ ‘സിന്ദഗി നാമ’ 1980ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. 1996ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിൽ കേന്ദ്ര സാഹിത്യ അക്കാദമി പുലർത്തുന്ന മൗനത്തിൽ പ്രതിഷേധിച്ച എഴുത്തുകാർക്കൊപ്പം ചേർന്ന് ഇരു ബഹുമതികളും അവർ തിരിച്ചുനൽകി. 2010ൽ പ്രഖ്യാപിക്കപ്പെട്ട പത്മഭൂഷണും അവർ നിരസിച്ചു. ടിൻ പഹദ്, ക്ലൗഡ് സർക്കിൾസൺ ഫ്ലവേഴ്സ് ഒാഫ് ഡാർക്ക്നസ്, ലൈഫ്, ഹം ഹഷ്മത് ബാഗ്, ദർവാരി, മിത്ര മസാനി, മനൻ കി മാൻ എന്നിവ പ്രധാന കൃതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.