ജേക്കബ് തോമസി​െൻറ ആത്മകഥക്ക്​ രണ്ടാം ഭാഗം വരുന്നു

കൊച്ചി: ​െഎ.എം.ജി ഡയറക്​ടർ  ജേക്കബ് തോമസി​​െൻറ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍‘ എന്ന പുസ്തകത്തി​​െൻറ രണ്ടാംഭാഗം വരുന്നു. ഡിസി ബുക്ക്​സ്​ പ്രസിദ്ധീകരിച്ച ‘​സ്രാവുകൾക്കൊപ്പം നീന്തു​േമ്പാൾ’ എന്ന പുസ്​തകം ഏറെ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. 

പുസ്തകത്തി​​െൻറ രണ്ടാം ഭാഗം സംബന്ധിച്ച എല്ലാ കാര്യങ്ങളും അതി​​െൻറ  കാരണങ്ങളും വിശദീകരിക്കുമെന്ന് ഐ.എം.ജി ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ ശേഷം ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഇപ്പോഴത്തെ പുസ്തകത്തില്‍ 14 സ്ഥലത്തു ചട്ടലംഘനം ഉണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍, 14 സ്ഥലങ്ങളില്‍ മനുഷ്യര്‍ക്കു പീഡനം ഏറ്റെന്നു കേട്ടു എന്നായിരുന്നു മറുപടി. സിവില്‍ സര്‍വീസില്‍, രണ്ടു കുട്ടികളേ പാടുള്ളൂവെന്നാണു ചട്ടം. മൂന്നാമത്തെ കുട്ടി ചട്ടലംഘനമാണ്. കുട്ടി ഉണ്ടായിപ്പോയിയെന്നും അദ്ദേഹം പരിഹസിച്ചു.

ജേക്കബ് തോമസ് പുസ്തകം രചിച്ചതു സര്‍വീസ് ചട്ടത്തി​​െൻറ ലംഘനമാണെന്നു നേരത്തേ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ മുഖ്യമന്ത്രി എത്താതിരുന്നതും വാര്‍ത്തയായിരുന്നു.

ഔദ്യോഗിക ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളും വെല്ലുവിളികളും അവയെ എങ്ങനെ തരണം ചെയ്​തു എന്നതും വിശദീകരിക്കുന്നതാണ്​ പുസ്തകത്തി​​െൻറ  ആദ്യഭാഗം. 

Tags:    
News Summary - Jacob Thomas's biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT