ലണ്ടൻ: നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് സ്ഥാപനത്തിന് 1.8 കോടി ഡോളറിെൻറ (ഏകദേശം 133.67 കോടി രൂപ) സംഭാവനയുമായി ഹാരിപോട്ടറുടെ കർത്താവ് ജെ.കെ റോളിങ്. സ്കോട്ലൻഡിലെ എഡിൻബർഗ് യൂനിവേഴ്സിറ്റിക്കു കീഴിലെ ഗവേഷണ കേന്ദ്രത്തിനാണ് സംഭാവന.
ശരീരത്തിലെ മൃദുകലകൾ കല്ലിക്കുന്ന അവസ്ഥയെ കുറിച്ചുള്ള ഗവേഷണമാണിവിടെ നടക്കുന്നത്. റോളിങ്ങിെൻറ മാതാവും ഇതേ അസുഖം ബാധിച്ചാണ് 45ാം വയസ്സിൽ മരിച്ചത്. 2010ൽ റോളിങ് നൽകിയ 87.71 കോടി രൂപയുടെ സംഭാവനയിലാണ് മാതാവ് ആനി റോളിങ്ങിെൻറ പേരിൽ ഈ സ്ഥാപനം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.