കോഴിക്കോട്: നാലുനാള്‍ നീണ്ട ചൂടേറിയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടമൊരുക്കി കടപ്പുറത്ത് അരങ്ങേറിയ രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ സമാപിച്ചു. ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയത എന്ന വാക്ക് ഉയര്‍ത്തിപ്പിടിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്തതിനെയെല്ലാം എതിര്‍ക്കാമെന്ന ഫാഷിസ്റ്റ് ചിന്താഗതിക്കെതിരെ ഒറ്റക്കെട്ടായി നാം മുന്നോട്ടുപോവണമെന്ന് അദ്ദേഹം പറഞ്ഞു. വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷപ്രസംഗം നടത്തി. ഫെസ്റ്റിവെല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ തോമസ് മാത്യു, സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ യു.വി. ജോസ്, വിനോദ് നമ്പ്യാര്‍, അജിത് നായര്‍ എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിവെല്‍ ജന. കണ്‍വീനര്‍ എ.കെ. അബ്ദുല്‍ ഹക്കീം സ്വാഗതവും, രവി ഡി.സി നന്ദിയും പറഞ്ഞു.
വ്യാഴാഴ്ച തുടങ്ങിയ സാഹിത്യോത്സവത്തില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ മുന്നൂറോളം എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമാണ് പങ്കെടുത്തത്. ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രമുഖരുമായി ഫയര്‍സൈഡ് ചാറ്റ്, സാമൂഹികപ്രസക്തിയുള്ള ചലച്ചിത്രങ്ങളും ഡോക്യുമെന്‍ററികളും പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രോത്സവം, പാചകോത്സവം, ഒ.വി. വിജയന്‍െറ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടങ്ങിയവ അരങ്ങേറി. മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ 2018 ഫെബ്രുവരി ഏഴു മുതല്‍ ബീച്ചില്‍ സംഘടിപ്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.