ബംഗളൂരു: മൈസൂരുവിൽ നടക്കുന്ന അഖില ഭാരത കന്നട സാഹിത്യ സമ്മേളനത്തിനിടെ സംവാദ പരിപാടിയിൽ എഴുത്തുകാരൻ കെ.എസ്. ഭഗവാൻ നടത്തിയ പരാമർശം വിവാദത്തിൽ. നാലു വേദങ്ങളിലും പുരാണങ്ങളിലും ‘ഹിന്ദു’ എന്ന വാക്കോ പരാമർശമോ ഇല്ലെന്നായിരുന്നു ഭഗവാൻ പറഞ്ഞത്.
ഇതിനെതിരെ സദസ്സിലുണ്ടായിരുന്ന ഒരു വിഭാഗം എഴുന്നേറ്റ് ബഹളമുണ്ടാക്കിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മഹാരാജ കോളജിലെ സെൻറിനറി ഹാളിലായിരുന്ന പരിപാടി. ‘ഹിന്ദു’ എന്ന വാക്കിെൻറ ഉദ്ഭവം തിരഞ്ഞുപോകുകയാണെങ്കിൽ 1030ലാണ് എത്തുക. ‘സിന്ദു’ എന്ന വാക്ക് പേർഷ്യക്കാർ ഹിന്ദു എന്ന് ഉച്ചരിക്കുകയായിരുന്നു. സിന്ദു തടങ്ങളിൽ താമസിക്കുന്നവർ അങ്ങനെയാണ് ഹിന്ദു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. എന്നാൽ, ഇന്ന് മതത്തിെൻറ പേരിൽ ജനങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും ഭഗവാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.