??. ???????? ??????????????

ബഷീറിനുശേഷം വായനക്കാരിൽ ആഴ്ന്നിറങ്ങിയത് പുനത്തിൽ –എം. മുകുന്ദൻ

നാ​ദാ​പു​രം: സാ​ഹി​ത്യ​ലോ​ക​ത്ത് ബ​ഷീ​റി​നു​ശേ​ഷം വാ​യ​ന​ക്കാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഴ്ന്നി​റ​ങ്ങി​യ എ​ഴു​ത്തു​കാ​ര​നാ​ണ് ഡോ. ​പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള​യെ​ന്ന് എം. ​മു​കു​ന്ദ​ൻ  പ​റ​ഞ്ഞു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള അ​നു​സ്മ​ര​ണം ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഴു​ത്തും ജീ​വി​ത​വും ഒ​ന്നാ​ക്കി​യ പു​ന​ത്തി​ൽ ന​ഗ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു ന​ട​ന്നി​ട്ടും കൃ​തി​ക​ളി​ൽ എ​ന്നും കാ​ര​ക്കാ​ടും നാ​ട്ടി​ൻ​പു​റ​ങ്ങ​ളു​മാ​യി​രു​ന്നു -എം. ​മു​കു​ന്ദ​ൻ പ​റ​ഞ്ഞു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റ്​ വൈ​ശാ​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

എ​ഴു​ത്തി​നെ ആ​ഘോ​ഷ​മാ​ക്കി​യ നി​ഷ്​​ക​ള​ങ്ക​നാ​യ എ​ഴു​ത്തു​കാ​ര​നാ​ണ് പു​ന​ത്തി​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ള ഭാ​ഷ​ക്ക് ഒ​രി​ക്ക​ലും എ​ടു​ത്തു​മാ​റ്റാ​ൻ ക​ഴി​യാ​ത്ത ഖ​ലീ​ഫ​യാ​ണെ​ന്ന് യു.​എ. ഖാ​ദ​ർ അ​നു​സ്മ​രി​ച്ചു. എ​ഴു​ത്തി​ലും ജീ​വി​ത​ത്തി​ലും സ​ർ​ഗാ​ത്മ​ക​ത പ്ര​ക​ടി​പ്പി​ച്ച പു​ന​ത്തി​ലി​േ​ൻ​റ​ത്​  കാ​പ​ട്യ​ലോ​ക​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു​വെ​ന്ന് ഡോ. ​ഖ​ദീ​ജ മും​താ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്​​നേ​ഹ​നി​ധി​യാ​യ എ​ഴു​ത്തു​കാ​ര​ൻ ആ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് യു.​കെ. കു​മാ​ര​ൻ അ​നു​സ്മ​രി​ച്ചു. സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​കെ.​പി.  മോ​ഹ​ന​ൻ സ്വാ​ഗ​ത​വും ഡോ. ​പ്ര​ഭാ​ക​ര​ൻ പ​ഴ​ശ്ശി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - M Mukundan On Memmory Of Punathil - Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.