ലണ്ടൻ: കന്നി നോവലിലൂടെ മാൻബുക്കറും ​േലാകം മുഴുക്കെ വായനക്കാരുടെ മനസ്സും കീഴടക്കിയ അരുന്ധതി റോയ്​ രണ്ടു പതിറ്റാണ്ടിനുശേഷമെഴുതിയ രണ്ടാം നോവൽ വീണ്ടും അംഗീകാര നിറവിൽ. ‘ദ മിനിസ്​ട്രി ഒാഫ്​ അറ്റ്​മോസ്​റ്റ്​ ഹാപ്പിനെസ്​’ എന്ന നോവലാണ്​ 50,000 പൗണ്ട്​ സമ്മാനത്തുകയുള്ള മാൻബുക്കർ പുരസ്​കാരത്തി​നുള്ള ആദ്യ പട്ടികയിൽ ഇടംപിടിച്ചത്​. ഭിന്ന കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വർത്തമാനവും പങ്കുവെക്കുന്ന അരുന്ധതിയുടെ കൃതി ആശയസമ്പന്നവും ഉൗർജസ്വലവുമാണെന്ന്​ വിലയിരുത്തിയാണ്​ ജൂറി അരുന്ധതിയെ ഒരിക്കൽക്കൂടി പട്ടികയിൽ പരിഗണിച്ചത്​.

150ഒാളം കൃതികളിൽനിന്ന്​ 13 പേരെ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിൽ നാലു പേർ നേരത്തെ നാമനിർദേശം ലഭിച്ചവരാണ്​. നാല്​ ബ്രിട്ടീഷുകാർക്കു പുറമെ നാലു അമേരിക്കക്കാരും ഇത്തവണ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്​. ബ്രിട്ടനിലെ ബ്രെക്​സിറ്റ്​ ഹിതപരിശോധന പശ്ചാത്തലമാകുന്ന അലി സ്​മിത്തി​​​െൻറ ‘ഒാട്ടം’ (Autumn), നൃത്ത പരിശീലനത്തിനിടെ പരിചയപ്പെട്ട രണ്ടു പെൺകുട്ടികളുടെ കഥ പറയുന്ന സാദീ സ്​മിത്തി​​​െൻറ സ്വിങ്​ ടൈം, യു.എസി​ലേക്ക്​ കുടിയേറിയ ​അയർലൻഡുകാര​ൻ കഥാപാത്രമാകുന്ന സെബാസ്​റ്റ്യൻ ബാരിയുടെ ​ഡെയ്​സ്​ വിത്തൗട്ട്​ എൻഡ്​, യൂറോപ്പി​​െൻറ പുതിയ ആധിയായ അഭയാർഥികളുടെ യഥാർഥചിത്രം പങ്കുവെക്കുന്ന മുഹ്​സിൻ ഹാമിദി​​​െൻറ ‘എക്​സിറ്റ്​ വെസ്​റ്റ്​’ തുടങ്ങിയവ പട്ടികയിലുണ്ട്​.

പോൾ ഒാസ്​റ്റർ, ജോർജ്​ സോണ്ടേഴ്​സ്​, കോൾസൺ വൈറ്റ്​ഹെഡ്​ തുടങ്ങിയവരാണ്​ അമേരിക്കൻ എഴുത്തുകാർ. ​േജാർജിയയിലെ പരുത്തിത്തോട്ടത്തിൽനിന്ന്​ ഒളിച്ചോടിയ തടവുകാരിയുടെ കഥപറയുന്ന കോൾസൺ വൈറ്റ്​ഹെഡി​​​െൻറ ‘അണ്ടർഗ്രൗണ്ട്​ റെയിൽറോഡ്​’ നേരത്തെ പുലിറ്റ്​സർ, നാഷനൽ ബുക്ക്​ അവാർഡ്​ തുടങ്ങിയവ നേടിയവയാണ്​. 144 കൃതികൾ അവാർഡിനായി സമർപ്പിക്കപ്പെട്ടപ്പോൾ 10 കൃതികൾ ജഡ്​ജിമാർ നേരിട്ട്​ പരിഗണിച്ചവയാണ്​. 13 കൃതികളിൽ ഏറ്റവുംമികച്ച ആറെണ്ണമടങ്ങിയ ചുരുക്ക​പ്പട്ടിക സെപ്​റ്റംബർ 13ന്​ പ്രസിദ്ധീകരിക്കും. ഒക്​ടോബർ 17നാണ്​ വിജയിയെ പ്രഖ്യാപിക്കുക. 


 

Tags:    
News Summary - Man Booker Prize: Arundhati Roy comeback novel on longlist-literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.