കൊച്ചി: അന്തരിച്ച പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിനെതിരെ നിശിത വിമർശനവുമായി മന്ത്രി ജി. സുധാകരന്‍. കവിതയെഴുതി ഭൂമിയെ കൊല്ലരുതെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി കവിയെ വിമർശിക്കാനാരംഭിച്ചത്.  ‘ഭൂമിക്കൊരു ചരമഗീതം’ മഹാനായ കവി എഴുതിയിട്ടുണ്ട്. അദ്ദേഹം മരിച്ചു. പക്ഷേ, ഭൂമി മരിച്ചില്ല. ഭൂമിക്ക് ചരമഗീതം എഴുതിയത് എന്തിനെന്ന് ഇന്നും മനസ്സിലാകുന്നില്ല. നമ്മള്‍തന്നെയാണ് ഭൂമിയെ നശിപ്പിക്കുന്നത്. അതിനാല്‍ നമ്മളെ നന്നാക്കാനായിരിക്കണം കവിത എഴുതേണ്ടത്. അല്ലാതെ ഭൂമിയെ നശിപ്പിക്കാനാകരുത്. എറണാകുളം എസ്.ആര്‍.വി സ്കൂളില്‍ നാഷനല്‍ സര്‍വിസ് സ്കീം യൂനിറ്റ്  ഉദ്ഘാടനവേളയിലായിരുന്നു മന്ത്രിയുടെ സി.പി.എമ്മിന്‍റെ സഹയാത്രികൻ  കൂടിയായ ഒ.എന്‍.വി കുറുപ്പിനെ മന്ത്രി വിമര്‍ശിച്ചത്.

പരിസ്ഥിതി വാദികൾ സ്ഥിരമായി പാടുന്ന മറ്റൊരു കവിതക്ക് നേരെയായി പിന്നീട് കവിയുടെ വിമർശനം. ‘ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ’ എന്ന് എല്ലാവരും പാടിനടക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആര് എഴുതിയാലും ചോദ്യം ചെയ്യപ്പെടണം. ഭൂമിയില്‍ വാസം സാധ്യമാക്കുകയാണ് വേണ്ടത്. പ്രപഞ്ച ജീവിതത്തില്‍ അതിജീവനത്തിന് കുട്ടികളെ സജ്ജമാക്കുകയാണ് ചെയ്യേണ്ടത്. ഭൂമി മരിച്ചാല്‍ എല്ലാം ഇല്ലാതാകും. പ്രപഞ്ചം തന്നെ ഇല്ലാതാകും. അറേബ്യയിലെ സുല്‍ത്താന്മാര്‍ കോടികള്‍ മുടക്കിയാണ് പച്ചപ്പ് വെച്ചുപിടിപ്പിക്കുന്നത്. എന്നാല്‍, നമ്മുടെ നാട്ടില്‍ പച്ചപ്പ് വെട്ടിമാറ്റാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Minister G sudhakaran criticises ONV Kurup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT