കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് ജന്മനാടായ വടകരയിൽ ഒരു കോടി രൂപ ചെലവിൽ സാംസ്കാരിക നിലയം പണിയുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
സാംസ്കാരിക വകുപ്പിെൻറയും കേരള സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെയാണ് നിലയം നിർമിക്കുക.
പുനത്തിലിെൻറ മകൾ നാസിമയുടെ ചേവരമ്പലത്തെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മാരകത്തിനുള്ള സ്ഥലം കണ്ടെത്താൻ വടകര നഗരസഭ ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയുടെയോ റവന്യൂ വകുപ്പിെൻറയോ കൈവശമുള്ള ഭൂമി ലഭ്യമായാൽ ഉടൻ കെട്ടിടം പണി ആരംഭിക്കും.
കുടുംബത്തെ നേരിട്ട് അനുശോചനമറിയിക്കാനെത്തിയ മന്ത്രിയെ പുനത്തിലിെൻറ ഭാര്യ ഹലീമ, മക്കളായ നാസിമ, ആസാദ് അബ്ദുല്ല, നവാബ് അബ്ദുല്ല, മരുമകൻ അബ്ദുൽ ജലീൽ തുടങ്ങിയവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.