ബോബ് ഡിലൻ അഹങ്കാരിയും മര്യാദയില്ലാത്തവനുമാണെന്ന് നോബേൽ അക്കാഡമി അംഗം

സ്റ്റോക്ഹോം: ഇത്തവണത്തെ  സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരത്തിന് അർഹനായ ബോബ് ഡിലന്  അക്കാഡമി അംഗത്തിന്‍റെ ശകാരം. ലോകത്തെ തന്നെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന നോബേൽ പുരസ്കാരം ലഭിച്ചിട്ടും ബോബ് ഡിലൻ അതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അക്കാദമിയുടെ ടെലിഫോണിൽ കോളുകൾ എടുക്കാൻ പോലും  ഡിലൻ തയ്യാറായിട്ടില്ല.

ഈ പെരുമാറ്റത്തിൽ പ്രകോപിതനായാണ് സ്വീഡിഷ് എഴുത്തുകാരനും നോബേൽ അക്കാദമി അംഗവുമായ പെർ വാസ്റ്റ്ബെർഗ് 'മര്യാദയില്ലാത്തവനും അഹങ്കാരിയും' എന്ന് ബോബ് ഡിലനെ വിശേഷിപ്പിച്ചത്. ഒരു ചാനൽ ഷോക്കിടെയായിരുന്നു വാസ്റ്റ്ബെർഗിന്‍റെ ശകാരം.

സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം പ്രഖ്യാപിച്ച ഒക്ടോബർ 13ന് ലാസ് വേഗാസിൽ പരിപാടി നടത്തിയിരുന്നു ബോബ് ഡിലൻ. പരിപാടിക്കിടെ പുരസ്ക്കാരത്തെക്കുറിച്ച് പരാമർശമുണ്ടാകുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ "ഇപ്പോൾ എന്തിനെന്നെ മാറ്റാൻ ശ്രമിക്കുന്നു" എന്ന ഫ്രാങ്ക് സിന്‍റാരയുടെ പ്രശസ്തമായ വരികൾ പാടി പരിപാടി അവസാനിപ്പിക്കുകയായിരുന്നു ബോബ് ഡിലൻ.

മാധ്യമങ്ങളെ എല്ലാക്കാലത്തും അകറ്റിനിറുത്തിയിരുന്ന സംഗീത ചക്രവർത്തി പുലർത്തുന്ന മൗനം സ്വീഡിഷ് അക്കാഡമിയെ വെട്ടിലാക്കിയിരിക്കുകയാണ്.

Tags:    
News Summary - Nobel academy member slams Bob Dylan by calling impolite and arrogant’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.