ന്യൂഡൽഹി: ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിൽ പ്രശസ്തനായ അമിതാവ് ഘോഷിന് 54ാമത് ജ്ഞ ാനപീഠ പുരസ്കാരം. ചരിത്രം അടയാളമിടുന്ന ഇതിവൃത്തങ്ങളിലൂന്നി ആധുനികതയിലേക്ക് മനോഹരമായി സഞ്ചരിക്കുന്ന നോവലുകളുമായി രാജ്യത്തിനകത്തും പുറത്തും ആരാധകേറയു ള്ള ഘോഷിെൻറ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം.
ചരിത്രകാരനായും സാമൂഹിക നരവംശ ശാസ്ത്രജ്ഞനായുമുള്ള അക്കാദമിക മികവ് സാഹിത്യ രചനകൾക്ക് അസാധാരണ ആഴവും അർഥവും നൽകിയതായി പുരസ്കാരസമിതി വാർത്തക്കുറിപ്പിൽ അറിയിച്ചു. പുരസ്കാരം തന്നെ ആദരിക്കപ്പെട്ടവനും കൂടുതൽ വിനയാന്വിതനുമാക്കുന്നതായും ഏറെ ആരാധിച്ച വലിയ എഴുത്തുകാർക്കൊപ്പം സ്വന്തം പേര് ചേർക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഘോഷ് പ്രതികരിച്ചു.
‘ഷാഡോ ലൈൻസ്’, ‘ഗ്ലാസ് പാലസ്’, ‘ഹംഗ്രി ടൈഡ്’, ഇന്ത്യക്കും ചൈനക്കുമിടയിൽ ഇൗസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ കറുപ്പ് വ്യാപാരം ഇതിവൃത്തമാകുന്ന െഎബിസ് നോവൽ ത്രയമായ സീ ഒാഫ് പോപീസ്, റിവർ ഒാഫ് സ്മോക്’, ‘ഫ്ലഡ് ഒാഫ് ഫയർ’ എന്നിവയാണ് പ്രധാന രചനകൾ. നോവലുകൾക്കൊപ്പം ‘ദി ഗ്രേറ്റ് ഡിറേഞ്ച്മെൻറ്’, ‘ഇൻ ഏൻ ആൻറിക് ലാൻഡ്’ ഉൾപെടെ മറ്റു മികച്ച രചനകളും ഘോഷിെൻറതായുണ്ട്.
1956ൽ ബംഗാളി ഹിന്ദു കുടുംബത്തിലെ അംഗമായി കൊൽക്കത്തയിൽ ജനിച്ച ഘോഷ് ഭാര്യ ഡിബോറ ബേകറുമൊത്ത് ന്യൂയോർക്കിലാണ് താമസം. ഇന്ത്യയിലും ബംഗ്ലാദേശിലും ശ്രീലങ്കയിലുമായി ചെറുപ്പം ചെലവിട്ട അദ്ദേഹം ഡൽഹി, ഒാക്സ്ഫഡ്, അലക്സാണ്ട്രിയ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 2007ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ഫ്രഞ്ച് പുരസ്കാരവും ലഭിച്ചു. 30ഒാളം ഭാഷകളിൽ ഘോഷിെൻറ രചനകൾ വിവർത്തനം ചെയ്തിട്ടുണ്ട്.
പ്രതിഭ റായ് അധ്യക്ഷനായ ജ്ഞാനപീഠ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.