തിരുവനന്തപുരം: മലയാളത്തിെൻറ പ്രിയ കവി ഒ.എൻ.വിയുടെ കാവ്യജീവിതത്തിെൻറ ഒാർമ തുടിക്കുന്ന രേഖകൾ ഇനി പുരാരേഖവകുപ്പിെൻറ സംരക്ഷണത്തിൽ. ഒ.എൻ.വി. കുറുപ്പിെൻറയും പിതാവിെൻറയും ആദ്യകാല കൈയെഴുത്ത് പ്രതികളാണ് കൈമാറിയത്.
ഒ.എൻ.വിയുടെ പിതാവ് ഒ.എൻ. കൃഷ്ണക്കുറുപ്പ് 1931 മേയ് 27ന് മകെൻറ ജന്മദിനത്തിൽ എഴുതിയ ഡയറി, 1951- -52 കാലത്ത് ഒ.എൻ.വി ബി.എക്ക് പഠിച്ചിരുന്നപ്പോൾ വായിച്ചിരുന്ന ടാഗോറിെൻറ കഥാസമാഹാരത്തിൽ ഇംഗ്ലീഷിൽ ആദ്യമായി അടയാളപ്പെടുത്തിയ കൈയൊപ്പ്, 74ൽ രചിച്ച ‘കറുത്തപക്ഷിയുടെ പാട്ട്’ എന്ന കവിതയുടെ കൈയെഴുത്ത് പ്രതി എന്നീ രേഖകളാണ് കൈമാറിയത്. കവിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഭാര്യ സേരാജിനിയിൽനിന്ന് മന്ത്രിമാരായ സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഏറ്റുവാങ്ങി സാക്ഷരതാമിഷെൻറ നേതൃത്വത്തിലുള്ള ചരിത്രരേഖ സർവേക്ക് തുടക്കം കുറിച്ചു.
രേഖകളെക്കുറിച്ച് സരോജിനിയും മകൻ രാജീവും വിശദീകരിച്ചു. ജവഹർലാൽ നെഹ്റുവും കുടുംബവും കൊല്ലത്തെത്തിയപ്പോൾ മുനിസിപ്പൽ കൗൺസിലറായിരുന്ന കൃഷ്ണക്കുറുപ്പിെൻറ നേതൃത്വത്തിലായിരുന്നു സ്വീകരണം നൽകിയത്. അതിനുശേഷം വീട്ടിലെത്തിയപ്പോഴാണ് ഭാര്യ കെ. ലക്ഷ്മിക്കുട്ടിയമ്മ ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം അറിഞ്ഞത്. ആ ദിനത്തെ ഡയറിയിൽ കൃഷ്ണക്കുറുപ്പ് സുദിനമെന്നാണ് വിശേഷിപ്പിച്ചത്.
സംസ്ഥാനവ്യാപകമായി നടക്കുന്ന സർവേ സാക്ഷരതാമിഷെൻറ 70000 പഠിതാക്കളെ ഉപയോഗിച്ചാണ് നടത്തുന്നത്. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, ആർക്കൈവ്സ് വകുപ്പ് ഡയറക്ടർ പി. ബിജു, ചരിത്രരേഖ സർവേ കോ-ഓഡിനേറ്റർ ഇ.വി. അനിൽകുമാർ, ഒ.എൻ.വിയുടെ മകൾ ഡോ. മായാദേവി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.