കോഴിക്കോട്: ഇൗ വർഷത്തെ പത്മപ്രഭ പുരസ്കാരത്തിന് കവി പ്രഭാവർമ അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം. മുകുന്ദൻ അധ്യക്ഷനും വി. മധുസൂദനൻ നായർ, ഖദീജ മുംതാസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പ്രഭാവർമയെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയർമാൻ എം.പി. വീരേന്ദ്രകുമാർ അറിയിച്ചു.
വൃത്തബദ്ധവും ഭാഷാശുദ്ധവുമായ മലയാള കവിതയുടെ പാരമ്പര്യ പ്രൗഢിയെ തലയെടുപ്പോടെ പുതിയ കാലത്തേക്ക് ആനയിച്ച കവിയാണ് പ്രഭാവർമയെന്ന് വിധിനിർണയ സമിതി വിലയിരുത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, ഉള്ളൂർ അവാർഡ്, ആശാൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, ഏറ്റവും നല്ല ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം എന്നിവ പ്രഭാവർമ നേടിയിട്ടുണ്ട്. ഭാര്യ: മനോരമ. മക്കൾ: ജ്യോത്സന. മരുമകൻ: ലഫ്. കേണൽ കെ.വി. മഹേന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.