പ്രഭാവർമക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം

തിരുവനന്തപുരം: പ്രഭാവർമക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ശ്യാമമാധവം എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിൽ കൃഷ്ണായനം മുതൽ ശ്യമാമാധവം വരെ 15 അധ്യായങ്ങളാണുള്ളത്. ഭഗവാൻ കൃഷ്ണന്‍റെ മനോവിഷങ്ങളും അസ്വസ്ഥതകളുമാണ് ശ്യമാമാധവത്തിന്‍റെ ഇതിവൃത്തം. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സൗപർണിക, അർക്കപൂർണിമ, ആർദ്രം, അവിചാരിതം എന്നിവയാണ് മുഖ്യ കവിതാസമാഹാരങ്ങൾ. ഇതിന് പുറമേ വിമർശങ്ങളും ഉപന്യാസങ്ങളും മാധ്യമ പഠനങ്ങളും യാത്രാവിവരണവും എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരുന്ന പ്രഭാവർമ നേരത്തേ ദേശാഭിമാനി പത്രത്തിന്‍റെ റസിഡന്‍റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് എസ്.എഫ്.ഐയുടെ ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറിയായിരുന്നു.

Tags:    
News Summary - Prabhavarma gets kendra sahithya academy award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT