വടകര: വയലാർ അവാർഡ് പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് ലഭിക്കാതെ പോയതിന് കാരണം മുസ്ലിമായതുകൊണ്ടാണെന്ന് കഥാകൃത്ത് വി.ആർ. സുധീഷ്. വടകരയിൽ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മരണാഞ്ജലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടുത്തിടെ വയലാറിെൻറ പ്രസംഗം വാട്സ്ആപ്പിലൂടെ ലഭിച്ചു. ഗുരുവായൂർ അമ്പലനടയിൽ യേശുദാസിനെ കയറ്റാത്തപക്ഷം നിരാഹാരം കിടക്കുമെന്നാണ് വയലാർ പറയുന്നത്. അതുപറഞ്ഞ് ഏറെനാൾ കഴിയാതെ വയലാർ നമ്മെ വിട്ടുപോയി. എല്ലാ അർഥത്തിലും വിപ്ലവകാരിയായിരുന്നു വയലാർ. വയലാറിെൻറ പേരിൽ എന്തുകൊണ്ട് പുനത്തിലിന് അവാർഡ് ലഭിച്ചില്ലെന്ന് മനസ്സിലാവുന്നില്ല. മുസ്ലിം ആയത് മാത്രമാണ് കാരണമെന്ന് എനിക്ക് തോന്നുന്നു. കന്യാവനങ്ങളിൽ ടാഗോർ കൃതികളിലെ ചില ഭാഗങ്ങൾ വന്നപ്പോൾ എല്ലാവരും കൂടി പുനത്തിലിനെ കുരിശിലേറ്റി. ഇപ്പോൾ എല്ലാവരും നല്ലത് പറയുന്നു. പുനത്തിലിെൻറ വിയോഗം തീർത്ത വേദന വിട്ടുപോകുന്നില്ലെന്നും സുധീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.