പുനത്തിലിന്‍റെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്ന കൃതിയാണ് സ്മാരക ശിലകൾ. വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആറ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.
പുനത്തിലിന്‍റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു. ഈ നോവലിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരൻ കോവിലൻ ആണ്. മനുഷ്യ ജീവിതത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും വാചാലരായ സമകാലികരില്‍നിന്നും വേറിട്ടുനില്ക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം ഏറ്റവും സഫലമായ ആവിഷ്‌കാരം കണ്ടെത്തുന്നത് സ്മാരകശിലകള്‍ എന്ന നോവലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.