വായനക്കാർ ഏറെ കാത്തിരുന്ന പുതിയ നോവൽ ‘യാ അയ്യുഹന്നാസ്’ പൂർത്തിയാക്കാതെയാണ് മലയാളിയെ എഴുത്തുകൊണ്ട് അതിശയിപ്പിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള ജീവിതത്തിൽ നിന്ന് മടങ്ങിയത്. മാധ്യമം ആഴ്ചപ്പതിപ്പിന്‍െറ പുനത്തില്‍ സ്പെഷല്‍ പതിപ്പ് കൈമാറാനത്തെിയപ്പോഴും പുനത്തിലിന് പറയാനുണ്ടായിരുന്നത് യാ അയ്യുഹന്നാസ് പൂർത്തിയാക്കുമെന്നായിരുന്നു. രോഗബാധിതനായതിനാൽ എഴുതാൻ പ്രയാസമുണ്ടെന്നും രണ്ടു കൈ കൊണ്ട് എഴുതിയാണെങ്കിലും അത് പൂര്‍ത്തിയാക്കുമെന്ന ആത്മവിശ്വസത്തിലായിരുന്നു അദ്ദേഹം. മതവും ആത്മീയതയുമായിരുന്നു നോവലിന്‍റെ പ്രമേയം.
രോഗബാധിതനായതിനാൽ കോഴിക്കോട് ബീച്ചിന് സമീപം മകള്‍ നസീമയുടെ സ്നേഹപരിചരണത്തിലായിരുന്നു പുനത്തില്‍. എഴുന്നേറ്റ് നടക്കാന്‍ പ്രയാസമുണ്ടായിരുന്നു. ഇതിനിടെ എഴുത്തും വായനയും മുടങ്ങി. എങ്കിലും സന്ദർശനത്തിനെത്തുന്നവരോട് വീല്‍ചെയറിലിരുന്ന് തമാശ പറഞ്ഞ് പഴയ കുഞ്ഞിക്കയായി അദ്ദേഹം. ഇതിനിടെയാണ് രോഗം മൂർച്ഛിച്ച് ആശുപത്രിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.