െകാച്ചി: മതത്തെ മതവിരുദ്ധമാക്കുന്ന വർഗീയതയെ നേരിടാനുള്ള ഉത്തരവാദിത്തം വിശ്വാസികൾ ഏറ്റെടുക്കണമെന്ന സന്ദേശവുമായി ശബരിമലയിലേക്ക് മൂവർസംഘത്തിെൻറ സദ്ഭാവനയാത്ര. സാഹിത്യകാരൻ കെ.പി. രാമനുണ്ണി, കവി റഫീഖ് അഹമ്മദ്, ശബരിമല തന്ത്രി കുടുംബത്തിലെ രാഹുൽ ഇൗശ്വർ എന്നിവരാണ് കേരളത്തിെൻറ ആത്മീയസുകൃതത്തെ നശിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ കൈകോർക്കുന്നത്. കേരളത്തിലെ പ്രമുഖ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ച് നീങ്ങുന്നയാത്ര 27ന് രാവിലെ 10ന് കാഞ്ഞങ്ങാട് ശ്രീകുറുംബ ക്ഷേത്രത്തിൽനിന്ന് തുടങ്ങുമെന്ന് രാമനുണ്ണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് ശബരിമലയിൽ എത്തും.
പറശ്ശിനിക്കടവ്, അറക്കൽപള്ളി, ജഗന്നാഥക്ഷേത്രം, മാഹി പള്ളി, കുറ്റിച്ചിറ പള്ളി, തളി, മമ്പുറം മഖാം, പൊന്നാനി പള്ളി, തൃക്കാവ് ക്ഷേത്രം, ഗുരുവായൂർ, ചേരമാൻപള്ളി, എറണാകുളത്തപ്പൻ, ചങ്ങനാശ്ശേരി, ശിവഗിരി, തിരുവല്ല പള്ളി, എരുമേലി എന്നിവിടങ്ങളിലൊക്കെ യാത്ര എത്തും. കേരളത്തിെൻറ ബഹുസ്വരതയുടെയും ആത്മീയതയുടെയും അനുഭൂതികൾ ഉണർത്താനുള്ള ഉപാധിയായിരിക്കും യാത്ര.
ജനാധിപത്യപരവും വിപ്ലവാത്മകവുമായ മതബോധത്തിലേക്ക് ഉയർത്തപ്പെടുന്ന ഒാേരാരുത്തരും ഒാരോ കേന്ദ്രത്തിൽനിന്ന് യാത്രക്കൊപ്പം അണിചേരും. പരിഷ്കൃതസമൂഹത്തിന് വർഗീയത അപമാനകരമാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന മതസാഹോദര്യത്തിെൻറ േകന്ദ്രമാണ് അയ്യപ്പനൊപ്പം വാവരും ആരാധിക്കെപ്പടുന്ന ശബരിമലയെന്ന് രാഹുൽ ഇൗശ്വറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.