മരണത്തേക്കാൾ ശക്തമാണ് പ്രണയം, അത് ജാതിമത കോമരങ്ങൾക്ക് മനസിലാകില്ല

തൃശൂർ: ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്ക് നൽകുന്ന എല്ലാ അവകാശാധികാരങ്ങളും ഹാദിയക്ക്​ ലഭിക്കണമെന്ന് പ്രഫ. സാറാ ജോസഫ്. ഹാദിയയെ പിന്തുണച്ച്​ ​േഫസ്​ ബുക്കിൽ എഴുതിയ കുറിപ്പിലാണ്​ അവർ ഇക്കാര്യം അഭിപ്രായപ്പെട്ടത്​. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹാജരാക്കുന്നതിന് കൊണ്ടു പോവുന്നതിനിടെ നെടുമ്പാശ്ശേരിയിൽ വെച്ച് മാധ്യമ പ്രവർത്തകരോട്​ വിളിച്ച്​ പറഞ്ഞ സാഹചര്യത്തിലാണ് സാറാ ജോസഫിന്‍റെ പ്രതികരണം. 

ഭർത്താവിനൊപ്പം ജീവിക്കാൻ മാത്രമാണ് തനിക്കിഷ്​ടമെന്ന് വ്യക്തമായും ശക്തമായും ഹാദിയ ഉറക്കെ വിളിച്ച്​ പറഞ്ഞത് മതേതര ജനാധിപത്യ ഇന്ത്യയിലെ പൊതു സമൂഹത്തോടാണ്. ആരെയെങ്കിലും ഭയപ്പെട്ട്​ ആ പെൺകുട്ടി സത്യം മറച്ചുവെച്ചില്ല. തനിക്ക് ലോകത്തോട്​ പറയാനുള്ളത് പറയാൻ കിട്ടിയ സന്ദർഭം അവൾ കൃത്യമായി ഉപയോഗിച്ചു. മരണത്തേക്കാൾ ശക്തമാണ് പ്രണയമെന്നും അത് മനസ്സിലാക്കാൻ ജാതി മത കോമരങ്ങൾക്ക് കഴിവില്ലെന്നും സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. 

Full View
Tags:    
News Summary - Sara Joseph Support Hadiaya -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.