തൃശൂർ: മാധവിക്കുട്ടിയെപ്പോലെ ഹൃദയം തുറന്നെഴുതുന്ന എഴുത്തുകാർ ഇന്നില്ലെന്ന് എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി. വനിത സാഹിതി ജില്ലകമ്മിറ്റി സംഘടിപ്പിച്ച മാധവിക്കുട്ടിയുടെ കഥാലോകം എന്ന സെമിനാർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മാധവിക്കുട്ടിയെ ആഘോഷിക്കുമ്പോഴും തെൻറ ഭാര്യയോ അമ്മയോ സഹോദരിയോ മാധവിക്കുട്ടിയെപ്പോലെ തുറന്നെഴുതണമെന്ന് ഒരു പുരുഷനും ആഗ്രഹിക്കുന്നില്ല. മാധവിക്കുട്ടിയെ ഉൾക്കൊള്ളാൻ മലയാളി വളർന്നിട്ടില്ല. കമലാദാസ് എന്ന ഇംഗ്ലീഷ് കവയത്രിയിലാണ് അവരെ കൂടുതൽ തിരിച്ചറിയാൻ സാധിക്കുക. വ്യക്തമായ രാഷ്ട്രീയബോധമുള്ള കവിതകളാണ് അവരുടേതെന്നും ശാരദക്കുട്ടി പറഞ്ഞു
ജില്ല പ്രസിഡൻറ് പി.കെ. കുശലകുമാരി അധ്യക്ഷത വഹിച്ചു. മാധവിക്കുട്ടിയുടെ സ്ത്രീപക്ഷ കഥകളെക്കുറിച്ച് ദീപ നിശാന്ത് പ്രഭാഷണം നടത്തി. സ്ത്രീകളെക്കാൾ കൂടുതൽ പരദൂഷണം പറയുന്നത് പുരുഷൻമാരാണെന്ന് അവർ പറഞ്ഞു. എഴുത്തുകാരികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായാൽ അത് അവർക്കിടയിലെ പോരാണെന്ന് ചിത്രീകരിക്കുന്നവരിലേറേയും പുരുഷൻമാരാണ്. അക്കാദമിക ലോകത്തുള്ളവരാണ് അവരിലേറെെയന്നും ദീപ നിശാന്ത് അഭിപ്രായപ്പെട്ടു. സെക്രട്ടറി ഡി. ഷീല, പ്രഫ. ഉഷാകുമാരി, സി.ആർ. ദാസ്, ലളിത ലെനിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.