മസ്കത്ത്: ഫാഷിസം പിടിമുറുക്കുന്ന കാലത്ത് അതിനെതിരെ പ്രതിരോധനിരയൊരുക്കാൻ ഇടതു, വലതു പാർട്ടികൾ കൂടുതൽ ശക്തിപ്പെടണമെന്ന് ചെറുകഥാകൃത്തും നിരൂപകനുമായ വി.ആർ. സുധീഷ്. ഇരുപാർട്ടികളും കേവലം പേരുകളിൽ മാത്രം ഒതുങ്ങിപ്പോയിരിക്കുന്നു. പഴയകാലത്തിെൻറ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ്, ഇടതുപക്ഷ നേതാക്കളെ ഇപ്പോൾ കാണാൻ സാധിക്കാത്ത അവസ്ഥയാണ്. നഷ്ടപ്പെട്ട മൂല്യങ്ങളെ തിരിച്ചുപിടിച്ച് ഇരുപാർട്ടികളും ശക്തരായാൽ മാത്രമേ ഫാഷിസത്തെ പരാജയപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും വി.ആർ. സുധീഷ് മസ്കത്തിൽ പറഞ്ഞു. വടകര സഹൃദയ വേദിയുടെ ഒാണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു സുധീഷ്. എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും വിറ്റുപോകുന്നതുമായ വാക്കായി ഫാഷിസം മാറിയെന്നതും കാണാതിരിക്കാൻ സാധിക്കില്ല. എല്ലാവരുടെയും ഉള്ളിൽ ഒരു ഫാഷിസ്റ്റ് ഉണ്ട്. എഴുത്തുകാരിലും ഇടതു, വലതു രാഷ്ട്രീയ നേതാക്കളിലുമെല്ലാം ഇത്തരം പ്രവണതയുള്ളവരെ കാണാൻ സാധിക്കും. ജനങ്ങൾക്കും ജനാധിപത്യത്തിനും ഇൗ പ്രതിസന്ധിയിൽനിന്നൊരു രക്ഷാമാർഗം തെളിഞ്ഞുകാണുന്നില്ല. എന്നെങ്കിലും കാര്യങ്ങൾ ശരിയാകുമെന്ന പ്രതീക്ഷ മാത്രമാണ് ഉള്ളതെന്നും സുധീഷ് പറഞ്ഞു.
ഭീഷണികൾ ഉണ്ടാകുേമ്പാൾ ഭീരുവിനെപ്പോലെ പിന്മാറേണ്ടവരല്ല എഴുത്തുകാർ. എഴുത്ത് നിർത്തിയും എഴുത്ത് നിർത്തുമെന്ന് പ്രഖ്യാപിച്ചുമല്ല ഭീഷണികളെ നേരിടേണ്ടത്. വരുന്നത് വരേട്ടയെന്ന് ഉറപ്പിച്ച് നിർഭയത്വത്തോടെ എഴുതുകയാണ് വേണ്ടത്. അങ്ങനെ എഴുതുേമ്പാൾ എഴുത്തിനെയും എഴുത്തുകാരെയും പേടിയുണ്ടാകും. എഴുത്തുകാർ ഭീരുക്കളാണെന്ന് അറിയുേമ്പാഴാണ് കടന്നുകയറ്റം ഉണ്ടാകുന്നത്. ഭയപ്പെടുന്ന വ്യക്തിത്വങ്ങളെ ഇല്ലാതാക്കുന്ന പ്രവണതകളും വളർന്നുവരുന്നു. ഇതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് ഗൗരി ലേങ്കഷ്. രാഷ്ട്രീയ മേഖലയിലും ഇങ്ങനെ ഇല്ലാതാക്കുന്ന പ്രവണതകളുണ്ട്. ടി.പി ചന്ദ്രശേഖരനെ പേടിയായതിനാലാണ് അദ്ദേഹത്തെ ഇല്ലാതാക്കിയതെന്നും സുധീഷ് പറഞ്ഞു. എഴുത്തുകാർക്ക് വേണ്ടത് അസാധാരണമായ അനുഭവങ്ങളാണ്. എന്നാൽ, ഇന്ന് ഇത്തരം സംഭവങ്ങളും വാർത്തകളും മാധ്യമങ്ങളിലേക്കാണ് ആദ്യം എത്തുന്നത്. എല്ലാം സെക്കൻഡ് ഹാൻഡ് ആയാണ് എഴുത്തുകാരുടെ കൈയിലേക്ക് വരുന്നത്. ഇൗ സാഹചര്യത്തെ മറികടക്കുകയെന്നതാണ് എഴുത്തുകാരെൻറ വെല്ലുവിളി. അതിനാൽ, പുതുമ തേടി അവർക്ക് ചിലപ്പോൾ മിത്തുകളിലേക്കും പുരാണങ്ങളിലേക്കുമെല്ലാം പോകേണ്ടിവരും. കേരളത്തിൽ നൽകുന്ന 95 ശതമാനം സാഹിത്യ അവാർഡുകളും കപടമാണെന്നും സുധീഷ് പറഞ്ഞു.
കേരള സാഹിത്യ അക്കാദമി അവാർഡ് ഒക്കെ ജൂറി അംഗങ്ങൾ പരസ്പരം കൂടിയാലോചന നടത്താതെയാണ് നിർണയിക്കുന്നത് പോലും. സ്വകാര്യ താൽപര്യങ്ങളാണ് ഇത്തരം അവാർഡ് നിർണയങ്ങളിൽ പ്രതിഫലിക്കുന്നത്. ഫാഷിസത്തോടുള്ള പ്രതിഷേധമായി അവാർഡുകൾ തിരിച്ചുനൽകിയുള്ള സമരരീതിയോട് യോജിപ്പില്ലെന്നും സുധീഷ് പറഞ്ഞു. ഇത്തരം രീതികളിൽ ഒരു യുക്തിയുമില്ല. കേരളത്തിലെ എഴുത്തുകാരെ തേടി ഫാഷിസ്റ്റുകളുടെ പലവിധ പ്രലോഭനങ്ങൾ വരുന്നുണ്ട്. പണവും പ്രശസ്തിയും സ്ഥാനമാനങ്ങളുമെല്ലാം എഴുത്തുകാരുടെ മോഹങ്ങളാണ്. ഇവയെ അതിജീവിക്കാൻ കഴിയാത്തവരാണ് മിക്കവാറും എഴുത്തുകാരെന്നും സുധീഷ് പറഞ്ഞു. ഫാഷിസം കേരളത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിൽ അത് അവസാനം മാത്രമായിരിക്കും. കടന്നുവരാൻ അനുവദിക്കില്ല എന്നതാണ് ഉള്ളിലുള്ള പ്രതീക്ഷയെന്നും സുധീഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.