പവിത്രൻ തീക്കുനി 'പർദ' പിൻവലിച്ചതെന്തിന്?

കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പവിത്രൻ തീക്കുനി പോസ്റ്റ് ചെയ്ത പർദ എന്ന കവിത പിന്നീട് പിൻവലിച്ച നടപടിയെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ. പര്‍ദ ആഫ്രിക്കയാണെന്നായിരുന്നു കവിതയുടെ ആദ്യവരി. രാത്രി ഏഴരയോടെ ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ട കവിതക്ക് മണിക്കൂറികൾ മാത്രമേ ആയുസ്സുണ്ടായുള്ളൂ.  നേരം വെളുക്കും മുന്‍പ് തന്നെ അദ്ദേഹം കവിത പിൻവലിച്ചു. 

ആഫ്രിക്കയെയും പര്‍ദ്ദയെയും അപമാനിക്കുന്നതാണ് കവിതയെന്ന് ചിലർ വിമർശിച്ചു. വിമർശനം അതിരുകടന്നപ്പോൾ കവി കവിത പിൻവലിക്കുകയായിരുന്നു. പര്‍ദ്ദയെ കുറിച്ച് എവിടെയോ വായിച്ച ലേഖനമാണ് കവിതയിലെത്തിച്ചതെന്ന് കവിയുടെ വിശദീകരണം വന്നു. ആഫ്രിക്കയില്‍ അടിമ വ്യാപാരത്തിന് ഉപയോഗിച്ച വസ്ത്രമാണ് പര്‍ദ്ദയെന്ന് ലേഖനത്തിലുണ്ടായിരുന്നു. ഏതായാലും ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് കവിത പിന്‍വലിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു കുറിപ്പും ഫേസ്ബുക്കിലിട്ടു. പിന്നീട് വിശദീകരണക്കുറിപ്പും അപ്രത്യക്ഷമായി. എന്തായാലും കവിതയോ വിശദീകരണക്കുറിപ്പോ പവിത്രൻ തീക്കുനിയുടെ ഫേസ്ബുക്ക് പേജിൽ ഇപ്പോൾ ലഭ്യമല്ല.

'സെക്‌സി ദുര്‍ഗ്ഗ പാടില്ല. പത്മാവതി പാടില്ല. ഗൗരിയും പന്‍സാരയും കല്‍ബുര്‍ഗിയും വേണ്ട. ഫ്‌ളാഷ് മോബ് വേണ്ട. പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ മതി. പച്ചക്ക് കത്തിക്കുന്നു. തല്ലി ചതയ്ക്കുന്നു. കൈ വെട്ടുന്നു. മഹാഭാരതം എന്ന് സിനിമയ്ക്ക് പേരിടരുത്. അങ്ങനെയങ്ങനെ പല മതങ്ങള്‍ വികാരത്തില്‍ ഒരേ ഭാവത്തിലങ്ങനെ ആടുകയാണ്' എന്നാണ് തീക്കുനിയെ പിന്തുണക്കുന്ന ചിലർ എഴുതുന്നത്.  അദ്ദേഹത്തിന്‍റെ കവിതയെ വിമർശിക്കുന്നവരും നിരവധി. കവിത പിൻവലിച്ചതിനെതിരെ പവിത്രനെതിരെ നിരവധി ട്രോളുകളും ഇതിനോടകം വ്യാപിച്ചുകഴിഞ്ഞു.


പർദ

പർദ ഒരു ആഫ്രിക്കൻ രാജ്യമാണ്

ഖനികൾക്കുള്ളിൽ കുടുങ്ങിപ്പോയ 
സ്വപ്നങ്ങളുടെ

സ്വാതന്ത്ര്യം അറുത്തുമാറ്റിയ 
നാവുകളുടെ

ഇരുട്ടിലേക്ക് മൊഴിമാറ്റിയ 
ഉടലുകളുടെ 

ഞരമ്പുകളിൽ അടക്കം ചെയ്ത 
സ്ഫോടനങ്ങളുടെ 

പവിത്രൻ തീക്കുനി

Tags:    
News Summary - Why did Pavithran Theekuni withdrawn 'Pardha'?- Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.