പുന്നയൂർക്കുളം: നിശബ്ദതയാണ് ശക്തമായ ശബ്ദമെന്ന് ശബ്ദങ്ങളെ ഇല്ലാതാക്കുന്നവർ തിരിച്ചറിയുന്നില്ലെന്ന് ജ്ഞാനപീഠ ജേത്രി പ്രതിഭ റായ്. ഒരു നാവ് നിശബ്ദമാക്കപ്പെടുേമ്പാൾ ഒരായിരം വാക്കുകൾ ഉയിർത്തെഴുന്നേൽക്കുമെന്ന് അവർ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പുന്നയൂർക്കുളത്തെ കമല സുറയ്യ സ്മാരകത്തിൽ സംഘടിപ്പിച്ച വനിത എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിഭ റായ്.
സഹനം സ്വാംശീകരിച്ചും വേദനകൾ രൂപപ്പെടുത്തിയും സ്ത്രീ സൃഷ്ടിക്കുന്ന ദൈവികവും ജൈവികവുമായ ആഹ്ലാദമാണ് എഴുത്ത്. എല്ലാ എഴുത്തുകാരും അത്ഭുതം സൃഷ്ടിക്കുന്നവരാണ്. അവരുടെ മൗനം പോലും വാചാലമാണ്. അവരുടെ വാക്കുകൾ കാലാന്തരങ്ങളിലൂടെ വായനക്കാരുമായി സംവദിച്ചുകൊണ്ടിരിക്കും. സ്നേഹത്തിെൻറയും ഒരുമയുടെയും സ്വാതന്ത്ര്യത്തിെൻറയും മഹാത്ഭുത നിർമിതിയാണ് എഴുത്തുകാരുടെ കൈമുതൽ. വേർതിരിവുകളെയും ഭേദചിന്തകളെയും സർഗാത്മകത കൊണ്ടും ആർദ്രതകൊണ്ടും അത് മറികടക്കുമെന്നും പ്രതിഭ റായ് പറഞ്ഞു. ജനാധിപത്യത്തിെൻറ നാലാം നെടുംതൂൺ തകർത്ത് ഫാഷിസം അതിെൻറ വരവ് ആഘോഷിക്കുമ്പോൾ ഒറ്റ ഇന്ത്യ എന്ന സങ്കൽപമാണ് ഇല്ലാതാകുന്നെതന്ന് അധ്യക്ഷത വഹിച്ച പ്രഫ. സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
നാടിെൻറ സ്വാതന്ത്ര്യവും സമത്വവും മതേതരത്വവും സംരക്ഷിക്കാൻ പേന കൊണ്ട് പൊരുതണം. ധ്വനി മാനങ്ങളുള്ള മണിനാദമാണ് കമല സുറയ്യയുടെ രചനകളെന്ന് ശരീരത്തിെൻറ സ്വയം നിർണയാവകാശം എഴുത്തിൽ കൊണ്ടുവന്ന കമല സുറയ്യ സൗന്ദര്യം സ്വയം ഇഷ്ടപ്പെട്ടതോടൊപ്പം ചുറ്റുപാടുമുള്ള ലോകത്തേയും സുന്ദരമാക്കാൻ ശ്രമിച്ചുെവന്നും സാറാ ജോസഫ് പറഞ്ഞു. ഹിന്ദി എഴുത്തുകാരി മൃദുല ഗാർഗ് മുഖ്യപ്രഭാഷണം നടത്തി. വേദനകൾ ഏറ്റുവാങ്ങുകയും മറ്റുള്ളവർക്കായി ആഹ്ലാദം പകരുകയും ചെയ്ത എഴുത്തുകാരിയാണ് കമല സുറയ്യയെന്ന് അവർ പറഞ്ഞു.
ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചും അനുശോചിച്ചും എം.കെ. ഷബിത പ്രമേയം അവതരിപ്പിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകി. അക്കാദമി പ്രസിഡൻറ് വൈശാഖൻ ആമുഖ പ്രഭാഷണം നടത്തി. തമിഴ് എഴുത്തുകാരി കെ.വി. ശൈലജ, ഡോ. സുലോചന നാലപ്പാട്ട്, അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ഡോ. മ്യൂസ് മേരി ജോർജ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എ. അയിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീറ, വാർഡ് അംഗം ലസിത സുനിൽ എന്നിവർ പങ്കെടുത്തു.
'കമലയുടെ ആത്്മനിഷ്ഠ രചനകൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മാനസി മോഡറേറ്ററായിരുന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ്, ഡോ. രേണുക, ഡോ.ജി. ഉഷാകുമാരി, ഡോ.സി.എസ്. ചന്ദ്രിക, ഫസീല എന്നിവർ പങ്കെടുത്തു.
രവീന രവീന്ദ്രെൻറ ‘ഒരു കുറ്റപത്രവും ഒമ്പത് മുറിവുകളും’ എന്ന കഥാസമാഹാരം ഗിരിജ പാതേക്കര, ഡോ.ഇ.സന്ധ്യക്ക് നൽകി പ്രകാശനം ചെയ്തു. ‘സ്ത്രീഭാവനയുടെ പൗരമണ്ഡലങ്ങൾ’ എന്ന വിഷയം ഡോ. കവിത ബാലകൃഷ്ണൻ അവതരിപ്പിച്ചു. ‘ഗ്രാന്മ’ കോഴിക്കോട് ‘എെൻറ നീർമാതളം’ എന്ന നാടകം അരങ്ങേറി. ഋഷികവി, നീർമാതളത്തിെൻറ പൂക്കൾ എന്നീ ഡോക്യുമെൻററികളുടെ പ്രദർശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.