തൃശൂർ: സംഘ്പരിവാറിെൻറ അതിഭീകരമായ സൈബർ ആക്രമണംമൂലം ഫേസ് ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിൽ എഴുത്ത് നിർത്തിയെന്ന് സാറാ ജോസഫ്. തെൻറ പ്രതികരണങ്ങൾക്കെതിരെ തെറിയഭിഷേകമാണെന്ന് അവർ വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. ഇതിനെതിരെ സർക്കാർ നടപടി ഉണ്ടാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
സംഘ്പരിവാറിെൻറ നടപടികളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ പരിഷ്ക്കാരങ്ങളെയും വിമർശിച്ചെഴുതിയപ്പോൾ മുതൽ തുടങ്ങിയതാണിത്. ഇേപ്പാൾ ശബരിമല പ്രശ്നത്തിൽ ഇത് അതിശക്തമായി. ഫേസ്ബുക്കിൽ എഴുതാൻ വയ്യ എന്ന നിലയിലായി. മര്യാദയുടെ സീമ തകർക്കും വിധമാണ് ഭീകരാക്രമണം. തന്നെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ്. -അവർ പറഞ്ഞു.
തൃശൂരിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനാഭിമാന സംഗമത്തെക്കുറിച്ച് വിവരിക്കുന്നതിനിടെയാണ് ടീച്ചറുടെ വെളിപ്പെടുത്തൽ. ഡിസംബർ നാലിന് വിദ്യാർഥി കോർണറിൽ രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ വിവിധ പരിപാടികളോടെ നടത്തുന്ന സംഗമം ഉദ്ഘാടനം ചെയ്യുന്നത് സ്വാമി അഗ്നിവേശ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.