1. പ്രണയം( സ്റ്റോക്ക്ഹോം സിൻഡ്രോം)
വീട്ടുതടവറയിൽ ഏറെന ാൾ കഴിയവെ,
കേട്ടറിഞ്ഞ കൊറോണയോട് അയാൾക്ക് പ്രണയമായി.
സമസ്ത ദിക്കിലുമന്വേഷിച്ചലഞ്ഞ്, അവസാനം
ആശുപത്രി വരാന്തയിലെ നിരത്തി വച്ചിരുന്ന
മരപ്പെട്ടികളിലൊന്നിലെ വെളുത്ത തുണിക്കെട്ടിനുള്ളിൽ
അയാളവളെ കണ്ടെത്തി.
അവൾ അയാളിലലിഞ്ഞു.
അയാൾ ഭൂമിയിലും...
2. നഷ്ടം
മഴ നനഞ്ഞ്, വെയിലറിഞ്ഞ്
ചെളിയണിഞ്ഞ്, വയലറിഞ്ഞ്
മാങ്ങയെറിഞ്ഞ്, മാവറിഞ്ഞ്
നീന്തിത്തുടിച്ച്, കുളമറിഞ്ഞ്
ചൂണ്ടയെറിഞ്ഞ്, തോടറിഞ്ഞ്
കയറിയിറങ്ങി, മരമറിഞ്ഞ്
കളിവീട് കെട്ടി, വിശപ്പറിഞ്ഞ് മതിച്ച് കളിച്ച്,
മനമറിഞ്ഞ് കളിച്ച് കളിച്ച്, ഞാനറിഞ്ഞ്
കാലം പോയെന്ന്, ഞാനാരുമല്ലെന്ന്.
(കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറാണ് കവി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.