നല്ല വേനലില്‍ മാവൊക്കെ തളിര്‍ത്തു നില്‍ക്കുന്നതു കണ്ട് മാഞ്ചോട്ടില്‍ കഥയമ്മയുടെ കൂടെ ഇരിക്കുകയായിരുന്നു ചിന്നുവും പപ്പിയും പൂച്ചയും. തളിര്‍ത്ത മാവിലയുടെ ഇളം ചുവപ്പാര്‍ന്ന നിറമാണ് ശ്രീപാര്‍വതിയുടേതെന്ന് കഥയമ്മ പറഞ്ഞുകൊടുക്കുമ്പോഴാണ് മാവില്‍ വന്നിരുന്ന് ഒരു കുയില്‍ പാടാന്‍ തുടങ്ങിയത്. എന്താ ശബ്ദസുഖം! എന്താ പാട്ട്! എല്ലാവരും മിണ്ടാതെ അതു കേട്ടുകൊണ്ടിരുന്നു. പാടുന്ന കുയിലിന് ചിന്നു മറുപാട്ടു പാടി. അപ്പോള്‍ കുയില്‍ പറന്നിറങ്ങി. കഥയമ്മയുടെ മുന്നില്‍ ചിറകൊതുക്കി വന്നിരുന്നു. ‘പാടൂ കുയിലമ്മേ’, പപ്പി കെഞ്ചി. ‘ഹും! ഞാന്‍ പാടിയിട്ട് എന്തു കാര്യം?’ -കുയില്‍ സങ്കടപ്പെട്ടു പറഞ്ഞു. ‘എന്തേ?’ -കഥയമ്മ ചോദിച്ചു. ‘എല്ലാവര്‍ക്കും എന്‍െറ പാട്ടിനെ മാത്രമേ ഇഷ്ടമുള്ളൂ. എന്നെ ആര്‍ക്കും ഇഷ്ടമില്ല. എന്‍െറ നിറം നോക്കൂ കഥയമ്മേ, ദൈവം എന്നെ കറുപ്പുനിറത്തില്‍ മുക്കിയെടുത്തു എന്നാ തോന്നുന്നത്. ചിന്നൂനെ കണ്ടോ? എന്തൊരു ഭംഗിയുള്ള നിറമാ, പഴുത്ത മാങ്ങപോലെ. മുയല്‍കുട്ടനെ കണ്ടോ? സായിപ്പിനെ പോലെ’. പൂച്ച രണ്ടുകാലില്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ‘എന്‍െറ കണ്ണുപോലും വെള്ളാരങ്കല്ലുപോലെയാ, നോക്ക്.’
കുയിലമ്മ പൊട്ടിക്കരഞ്ഞുപോയി. അപ്പോള്‍ കഥയമ്മ പറഞ്ഞു: കുയിലേ, ദൈവം നിനക്കു നല്‍കിയതിനെക്കുറിച്ചൊരിക്കലും പരാതി പറയരുത്. നിനക്കു നല്ല സ്വരം, മയിലിനു ഭംഗി, ആനക്ക് കരുത്ത്, കഥയമ്മക്കു കഥ... അങ്ങനെ ഓരോരുത്തര്‍ക്കും ഓരോന്നു നല്‍കിയിട്ടുണ്ട്. അതില്‍ തൃപ്തരായി ജീവിക്കാന്‍ പഠിക്കണം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.