മരമാവണം -കവിത

ഉറങ്ങിയെണീറ്റാൽ ആരാവണമെന്ന്
ആരെങ്കിലും ചോദിച്ചാൽ മരമായ്
മാറണമെന്നേ ഞാൻ പറയൂ.
ഈ മരത്തിന് നിറയെ വേരുക ളുണ്ടാവണം
നിന്‍റെ വീട് ഒലിച്ചുപോവരുത്.

പൂക്കളുണ്ടാവണം ഓരോ പകലിലും
നീ വസന്തത്തിലേക്ക് കണ്ണുതുറക്കണം.< br /> കായ്കളുണ്ടാവണം വിശക്കുമ്പോൾ
നിന്‍റെ തൊണ്ടയിലെ മുറിവുണങ്ങണമതിനാൽ.
കിളികളുണ്ടാവണം എനിക്ക് പാടാനാവാത് ത
പാട്ടെല്ലാം അതിനെക്കൊണ്ട് മുഴുമിപ്പിക്കണം.
ചില്ല - തണൽ-വിത്ത്-സ്വപ്നം
അങ്ങനെയൊരോന്ന് ഉണ്ടാവണേ.

ഏത ് മഴക്കാലത്തും മഞ്ഞുകാലത്തും
ഇലകളെ പൊഴിക്കുകയും അതിനേക്കാൾ
കൂടുതൽ തളിർക്കുകയും ചെയ്യുന്ന മരമാവണേ.
മഞ്ഞിൽ, തണുപ്പിൽ എന്‍റെയിലകൾ കൂട്ടി
തീ കായാൻ നിന്നെ അനുവദിക്കണേ.
നിന്നെ പൊതിയുന്ന മരമാവണേ ഉറക്കം ഞെട്ടുമ്പോൾ.

കല്ല്​

അത്രമേൽ മിനുസമുണ്ടാകും ഈ കല്ലിന്.
ഉരഞ്ഞതിന്‍റെയോ മുറിഞ്ഞതിന്‍റെയോ പാടുകാണില്ല.
ഇതു ഞാൻ നിനക്ക് സമ്മാനിക്കുന്നു;
നീ തീർത്തും ഒറ്റപ്പെട്ടിരിക്കുമ്പോൾ വെറുതെ ചെവിയോർക്കുക.
കാലങ്ങളെടുത്ത് എങ്ങനെ ഒഴുകിവന്നു എന്ന കഥ പറയും ഈ കല്ല്.
നിന്‍റെ ഏകാന്തതയപ്പോൾ ഉരുണ്ടുരുണ്ടു മുറികടക്കും

മറവി

നീയെന്നെ മറന്നുവെന്നതിന്
എന്‍റെ പക്കൽ തെളിവൊന്നുമില്ല;
പക്ഷേ, ഇന്നലെ കണ്ട നക്ഷത്രത്തെ
ഇന്നു കണ്ടില്ല.

Tags:    
News Summary - malayalam poem by m jeevesh -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.