അമ്മതൻ ഗർഭത്തിൽ നീയുറങ്ങുമ്പോൾ
ഒത്തിരി സ്വപ്നങ്ങൾ തന്നെനിക്ക്
എൻ മകനായ് തൊട്ടിലൊരുക്കുന്ന
ഈ അമ് മയോടെന്തിനിങ്ങനെ...
നിദ്രതൻ ആഴിയിൽ മധുരസ്വപ്നങ്ങൾ തന്നു
നീ കുഞ്ഞേ ഇന്നമ്മയെവിട്ടു മറഞ്ഞതെന്തേ?
അങ്ങകലെ സ്വർഗത്തിന് കവാടത്തിൽ
അമ്മയെ കത്തുനീ നിൽക്കുന്നുവോ ?
ദൈവത്തിൻ സന്നിധിയിൽ നീയിരിക്കുമ്പോൾ
ആരാഞ്ഞിടേണം നീ സൃഷ്ടാവിനോടായ്.
"എന്തിനെൻ അമ്മയെ എന്നിൽ നിന്നകറ്റി "
തമ്മിൽ കണ്ടിരുന്നിട്ടും എന്തേ....
എെൻറ ഹൃദയം നിനക്കായ് തുടിക്കുന്നു
മാതൃസ്നേഹത്തിൻ തേങ്ങലോടെ
കണ്ണീർപൊഴിക്കുന്നു ഈയമ്മയെന്നും..
ഒരുനാൾ നീയെൻ അരികത്തെത്തും
എൻ മാറോടൊട്ടി നീ ഉറങ്ങും
കാത്തിരിക്കുന്നു മകനെ..
ഈ അമ്മ കാത്തിരിക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.