ഞങ്ങളുടെ വീട്ടിൽ വന്നാ അടുക്കളയുടെ വാതിലിൻെറ മറവിൽന ിന്ന് മാത്രമേ ആയിശ്ത്ത സംസാരിക്കുള്ളൂ. അത് കൊണ്ടായിരിക്കണം ഉ മ്മാക്ക് ആയിശ്ത്താനെ ഇത്ര ഇഷ്ടം! കോലായിൽ ആരെങ്കിലും വന്നു ബെല്ല ടിച്ചാൽ ഓടിപ്പോയി നോക്കാറുള്ള എന്നോട് പെൺകുട്ടികൾ ‘കു ദാകുത്തനെ’ അങ്ങനെ പോകരുതെന്നും പാതി തുറന്ന വാതിലിൻെറ മ റവിൽനിന്ന് ‘ആരാണ്, എന്താണ്’ എന്നൊക്കെ അന്വേഷിച്ചാ മതിയെന് നുമുള്ള ഉമ്മയുടെ നിർദേശം ഞാൻ വകവെക്കാറില്ല. കുലീനത യുള്ള പെൺകുട്ടികൾ അങ്ങനെയാണ് പെരുമാറുക എന്ന അവസാന അടവിൽ ഞാൻ വീണു. ആറടിയോളം പൊക്കമുണ്ടാകും ആയിശ്ത്താക്ക്. നീ ണ്ടു മെലിഞ്ഞ ശരീരപ്രകൃതം. മുൻവശത്തെ പല്ലുകൾ അൽപം തള്ളി കവിളുകൾ ഒട്ടി, നാൽപതിൽ കൂടുതൽ പ്രായം ഉണ്ടാകും അവർക്ക്. പ ല പല നിറങ്ങളുള്ള പൂക്കളുടെ പ്രിൻറുകളുള്ള ഷിഫോൺ സാരിക ളാണ് ഉപയോഗിച്ചിരുന്നത്. തലശ്ശേരിയുടെ കണ്ണിലെ ഒരു മൊ ഞ്ചത്തി ആയിരുന്നില്ല ആയിശ്ത്ത. പൊക്കം അൽപം കുറഞ്ഞാലും വണ്ണം അവ ിടെ നിർബന്ധമാണ്. അല്ലാത്തവരെയൊക്കെ ‘കോലുപോലെ’ എന്ന് വിശേ ഷിപ്പിക്കാറുണ്ട്. വീട്ടിൽ വന്നു കുറച്ചുസമയം വിശേഷങ്ങളൊ ക്കെ പറഞ്ഞുകഴിഞ്ഞാൽ ഉമ്മ എന്തേലും പൈസ കൊടുക്കും. ചിലപ്പോൾ പറയും, ‘മാഷിൻെറ പീടികയിൽനിന്ന് നിനക്ക് വേണ്ടത് മേടിച്ചോ’ എന്ന്.
പതിഞ്ഞ ശബ്ദത്തിലാണ് ആയിശ്ത്ത സംസാരിക്കുന്നതെങ്കിലും ഉമ്മാൻെറ ആശ്ചര്യത്തോടെയുള്ള മറുചോദ്യം എനിക്ക് കാര്യം വെളിവാക്കിത്തന്നു.
‘‘പാട്ട് പാട്ന്നാ? പായിരക്കാ?’’ പാട്ട് എന്ന് കേട്ടതോടെ മനസ്സിലൂടെ പ്രശസ്തമായ സിനിമാ പാട്ടുകൾ ഒഴുകിവന്നു. ഇടക്കുണ്ടായ ഖുർആൻ ഓത്ത് കൂടാതെ എപ്പോഴോ രണ്ടു തവണ പാട്ടും പാടിയത്രേ. നല്ല ശീലിലാണത്രെ പാട്ട്. ഗാഢമായ നിദ്രയിൽ നിന്നുണരുമ്പോ മൂപ്പർക്ക് അതൊന്നും ഓർമയില്ലത്രേ. ആയിശ്ത്താൻെറ പുയ്യാപ്ലക്ക് ഫിലിം സോങ് ഒക്കെ അറിയാമോ?
‘‘എന്ത് സോങ് ആണ് ഇത്താ?’’ ചോദ്യം കേട്ട ഉമ്മ രൂക്ഷമായി എന്നെ നോക്കി.
‘‘വല്യ ആൾക്കാർ വർത്താനം പറയുമ്പോ വായിൽ കസാല ഇട്ട് ഇരിക്കർത്. എത്ര പറഞ്ഞാലും കേക്കൂല. പോ, അപ്പർത്ത് .’’
ഞാൻ പോയില്ല. പകരം അവരുടെ സംഭാഷണം ശ്രദ്ധിക്കാത്തപോലെ അവിടെയുള്ള മലർവാടി എടുത്തുെവച്ച് വായന തുടങ്ങി. അൽപ സമയത്തെ മൗനത്തിനുശേഷമുള്ള ഉമ്മാൻെറ ശബ്ദം. ഞാൻ പുസ്തകത്തിൽനിന്ന് കണ്ണെടുക്കാതെ കാതോർത്തു.
‘വെള്ളിയാഴ്ച വൈകുന്നേരം മുംതാസ് വരും. ഓളാ ബീത്താൻെറ ആള്.’
‘നങ്ങേലെ ബീത്ത’
‘‘ബീത്താനെ കണ്ടാ എന്തേലും പ്രതിവിധി ഉണ്ടാക്കും. അതുവരെ നീ ആലോചനമാല കെട്ടണ്ട.’’
‘നങ്ങേലെ ബീത്ത’. ഈ പേര് എവിടെയോ കേട്ടിരുന്നല്ലോ...
ആ, അതെന്നേ... സ്കൂളിൻെറ മുറ്റത്ത് മഗ്രിബിന് കളിച്ചോണ്ടിരുന്ന നസീമാൻെറ മേത്ത് ശൈത്താൻ കേറിയപ്പോ ഈ ബീത്തയാ ഇറക്കിയെ. അപ്പൊ ആയിശ്ത്താൻെറ ഹസ്ബൻഡിൻെറ പ്രശ്നവും മാറും. ഓരു മാറ്റും ! ഞാൻ ചിന്താലോകത്തുനിന്ന് ഉണരുമ്പോഴേക്കും ആയിശ്ത്ത ഉമ്മയുമായുള്ള സംഭാഷണം അവസാനിപ്പിച്ച് തിരിച്ചുപോയി.. അയ്യോ, എനിക്കൊരു കാര്യം ചോയ്ക്കാനുണ്ടായിരുന്നു. ആയിശ്ത്ത പോയ വഴിയേ ഞാൻ ഓടി .
‘‘ആയിശ്ത്താ... ഓരേത് പാട്ടാ പാടിയെ?’’
പ്രത്യേകിച്ചൊരു വികാരവും പ്രകടമാക്കാതെ അവർ പറഞ്ഞു, ‘‘ഒട്ടകങ്ങൾ വരി വരി വരിയായ്...കാരക്ക മരങ്ങൾ നിര നിരനിരയായി ...’’ ( ബാക്കി വരികൾ മനസ്സിലേക്കൊഴുകിയെത്തി. എളാമ എന്നും പാടുന്ന പാട്ടാണ്).
‘‘ആയിശ്ത്താ... മറ്റേ പാട്ട്?’’
‘‘കാഫുമല കണ്ട പൂങ്കാറ്റേ..!’’
ഗോവിന്ദേട്ടൻെറ ചായപ്പീട്യേലേക്കുള്ള ഇടവഴിയിൽ ഷിഫോൺ സാരി മറഞ്ഞു.. അവിടെനിന്ന് ഞാൻ കണ്ണെടുത്തില്ല. മനസ്സിൽ ഒരു സംശയമുണർന്നു. നല്ല പാട്ടാണല്ലോ പടച്ചോനേ.. പിന്നെന്താ ഓരു പാടിയാല് !
അജെബെൻറ അജബാ! ആത്ത താടിക്കു കൈകൊടുത്ത് ഇരിപ്പായി. പലപ്പോഴും എനിക്ക് തോന്നാറുണ്ട് ആത്ത ഓവർ റിആക്റ്റിവ് ആണെന്ന്. ഇതിപ്പോ ഇത്ര പ്രശ്നമാക്കേണ്ട കാര്യമില്ല. എന്നാലും ഉമ്മയും ആത്തയും ഒക്കെ വല്യ വിഷമത്തിലാണ്. ആയിശ്ത്താനെ വിളിപ്പിച്ചു. വൈകീട്ട് ബീത്താൻറവിടെ പോകാൻ തീരുമാനിച്ചു. വീട്ടിലേ ആൺസിംഹങ്ങൾ അറിയാതെ വേണം പോകാൻ. എങ്ങനെ പോകും.
‘‘സത്യേട്ടൻെറ ഓട്ടോയിൽ പോകാം’’, ഞാൻ പറഞ്ഞു .
‘‘ആത്താ... ഞാനും വന്നോട്ടെ ബീത്താനെ കാണാൻ?’’
ഉമ്മ എതിർത്തെങ്കിലും ഞാൻ നിർബന്ധം പിടിച്ചു.
‘‘ഓള് വന്നോട്ടെ ഞാൻ നോക്കിക്കോളാം’’ (ആത്ത പറഞ്ഞാൽ പിന്നെ ഉമ്മാക്ക് ഓക്കേ ആണ്).
വളരെ പരിതാപകരമായ അവസ്ഥയാണ് സത്യേട്ടൻെറ ഓട്ടോറിക്ഷ. പണ്ട് ഏതോ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന സത്യേട്ടനെ പാർട്ടി പുറത്താക്കിയതാണത്രേ. ആകെ ശോഷിച്ചു എല്ലും തോലും കാണാൻ പാകത്തിലാണ് സത്യേട്ടനും മൂപ്പരുടെ ഓട്ടോയും. അങ്ങനെ വെള്ളിയാഴ്ച വൈകീട്ട് ഞാനും ആത്തയും ആയിശ്ത്തയും കൂടി ‘നങ്ങേലെ ബീത്താനെ’ കാണാൻ പുറപ്പെട്ടു. മനസ്സിൽ ചിത്രങ്ങൾ തെളിഞ്ഞുവന്നു. പഴയൊരു തറവാട് വീട്ടിൽ വെള്ളനിറത്തിലുള്ള തട്ടം ചുറ്റി കൊണ്ട് ഊദുകത്തിക്കൽക്കിടയിൽ ബീത്ത കണ്ണടച്ചിരിക്കുന്നു. എന്തൊക്കെയോ ദിക്റുകൾ ഉരുവിടുന്നു. അള്ളാൻെറ മക്കളേ... ഈ സത്യൻെറ ഓട്ടോയിൽ വന്നത് നാണക്കേടായി. ഇടക്ക് ഓട്ടോയിൽനിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ പുറത്തുവരും. അത് കേക്കുമ്പോൾ റോഡിൻെറ അരികെ നിൽകുന്നവരൊക്കെ നമ്മളെ അതിശയത്തോടെ നോക്കും. ആത്താക്ക് അത് സഹിക്കാനായില്ല .
‘‘അല്ല സത്യാ.. ഇതെന്താ ഇെൻറ വണ്ടീന് ഒച്ചപ്പാട്.’’
‘‘ഒന്നൂല്ല മുംതസ്താ... റോഡ് ശെരിയല്ല അതാ...’’
‘‘ആത്താ... ഈ ബീത്ത കാണാൻ നമ്മളെ വെല്ലുമ്മാനെ പോലെയാ?’’
‘‘നീ നോക്കിക്കോ. നല്ല മൊഞ്ചാ!’’
ഓട്ടോ ഒരു കയറ്റത്തിന് മുന്നിൽ നിന്നു. ‘‘തെരക്കില്ലെങ്കിൽ നീ ഈടെ നിക്ക് സത്യാ. നമ്മള് വേഗം വരാ.’’ യാത്രയിലുടനീളം ആയിശ്ത്ത നിശ്ശബ്ദയായിരുന്നു. പറയാനുള്ളതൊക്കെ ഉമ്മ ആത്താനോട് അവതരിപ്പിച്ചിരുന്നു. കയറ്റം കയറി വീട്ടിലേക്കുള്ള വഴിയിൽ നിറയെ ആളുകൾ.
‘‘ആത്താ, ബീത്ത മങ്ങലം കൈച്ചിനാ?’’
‘‘ഇനിക്കീ ചെറിയ വായിൽ ബല്യ വർത്താനേ വരൂ? ഇങ്ങനെയൊന്നും ബീത്താൻെറ മുന്നീന് ചോയ്ക്കർത്.’’ മനസ്സിൽ സങ്കൽപിച്ചപോലെ ആയിരുന്നില്ല ബീത്താൻെറ വീട്. പഴയ ഓടിട്ട വീടിൻെറ അവിടേം ഇവിടേം നന്നാക്കി ആധുനികമാക്കാൻ നോക്കി, ‘ഇവിടുന്നു പുറപ്പെട്ടു അവിടെ എത്തിയതുമില്ല’. ആ അവസ്ഥയിലാണു വീട്.
‘‘നീറായിപോറത്തൂടെ പോകാം...’’
ആത്ത എൻെറ ൈകയിൽ വലിച്ചു. ആയിശ്ത്ത അനുഗമിച്ചു. അടുക്കളഭാഗത്ത് നിറയെ പെണ്ണുങ്ങൾ. സാരി, നൈറ്റി, പർദ അങ്ങനെ പല രൂപങ്ങളിൽ.
അവിടെയൊക്കെ ഡെറ്റോളിട്ട് പണിക്കാരത്തി തുടച്ചു വൃത്തിയാക്കുന്നു. ഊതുകത്തിലിൻെറ സുഗന്ധം പ്രതീക്ഷിച്ച എനിക്ക് ഏതോ ആശുപത്രി വരാന്തയിലെത്തിയ പോലെ അനുഭവപ്പെട്ടു.
‘‘അത് പിന്നെ ബീത്താക്ക് നല്ല ബെടുപ്പാ... ’’ ആത്ത ആയിശ്ത്താനോടായി പറഞ്ഞു. ശീട്ടിൽ പേരെഴുതാൻ ഇരിക്കുന്ന പെണ്ണിനെ ആത്താക്ക് പരിചയമുണ്ട്.
‘‘അയിൻെറ ഉള്ളിലെ ആൾ എറങ്ങിയാ ഇങ്ങള് കേറിക്കോ. ഇതാരാ ഒപ്പരം? ഇങ്ങളെ ചെറിയ മോളാ?’’, എന്നെ നോക്കി അവർ ചോദിച്ചു.
‘‘ആ മോളെന്നെ!’’ (ആത്ത എന്നെ നോക്കി ചിരിച്ചു. പിന്നെ പതുക്കെ പറഞ്ഞു. അനിയത്തിൻെറ മോൾ എൻെറ മോളെന്നെയാ)
വിശാലമായ അകത്തളം. അവിടേക്കു പ്രവേശിച്ച് വലതുവശത്തുള്ള മുറിയിലേക്കു ഞങ്ങൾ പതുക്കെ നടന്നു. നല്ല സുഗന്ധം. ആത്തയും ആയിശ്ത്തയും നല്ല ഉന്മേഷത്തിലാണ്. എനിക്ക് മാത്രം എന്തോളീ ഇത്ര ബേജാറ്? വെള്ളനിറത്തിലുള്ള കർട്ടണിൽ അവിടവിടെ കുഞ്ഞു റോസ് വെൽവെറ്റ് പൂക്കൾ. കർട്ടൻ നീക്കുന്നതിനിടയിൽ ആത്ത പതിയെ കൈ കൊണ്ട് തലോടി. ‘‘ദുബൈന്ന് ആരെങ്കിലും കൊണ്ടുകൊടുത്തതായിരിക്കും’’. പതുക്കെ ഞങ്ങളാ മുറിയിലേക്ക് കടന്നു. മുറിയിൽ വളരെ കുറച്ച് ഫർണിച്ചറുകളെ ഉണ്ടായിരുന്നുള്ളൂ . കട്ടിലിൻെറ ഓരത്ത് ബീത്ത. ആദ്യമേ പരിചയമുള്ളവരായതുകൊണ്ട് ആത്ത എനിക്കിവിടെ സ്വാധീനമുണ്ടെന്ന മട്ടിൽ കട്ടിലിൻെറ താഴെ ബീത്താൻെറ അരികിലിരുന്നു. ആയിശ്ത്താ തൊട്ട് പിറകിലും. ഞാൻ കുറച്ചുകൂടെ മാറി ബീത്താനെ നോക്കിയിരുന്നു. വെളുത്തു തുടുത്തു വട്ടമുഖം. പുഞ്ചിരിക്കുമ്പോ പിന്നേം ചെറുതാവുന്ന കണ്ണുകൾ. എന്തൊരു മൊഞ്ചാ! ബീത്താനെ ഇമവെട്ടാതെ നോക്കിനിൽക്കുമ്പോൾ മനസ്സിൽ അമ്മായിയുമായുള്ള സംഭാഷണം ഓർമവന്നു. ‘‘സൂറമ്മായി... എല്ലാ മങ്ങലപ്പൊരേലും പാടൂലെ ‘ലെങ്കി മറിയുന്നോളെ...’ എന്ന്. ശെരിക്കും അങ്ങനെ ഇണ്ടാ?’’ ‘‘അയിന് നീ തലശ്ശേരീലെ മൊഞ്ചത്തികളെ ഇങ് കണ്ടാ? കണ്ടാ ഇനിക്ക് ഈ സംശയൊന്നും ഇണ്ടാവൂല.’’
ആത്ത ആയിശ്ത്താൻെറ പ്രശ്നങ്ങളൊക്കെ ബീത്താനോട് അവതരിപ്പിച്ചെന്ന് തോന്നി. അതിൻെറ ഇടയിൽ ഞാൻ മുറിയിലാകെ കണ്ണോടിച്ചു. ബീത്ത ഇരിക്കുന്ന കട്ടിൽ കൂടാതെ ഒരു കസേരയും മേശയും. മേശപ്പുറത്ത് കുറച്ചു മുസ്ഹഫുകൾ. രണ്ട് തസ്ബീഹ് മാല. ബീത്താൻെറ ൈകയിലുമുണ്ട് ഒരു തസ്ബീഹ്. ആത്താനോട് സംസാരിക്കുന്നതിനിടയിലും ബീത്താൻെറ മനോഹരമായ വിരലുകൾ അതിലെ ഓരോ മുത്തുമണികൾ തഴുകി പോകുന്നുണ്ട്. മനസ്സിൽ ദിക്ർ ചൊല്ലുന്നുണ്ടാവാം. ബീത്താ പ്രശ്നപരിഹാര നിർദേശങ്ങൾ നൽകുമ്പോൾ ആത്ത ഇടക്കിടെ ആയിശ്ത്താനെ നോക്കി, മനസ്സിലായോ എന്നർഥത്തിൽ...എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരം ബീത്ത എന്നെ അടുത്തേക്ക് വിളിച്ചു. അടുത്തേക്ക് പോകുമ്പോ നല്ല അത്തർ മണം. കൈ രണ്ടും പിടിച്ചു തലോടി.
‘‘എന്താ മോളെ പേര്?’’
‘‘ഫാത്തിമ...’’
കണ്ണുകൾ ഒന്ന് തിളങ്ങി...
‘‘റസൂലിൻെറ മോള് ..!’’ ഒരു പുഞ്ചിരി.
മിന്നായം പോലെ ഞാൻ കണ്ടു ബീത്താെൻറ ചെവിയിൽ ഒരു ചെറിയ പഞ്ഞിക്കെട്ട്. ഉമ്മാമ വെക്കുന്നപോലെ അത്തർ മുക്കീട്ട് വെച്ചതാവും. എന്തൊക്കെയോ ഖുർആൻ സൂക്തങ്ങളും ആയത്തുൽ കുർസിയും ഒക്കെ ഓതാൻ പറഞ്ഞു ബീത്ത...യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ആത്ത വാതിലിെൻറ അടുത്തെത്തി തിരിഞ്ഞു നിന്ന് ചോദിച്ചു, ‘‘ബീത്ത... ഓരു പാട്ടു പാടുന്നതിന് ആയത്തുൽ കുർസി ഓതേണ്ട?
‘‘അതങ്ങനെ പ്രത്യേകം ഒന്നും ചെയ്യേണ്ട,
പാട്ടല്ലേ... അതോര് പാടിക്കോട്ടെ.’’
സത്യേട്ടൻെറ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുമ്പോ എന്തെന്നില്ലാത്ത സന്തോഷം. ചാറ്റൽ മഴയോടൊപ്പം ഓട്ടോയും മനസ്സും തുള്ളിച്ചാടി... ഒളികണ്ണിട്ട് ഞാൻ അവരെ രണ്ട് പേരെയും നോക്കി. ‘‘പാട്ടല്ലേ, അതോര് പാടിക്കോട്ട!’’
ഫാത്തി സലീമിൻെറ ഇമെയിൽ: safrasindo@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.